സീതി സാഹിബ് അനുസ്മരണം : പി. എ. സാദിഖലി പങ്കെടുക്കും

April 10th, 2014

ദുബായ് : മുസ്ലിം നവോത്ഥാന നായകനും മുന്‍ നിയമസഭാ സ്പീക്കറും മുസ്ലിം ലീഗ് നേതാവു മായിരുന്ന സീതി സാഹിബിന്റെ അനുസ്മരണ സമ്മേളനം ഏപ്രില്‍ 17 വ്യാഴാഴ്ച വൈകുന്നേരം അല്‍ ബറാഹ കെ. എം. സി. സി. യില്‍ നടക്കും.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പി. എം.സാദിഖലി അടക്കം പ്രമുഖ നേതാക്കള്‍ സംബന്ധിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മെഡിക്കല്‍ ക്യാമ്പും ആരോഗ്യബോധ വത്കരണ ക്ലാസും സംഘടിപ്പിച്ചു

March 31st, 2014

അബുദാബി : തൃശ്ശൂര്‍ ജില്ലാ കെ. എം. സി. സി. അബുദാബി കമ്മിറ്റി എല്‍. എല്‍. എച്ച് ആശുപത്രി യുമായി സഹകരിച്ച് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും ആരോഗ്യബോധ വത്കരണ ക്ലാസും സംഘടിപ്പിച്ചു.

മെഡിക്കല്‍ ക്യാമ്പില്‍ രക്ത സമ്മര്‍ദ്ദം – പ്രമേഹ രോഗ നിര്‍ണ്ണയം, കണ്ണു പരിശോധന, ഹൃദയ സംബന്ധമായ രോഗ നിര്‍ണ്ണയം എന്നിവയാണു മുഖ്യമായും നടന്നത്. സ്ത്രീകളും കുട്ടികളും അടക്കം അഞ്ഞൂറോളം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.

ക്യാമ്പിന് ഡോക്ടര്‍മാരായ ഇന്ദിരാ ഗൗതം, വസീം അക്രം, സാറാ ജോര്‍ജ്ജ് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ആരോഗ്യ ബോധ വല്‍കരണ സെമിനാറും നടന്നു. പാണക്കാട് അബ്ബാസ് അലി തങ്ങളും കെ. എം. സി. സി നേതാക്കളും പരിപാടി യില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഭാരവാഹികള്‍

March 24th, 2014

അബുദാബി : പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് പി. ബാവ ഹാജിയെ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തു.

ഉസ്മാന്‍ കരപ്പാത്ത് (ജനറല്‍ സെക്രട്ടറി), ഷുക്കൂര്‍ അലി കല്ലിങ്ങല്‍ (ട്രഷറര്‍), അബ്ദുല്‍ റഹ്മാന്‍ ഒളവട്ടൂര്‍, സയ്യിദ് അബ്ദുല്‍ റഹ്മാന്‍ തങ്ങള്‍, കെ. കെ. ഹംസക്കുട്ടി, അബ്ദുല്‍ സലാം ഒഴൂര്‍, ഹാഫിസ് മുഹമ്മദ്, പി. കെ. അഹ്മദ്, റഷീദലി മമ്പാട്, യൂസുഫ് ദാരിമി, സാബിര്‍ മാട്ടൂല്‍, വി. എം. ഉസ്മാന്‍ ഹാജി, കെ. അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍, അന്‍വര്‍ സാദത്ത് തുടങ്ങിയവരെ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

തൊഴില്‍ സാമൂഹിക ക്ഷേമ വകുപ്പു പ്രതിനിധി അഹ്മദ് ഹുസൈന്റെ സാന്നിധ്യ ത്തില്‍ നടന്ന തിരഞ്ഞെടുപ്പു നടപടി ക്രമ ങ്ങള്‍ക്ക് ഇലക്ഷന്‍ ഒാഫിസര്‍ റസാഖ് ഒരുമനയൂര്‍ നേതൃത്വം നല്‍കി. വാര്‍ഷിക ജനറല്‍ ബോഡി യോഗ ത്തില്‍ പ്രസിഡന്റ് പി. ബാവ ഹാജി അധ്യക്ഷത വഹിച്ചു.

അഡ്മിനിസ്ട്രേഷന്‍ സെക്രട്ടറി സയ്യിദ് അബ്ദുല്‍ റഹ്മാന്‍ തങ്ങള്‍, സയ്യിദ് നൂറുദ്ദീന്‍ തങ്ങള്‍ എന്നിവര്‍ വാര്‍ഷിക റിപ്പോര്‍ട്ടും ഷുക്കൂറലി കല്ലിങ്ങല്‍ വരവ് ചെലവ് കണക്കും അവതരി പ്പിച്ചു.

എം. പി. എം. റഷീദ്, മൊയ്തു ഹാജി കടന്നപ്പള്ളി, വി. പി. കെ. അബ്ദുല്ല, എം. പി. മമ്മി ക്കുട്ടി മുസല്യാര്‍, അഷ്റഫ് പൊന്നാനി, അബ്ദുല്‍ സലാം അന്‍സാരി, കരപ്പാത്ത് ഉസ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ടെക്സ്റ്റ് ബുക്ക്‌ എക്സ്ചേഞ്ച് മേള 21 ന്

March 19th, 2014

ദുബായ് : കെ. എം. സി. സി. വനിതാ വിഭാഗവും കോഴിക്കോട് ജില്ലാ പ്രവാസി അസോസി യേഷന്‍ വുമന്‍സ് ആന്‍റ് ചില്‍ഡ്രന്‍സ് വിംഗും സംയുക്ത മായി വിദ്യാര്‍ഥി കള്‍ക്കായി സൗജന്യ ടെക്സ്റ്റ് ബുക്ക് എക്സ്ചേഞ്ച് മേള സംഘടിപ്പിക്കുന്നു.

മാർച്ച് 21 വെള്ളിയാഴ്ച വൈകുന്നേരം രണ്ടു മണി മുതല്‍ അഞ്ചു മണി വരെ ദുബായ് കെ. എം. സി. സി. അല്‍ ബറാഹ ആസ്ഥാനത്ത് മേള നടക്കും.

മന്ത്രി എം. കെ. മുനീര്‍ മേള സന്ദര്‍ശിക്കും. പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്ത കരും അധ്യാപ കന്മാരും സംഘടനാ പ്രതിനിധി കളും മേളക്ക് നേതൃത്വം നല്‍കും.

വര്‍ധിച്ചു വരുന്ന അധ്യായന ചിലവു കള്‍ക്ക് പരിഹാരം എന്നോണം അധ്യായനം പൂര്‍ത്തി യാക്കിയ പുസ്തക ങ്ങളും ഗൈഡു കളും മറ്റുള്ള വര്‍ക്ക് കൈമാറി അവര്‍ക്ക് ആവശ്യമായവ കരസ്ഥ മാക്കാം എന്ന താണ് ഈ സൗജന്യ കൈമാറ്റ മേള യിലൂടെ ലക്ഷ്യമിടുന്നത്.

രക്ഷിതാക്കളും വിദ്യാര്‍ഥികളും തങ്ങള്‍ ഉപയോഗിച്ച ടെക്സ്റ്റ് ബുക്കു കളും ഗൈഡുകളും മേളക്ക് കൊണ്ട് വന്ന് ഉയര്‍ന്ന ക്ലാസു കളിലേക്ക് തങ്ങള്‍ക്കു ആവശ്യ മായവ സ്വന്ത മാക്കാന്‍ ഈ അവസരം വിനിയോഗി ക്കണം എന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവര ങ്ങള്‍ക്ക് : 050 57 80 291, 04 27 27 773.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കെ. എം. സി. സി. പരിപാടി കള്‍ മാറ്റി വെച്ചു

March 13th, 2014

ദുബായ് : കേരള നഗര വികസന മന്ത്രി മഞ്ഞളാം കുഴി അലി യുടെ മകനും ദുബായ് മങ്കട മണ്ഡലം കെ. എം. സി. സി. പ്രസിഡന്റു മായ അംജദ് അലി യുടെ നിര്യാണ ത്തില്‍ യു. എ. ഇ. കെ. എം. സി. സി. നാഷണല്‍ കമ്മിറ്റി അനുശോചനം രേഖ പ്പെടുത്തി.

കെ. എം. സി. സി. യുടെ കീഴിലുള്ള എല്ലാ കമ്മിറ്റി കളുടെയും പരിപാടി കള്‍ മാറ്റി വെച്ച തായി നാഷണല്‍ കമ്മിറ്റി അറിയിച്ചു.

ദുബായില്‍ മൂന്നു ദിവസവും മറ്റു എമിറേറ്റുക ളില്‍ രണ്ടു ദിവസവു മാണ് പരിപാടി കള്‍ മാറ്റി വെച്ചത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പ്രവാസികള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വീണ്ടും അവസരം
Next »Next Page » ഇസ്ലാമിക് സാഹിത്യ മത്സരങ്ങൾ »



  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine