പയ്യന്നൂര്‍ മണ്ഡലം കെ എം സി സി കുടുംബ സംഗമം

June 16th, 2012

അബുദാബി : പയ്യന്നൂര്‍ മണ്ഡലം കെ എം സി സി കുടുംബ സംഗമം സമാപിച്ചു. വി. കെ. ഷാഫി പെരുമ്പ, മുഹമ്മദ്‌ സഹദ് മാസ്റ്റര്‍, ഉസ്മാന്‍ കരപ്പാത്ത്, അഷറഫ് കുഞ്ഞിമൂപ്പന്‍, നസീര്‍ രാമന്തളി തുടങ്ങിയവര്‍ സംസാരിച്ചു.
വിവിധ കലാ പരിപാടികളും കുട്ടിള്‍ക്കായി നിരവധി മത്സര ങ്ങളും നടത്തി.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

സമദാനി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ വ്യാഴാഴ്ച പ്രസംഗിക്കും.

June 7th, 2012

samadani-iuml-leader-ePathram
അബുദാബി :
പ്രമുഖ വാഗ്മിയും മത പണ്ഡിതനുമായ അബ്ദു സമദ്‌ സമദാനി അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ എത്തുന്നു. ജൂണ്‍ 7 വ്യാഴാഴ്ച  രാത്രി 8 മണിക്ക് കോട്ടക്കല്‍ മണ്ഡലം  കെ. എം. സി. സി യുടെ പ്രവര്‍ത്തന ഉല്‍ഘാടനത്തിനായി എത്തുന്ന അദ്ദേഹം പൊതു സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കും.
samadani-in-islamic-centre-ePathram
സാമുഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

പിണറായി വര്‍ഗീയ ചേരി തിരിവുണ്ടാക്കുന്നു : അഡ്വ. പി. എം. സാദിഖ് അലി

June 4th, 2012

ദുബായ് : കൊലപാതക രാഷ്ട്രീയ ത്തിലൂടെ സി. പി. എം. ജനാധിപത്യത്തെ വെല്ലു വിളിച്ച് കേരള ത്തിന്റെ ഭാവി അപകടത്തിലാക്കാന്‍ ശ്രമിക്കുക യാണെന്നും ആര്‍ എം പി നേതാവ് ടി. പി. ചന്ദ്രശേഖരനെ ക്രൂരമായി കൊലപ്പെടുത്തിയത് മുസ്ലിം തീവ്രവാദികള്‍ ആണെന്ന കള്ള പ്രസ്താവന യിലൂടെ പിണറായി കേരള ത്തില്‍ വര്‍ഗീയ ചേരി തിരിവുണ്ടാക്കാന്‍ ശ്രമിക്കുക യാണെന്നും മുസ്ലിം യുത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. എം. സാദിഖ് അലി ആരോപിച്ചു.

എം. എസ്. എഫ്. നേതാവ് അരിയില്‍ ഷൂക്കൂറിന്റെയും ചന്ദ്രശേഖരന്റെയും കൊലപാതകങ്ങള്‍ ഒരേ ശക്തി കളുടെ പദ്ധതി ആണെന്നും പിണറായിയുടെ പങ്ക് വെളിച്ചത്ത് കൊണ്ടു വരണമെന്നും ചന്ദ്രശേഖരന്റെ കൊലപാതക ക്കേസ് ശരിയായ ദിശയില്‍ ആണെന്നും ഷുക്കൂറിന്റെ ഘാതകരെ പിടികൂടാന്‍ പോലീസ് ശക്തമായി ശ്രമിച്ചിരുന്നെങ്കില്‍ ടി. പി. യുടെ വധം നടക്കില്ലായിരുന്നു എന്നും പി. എം. സാദിഖ് അലി പറഞ്ഞു.

ചന്ദ്രശേഖരന്റെ കൊലപാതകം രാഷ്ട്രീയ കൊല കളുടെ അവസാനമായി മാറാന്‍ കേരളത്തിന്റെ ജനാധിപത്യ മനസ്സ് ഒറ്റക്കെട്ടായി ഉണരണം എന്നും അതിനായി യൂത്ത് ലീഗിന്റെ പ്രവര്‍ത്തന ങ്ങള്‍ക്ക് പിന്തുണ നല്‍കാനും അദ്ദേഹം ആഹ്വാനം ചെയ്തു. ദുബായ് തൃശ്ശൂര്‍ ജില്ലാ കെ. എം. സി. സി. പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുക യായിരുന്നു അദ്ദേഹം.

അരനൂറ്റാണ്ട് മുമ്പ് കേരള ത്തിലെ തെരുവോരങ്ങളിലിറങ്ങി ജനാധിപത്യ അവകാശങ്ങള്‍ നേടി എടുക്കാന്‍ മുദ്രാവാക്യം മുഴക്കി മുന്നേറി അധികാരങ്ങള്‍ നേടിയെടുത്ത മുസ്ലിം യുത്ത് ലീഗിന്റെ പ്രവര്‍ത്തനങ്ങളാണ് ലോകം അറിയാതെ പോയ യഥാര്‍ഥ മുല്ലപ്പൂ വിപ്ലവമെന്ന് യുത്ത് ലീഗിന്റെ ‘ജനാധിപത്യ മുന്നേറ്റ ത്തിന്റെ ആറര പ്പതിറ്റാണ്ട്’ എന്ന പ്രചാരണ പ്രമേയത്തെ പരിചയ പ്പെടുത്തി പി. എം. സാദിഖ് അലി ഓര്‍മപ്പെടുത്തി.

ഇബ്രാഹിം എളേറ്റില്‍ യോഗം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പി. എ. ഫാറൂക്ക് സ്വാഗതവും ട്രഷറര്‍ കെ. എസ്. ഷാനവാസ് നന്ദിയും പറഞ്ഞു.

-അഷ്‌റഫ്‌ കൊടുങ്ങല്ലൂര്‍

- pma

വായിക്കുക:

1 അഭിപ്രായം »

പി. എം. സാദിഖ് അലി അബുദാബി യില്‍

May 31st, 2012

pm-sadik-ali-in-abudhabi-ePathram
അബുദാബി : തൃശ്ശൂര്‍ ജില്ലാ കെ. എം. സി. സി. പ്രവര്‍ത്തനോല്‍ഘാടനം മെയ്‌ 31 വ്യാഴാഴ്ച വൈകീട്ട് 7.30 ന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ നടക്കും. യൂത്ത്‌ ലീഗ് സംസ്ഥാന പ്രസിഡന്റ് പി. എം. സാദിഖ് അലി മുഖ്യാതിഥി ആയിരിക്കും. മത രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

സീതി സാഹിബ് ഫൌണ്ടേഷന്‍

May 28th, 2012

seethi-sahib-foundation-formation-ePathram
ദുബായ് : സീതി സാഹിബ് വിചാര വേദി ഇനി മുതല്‍ സീതി സാഹിബ് ഫൗണ്ടേഷന്‍ എന്ന് അറിയപ്പെടും.

പ്രസിഡന്റ് സീതി പടിയത്തിന്റെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന പ്രവര്‍ത്തക സമ്മേളന ത്തില്‍ പൊതു യോഗ തീരുമാന പ്രകാരം സംഘടന യുടെ പേര് സീതി സാഹിബ് ഫൗണ്ടേഷന്‍ എന്നാക്കി മാറ്റിയ തിന്റെ പ്രഖ്യാപനം ഉപദേശക സമിതി ചെയര്‍മാന്‍ കെ. എച്ച്. എം. അഷ്‌റഫ് നിര്‍വഹിച്ചു.

ഷാര്‍ജ കെ. എം. സി. സി. ജനറല്‍ സെക്രട്ടറി സഅദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. അഹമ്മദ് കുട്ടി മദനി, ടി. കെ. ഖാലിദ് പാറപ്പിള്ളി, ഉബൈദ് ചേറ്റുവ, ഏരിയല്‍ മുഹമ്മദ് കുഞ്ഞി, പി. എ. ഫാറൂക്ക്, അബ്ദുല്‍ ഹമീദ് വടക്കേകാട്, കെ. എസ്. ഷാനവാസ്, അര്‍. വി. കബീര്‍, റസാക്ക് തൊഴിയൂര്‍, സൈനുദ്ധീന്‍ ഞമനങ്ങാട്, അഷ്‌റഫ് പിള്ളക്കാട്, ശരീഫ് ചിറക്കല്‍, എന്‍. കെ. അബ്ദുല്‍ ജലീല്‍, സലാം ചിറനെല്ലൂര്‍, പി. കെ. സിദ്ധീക്ക് പി. എസ്. സജിത്ത് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. അഷ്‌റഫ് കൊടുങ്ങല്ലൂര്‍ സ്വാഗതവും ഹനീഫ് കല്‍മട്ട നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഏ. പി. അബൂബക്കര്‍ മുസല്യാര്‍ക്ക് സ്വീകരണം
Next »Next Page » ആര്‍ഭാട ജീവിതം കുടുംബ വ്യവസ്ഥയെ ശിഥിലമാക്കുന്നു : ഡോ. റീന തോമസ്‌ »



  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine