അബുദാബി : അബുദാബി യിലെ മത രാഷ്ട്രീയ കലാ സാംസ്കാരിക രംഗത്ത് കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി നിറഞ്ഞു നില്ക്കുന്ന ബി. വീരാന് കുട്ടിയെ അബുദാബി കുറ്റിയാടി മണ്ഡലം കെ എം സി സി ആദരിക്കുന്നു.
ഇന്ത്യന് ഇസ്ലാമിക് സെന്ററില് നടക്കുന്ന മാപ്പിളപ്പാട്ട് അന്താക്ഷരി പരിപാടി യില് വെച്ച് മുപ്പത്തഞ്ചു വര്ഷ ത്തെ പൊതു രംഗത്തെ പ്രവര്ത്തനങ്ങളെ മുന്നിര്ത്തി അബുദാബി കുറ്റിയാടി മണ്ഡലം കെ എം സി സി അദ്ദേഹത്തെ ആദരിക്കുന്നു. പ്രമുഖ അറബ് പൌരന് അബുഖാലിദ് വീരാന് കുട്ടിക്ക് ഉപഹാരം സമ്മാനിക്കും.
സംസ്ഥാന എം. എസ്. എഫ് കൌന്സിലറായി പ്രവര്ത്തിച്ചിരുന്ന വീരാന് കുട്ടി 1978 ലാണ് അബുദാബി യില് എത്തിയത്. 1980 ല് മലപ്പുറം ജില്ലാ മുസ്ലിം വെല്ഫെയര് സെന്റര് സെക്രട്ടറി യായി തെരഞ്ഞെടു ക്കപ്പെട്ടു. തുടര്ന്ന് 24 വര്ഷം മലപ്പുറം ജില്ലാ കെ എം സി സി ഭാരവാഹിയും 8 വര്ഷം സംസ്ഥാന കെ എം സി സി ഉപാധ്യക്ഷനുമായി പ്രവര്ത്തിച്ചു.
ഇസ്ലാമിക് സെന്റര് കലാ വിഭാഗം സെക്രട്ടറി യായി 6 തവണ പ്രവര്ത്തിച്ചു. നിരവധി സര്ഗ പ്രതിഭകളെ രംഗത്ത് കൊണ്ട് വരാന് അദ്ദേഹത്തിനു കഴിഞ്ഞു.