റമദാന്‍ വിജ്ഞാന വിരുന്ന്’ : ബ്രോഷര്‍ പ്രകാശനം ചെയ്തു

July 12th, 2013

അബുദാബി : കാസര്‍കോഡ് ജില്ലാ എസ്. കെ. എസ്. എസ്. എഫ് കമ്മിറ്റി യുടെ ആഭിമുഖ്യ ത്തില്‍ ജൂലായ് 18ന് സംഘടി പ്പിക്കുന്ന ”വിജ്ഞാന വിരുന്ന്” റമദാന്‍ പ്രഭാഷണ പരിപാടി യുടെ ബ്രോഷര്‍ പ്രകാശന കര്‍മ്മം ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ നടന്നു.

മുഹമ്മദലി ദാരിമി, സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍, ഹാരിസ് ബാഖവി കടമേരി, സിംസാറുല്‍ ഹഖ് ഹുദവി, പല്ലാര്‍ മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍, ഡോ.അബ്ദുറഹ്മാന്‍ മൗലവി ഒളവട്ടൂര്‍, മൊയ്തു ഹാജി കടന്നപ്പള്ളി, എം. പി. എം. റഷീദ്, ഷമീര്‍ മാസ്റ്റര്‍ പരപ്പ, ഷാഫി സിയാറത്തുങ്കര, നൗഷാദ് മിഅറാജ്, യൂസുഫ് ഹാജി ബന്ദിയോട് എന്നിവര്‍ പങ്കെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രവര്‍ത്തക സമിതി യോഗം ഞായറാഴ്ച

July 6th, 2013

ദുബായ് : മലപ്പുറം ജില്ലാ കെ. എം. സി. സി. യുടെ അടിയന്തിര പ്രവര്‍ത്തക സമിതി യോഗം ജൂലായ് 7 ഞായര്‍ രാത്രി 9 മണിക്ക് ദുബായ് കെ. എം. സി. സി. ആസ്ഥാനത്ത് ചേരും.

മലപ്പുറം ജില്ലാ യൂത്ത്‌ ലീഗ്‌ പ്രസിഡന്‍റ് നൗഷാദ് മണ്ണിശ്ശേരി മുഖ്യാഥിതി ആയിരിക്കും. റംസാന്‍ റിലീഫ് പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യേണ്ടതിനാല്‍ അംഗ ങ്ങള്‍ ക്രത്യ സമയത്ത് എത്തിച്ചേരണം എന്ന് സംഘാടകര്‍ അറിയിച്ചു

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

കെ. എം. സി. സി. വണ്ടൂര്‍ മണ്ഡലം ബൈത്തു റഹ്മ കണ്‍വന്‍ഷന്‍

June 20th, 2013

ദുബായ് : വണ്ടൂര്‍ മണ്ഡലം കെ. എം. സി. സി. ബൈത്തു റഹ്മ പദ്ധതി യുടെ പ്രത്യേക കണ്‍വന്‍ഷന്‍ ജൂണ്‍ 21 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് കെ. എം. സി. സി. ആസ്ഥാനത്ത് വെച്ച് ചേരും. സംസ്ഥാന – ജില്ലാ നേതാക്കള്‍ പങ്കെടുക്കുന്ന യോഗ ത്തില്‍ എം. എസ്. എഫ്‌. മുന്‍ ട്രഷറര്‍ ഷാനവാസ്‌ വെട്ടത്തൂര്‍ മുഖ്യ പ്രഭാഷണം നടത്തും.

വൈകുന്നേരം ഏഴു മണിക്ക് അല്‍-ഖിസൈസ്‌ ഇന്ത്യന്‍ അക്കാദമി ഹാളില്‍ നടക്കുന്ന ഹാസില-2013 പരിപാടി യില്‍ വെച്ച് പദ്ധതി യുടെ പ്രഖ്യാപനവും ഫണ്ട് സ്വീകരിച്ച് ഉദ്ഘാടനവും സംസ്ഥാന വ്യവസായ – ഐ. ടി. വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലികുട്ടി നിര്‍വ്വഹിക്കും.

വിവരങ്ങള്‍ക്ക് : 050 57 95 032, 055 45 07 139

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മാധ്യമ പഠന കോഴ്‌സ് : ‘എഴുത്തി ലേക്ക് പ്രഥമ കാല്‍വെപ്പ്’

June 18th, 2013

ദുബായ് : പത്ര പ്രവര്‍ത്തന ത്തില്‍ താത്പര്യ മുള്ള അംഗ ങ്ങള്‍ക്കായി ദുബായ് കെ. എം. സി. സി. ഹ്രസ്വ കാല മാധ്യമ പഠന കോഴ്‌സ് ആരംഭിക്കും.

‘എഴുത്തി ലേക്ക് പ്രഥമ കാല്‍വെപ്പ്’എന്ന പേരിൽ ആരംഭിക്കുന്ന കോഴ്‌സ്, ജേണലിസം തൊഴിലായി സ്വീകരിക്കുന്നവര്‍ക്കും ഫ്രീലാന്‍സ് ജേണലിസം ആഗ്രഹിക്കുന്ന വര്‍ക്കും ഉപകരിക്കുന്ന രീതി യിലാണ് ചിട്ട പ്പെടുത്തി യിട്ടുള്ളത്.

ആധുനിക പത്ര പ്രവര്‍ത്തന ലോകത്തേക്ക് ആദ്യത്തെ കാല്‍വെപ്പായ ഈ ഹ്രസ്വ കാല കോഴ്‌സില്‍ ക്രിയാത്മക രചന, റിപ്പോര്‍ട്ടിംഗ്, എഡിറ്റിംഗ്, മാധ്യമ നിയമ ങ്ങള്‍, മാധ്യമ ധര്‍മ്മം എന്നിവ പ്രാഥമിക പഠന ത്തില്‍ ഉള്‍പ്പെടും.

തുടര്‍ന്നുള്ള കോഴ്‌സു കളില്‍ പ്രാദേശിക മാധ്യമ നിയമ ങ്ങള്‍ തുടങ്ങിയ വിവിധ മോഡ്യൂളു കളായി വര്‍ക്ക്‌ ഷോപ്പുകളും ലഭ്യ മാക്കും. കോഴ്‌സില്‍ മികവ് പുലര്‍ത്തുന്ന രണ്ട്‌ പേര്‍ക്ക് ദുബായ് കെ. എം. സി. സി. മൈ ഫ്യൂച്ചര്‍ വിംഗ് തുടര്‍പഠന ത്തിനുള്ള സ്‌കോളര്‍ഷിപ്പ് നല്കും.

വിസ്ഡം മീഡിയ ആന്‍ഡ് ജേണലിസം ഇന്‍സ്റ്റിറ്റിയൂട്ട്, മിഡില്‍ ഈസ്റ്റ് ചന്ദ്രിക, ഇന്ത്യന്‍ മീഡിയ ഫോറം എന്നിവരുടെ സഹകരണ ത്തോടെ സംഘടി പ്പിക്കുന്ന കോഴ്‌സില്‍ ഇലക്‌ട്രോണിക്, അച്ചടി മാധ്യമ രംഗത്തെ പ്രമുഖര്‍ ക്ലാസ്സെടുക്കും.

താത്പര്യമുള്ള അംഗ ങ്ങള്‍ക്ക് ജില്ലാ കമ്മിറ്റി മുഖേന അപേക്ഷകള്‍ സമര്‍പ്പിക്കാം. രജിസ്‌ട്രേഷന് 050 42 64 624 എന്ന നമ്പരിൽ ബന്ധപ്പെടാം.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശിഹാബ്‌ തങ്ങള്‍ അനുസ്മരണ ദിഖ്‌ര്‍ ദുആ മജ്‌ലിസ്

June 18th, 2013

panakkad-shihab-thangal-ePathram
ദുബായ് : മത – രാഷ്ട്രീയ – സാംസ്‌കാരിക മേഖല കളില്‍ ഏറെ സ്വാധീനം ചെലുത്തു കയും കേരളീയ സമൂഹ ത്തിന്‍റെ ആദരവ് പിടിച്ചു പറ്റുകയും ചെയ്ത മര്‍ഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ വിട്ടു പിരിഞ്ഞിട്ട് നാലു വര്‍ഷം പിന്നിടുന്ന ശഹബാന്‍ പത്ത് ജൂണ്‍ 19 ബുധനാഴ്ച വൈകീട്ട് 7.30 നു ദുബായ് കെ. എം. സി. സി. മലപ്പുറം ജില്ലാ കമ്മിറ്റി മത കാര്യ വിഭാഗം സംഘടി പ്പിക്കുന്ന ദിഖ്‌ര്‍ – ദുആ – മജ്‌ലിസ്, കെ. എം. സി. സി. ആസ്ഥാനത്ത് വെച്ചു നടക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇരു ചക്ര വാഹന യാത്ര ക്കാരുടെ അശ്രദ്ധക്ക് 200 ദിര്‍ഹം പിഴ
Next »Next Page » അക്കാഫ് ലോഗോ ക്ഷണിക്കുന്നു »



  • റോഡിൽ അഭ്യാസങ്ങൾ വേണ്ട : മുന്നറിയിപ്പുമായി പോലീസ്
  • റോഡ് സുരക്ഷ : വേഗത കുറയുമ്പോൾ ശ്രദ്ധ വർദ്ധിപ്പിക്കുക
  • മെഹ്ഫിൽ ചെറുകഥ രചനാ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • സംശയാസ്പദമായ ക്യു-ആർ കോഡുകൾ സ്കാൻ ചെയ്യുകയോ വിശ്വസനീയം അല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വേണ്ട
  • സിലിക്കൺ ഒയാസിസിൽ ബുർജീൽ മെഡിക്കൽ സെന്റർ തുറന്നു : ഒരു ദശലക്ഷം ദിർഹത്തിന്റെ ആരോഗ്യ പദ്ധതി
  • മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • മെട്രോ – ട്രാം എന്നിവക്ക് പെരുന്നാൾ ദിവസങ്ങളിൽ സമയമാറ്റം
  • വൈപ്പർ മാൽവെയർ ഭീഷണി : ജാഗ്രതാ നിർദ്ദേശം
  • തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് : കടുത്ത നടപടികളുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം
  • വിസ കഴിഞ്ഞവർക്ക് യു. എ. ഇ. യിലേക്ക് തിരിച്ചുവരാം : പുതിയ എൻട്രി പെർമിറ്റ് വേണ്ട
  • താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു
  • എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
  • വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കും
  • വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ
  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine