സി എച് ഫുട്ബോള്‍ മേള മാര്‍ച്ച്‌ 22 നു അബുദാബി യില്‍

January 20th, 2013

ch-memorial-football-logo-ePathram
അബുദാബി : കോഴിക്കോട് ജില്ലാ കെ എം സി സി സംഘടിപ്പിക്കുന്ന സി എച് ഫുട്ബോള്‍ മേള 2013 മാര്‍ച്ച്‌ 22 വെള്ളിയാഴ്ച അബുദാബി യില്‍ നടക്കും. യു  എ ഇ യിലെയും ഇന്ത്യ യിലെയും പ്രമുഖ ടീമുകള്‍ ഈ വര്‍ഷത്തെ ഫുട്ബോള്‍ മേള യിലും പങ്കെടുക്കും.

ഈ വര്‍ഷത്തെ ഫുട്ബോള്‍ മേള വഴി ലഭിക്കുന്ന മുഴുവന്‍ വരുമാനവും ജീവകാരുണ്യ പ്രവര്‍ത്തന ങ്ങള്‍ക്കായി ഉപയോഗിക്കും.

മുന്‍ വര്‍ഷ ങ്ങളിലെ മേള യില്‍ നിന്നും ലഭിച്ച വരുമാനം കൊണ്ട് കോഴിക്കോട് ജില്ലാ യിലെ വിവിധ പ്രദേശ ങ്ങളിലായി ഏഴ് വീടുകള്‍ നിര്‍മിച്ചു നല്കാന്‍ സാധിച്ചിടുണ്ട് എന്ന് സംഘാടകര്‍ അറിയിച്ചു.

മേള യുടെ വിജയ ത്തിനായി സി എച് ജാഫര്‍ തങ്ങള്‍ ചെയര്‍മാന്‍ ആയുള്ള സ്വാഗത സംഘം രൂപീകരിച്ചു. വിവര ങ്ങള്‍ക്ക് ജില്ലാ കെ എം സി സി യുമായി ബന്ധപ്പെടുക . 050 – 56 74 078, 050 – 31 40 534.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കുട്ടികളുടെ പഠന കളരി

January 1st, 2013

kmcc-changatham-epathram

ദുബായ് : ദുബായ് കെ. എം. സി. സി. യുടെ ഐ-സ്മാർട്ട് വിംഗിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ പഠന കളരി സംഘടിപ്പിക്കുന്നു. “ചങ്ങാത്തം” എന്ന പേരിൽ സംഘടിപ്പിക്കുന്ന ഈ പരിപാടി 2013 ജനുവരി 1 പുതുവൽസര ദിനത്തിൽ ദുബൈ അൽ ബറാഹയിലെ കെ. എം. സി. സി. ആസ്ഥാനത്ത് വെച്ചാണ് നടക്കുക. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് സമയം. കുട്ടികൾക്ക് വേണ്ടിയുള്ള കളികൾ, മൽസരങ്ങൾ, വ്യക്തിത്വ വികസന ക്ലാസുകൾ, വിദ്യാഭ്യാസ സംബന്ധമായ ക്ലാസുകൾ എന്നിവ ഉണ്ടായിരിക്കും. റജിസ്ട്രേഷന് 04 2727773, 050 4591048 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

(അയച്ചു തന്നത് : മുഹമ്മദ് വെട്ടുകാട്)

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു എ ഇ ദേശീയ ദിനം : ഇസ്ലാമിക്‌ സെന്ററില്‍ ആഘോഷങ്ങള്‍

November 28th, 2012

uae-41th-national-day-logo-ePathram
അബുദാബി : യു എ ഇ യുടെ നാല്പത്തി ഒന്നാം ദേശിയ ദിന ആഘോഷത്തോട് അനുബന്ധിച്ച് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍റര്‍ നവംബര്‍ 29 നു വിപുലമായ ആഘോഷ പരിപാടികള്‍ ഒരുക്കുന്നു.

കേന്ദ്ര – സംസ്ഥാന കെ എം സി സി കമ്മറ്റി കളുടെ സഹകരണ ത്തോടെ അബുദാബി ഇസ്ലാമിക്‌ സെന്ററില്‍ നടക്കുന്ന പരിപാടി യില്‍ യു എ ഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് ഷെയ്ക്ക് അലി അല്‍ ഹാശിമി, കേരള അഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പത്മശ്രീ എം എ യുസുഫ് അലി, എം പി അബ്ദു സമദ് സമദാനി, മുനവ്വറലി തങ്ങള്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും. അല്‍ നൂര്‍ ഇന്ത്യന്‍ ഇസ്ലാമിക്‌ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന കലാരൂപങ്ങള്‍ ആഘോഷ ങ്ങള്‍ക്ക് മറ്റേകും.

കൂടാതെ ഖത്തറില്‍ നിന്നും അറബി പാട്ടിലൂടെ പ്രസിദ്ധനായ 10 വയസ്സു കാരനായ മലയാളി ഗായകന്‍ നാദിര്‍ അബ്ദുസ്സലാമിന്റെ ഗാനമേള യും വിവിധ കലാപരിപാടി കളും ഉണ്ടായിരിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നൌഷാദ് ബാഖവി അബുദാബിയില്‍

November 23rd, 2012

noushad-bakhavi-in-kmcc-programe-ePathram

അബുദാബി : കുന്നംകുളം മണ്ഡലം കെ. എം. സി. സി. കമ്മിറ്റി, സമൂഹ ത്തിലെ നിര്‍ദ്ധനര്‍ക്ക് വീട് നിര്‍മ്മിച്ചു കൊടുക്കുന്നു.

ശിഹാബ് തങ്ങളുടെ ഓര്‍മ്മക്കായി നടപ്പിലാക്കുന്ന ഭവന നിര്‍മ്മാണ പദ്ധതിയായ ബൈത്തു റഹ്മയെ കുറിച്ചു വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ ഭാരവാഹികള്‍ വിശദീകരിച്ചു.

ഇതിന്റെ ഭാഗമായി പ്രചാരണ ക്യാമ്പ് ഉത്ഘാടനവും സാംസ്കാരിക പ്രഭാഷണവും നവംബര്‍ 23 വെള്ളിയാഴ്ച രാത്രി 7.30 ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും.

പ്രമുഖ വാഗ്മിയും പണ്ഡിതനുമായ ചിറയിന്‍കീഴ നൌഷാദ് ബാഖവി മുഖ്യ പ്രഭാഷണം നടത്തും. തൃശൂര്‍ ജില്ലാ മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി ഇ. പി. ഖമറുദ്ധീന്‍ മുഖ്യ അതിഥി ആയിരിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

എയര്‍ ഇന്ത്യക്ക് എതിരെ ദുബായില്‍ ഒപ്പു ശേഖരണവും

November 8th, 2012

air-india-maharaja-epathram

ദുബായ് : എയര്‍ ഇന്ത്യ ഗള്‍ഫ് യാത്രക്കാരോട് കാണിക്കുന്ന ക്രൂര മനോഭാവ ത്തിനും ദ്രോഹ നടപടികള്‍ക്കും എതിരെ മുസ്ലിം ലീഗ് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിട ങ്ങളില്‍ നടത്തിയ പ്രതിഷേധ റാലിക്ക് ഐക്യ ദാര്‍ഡ്യം പ്രകടിപ്പിച്ച് ദുബായ് കെ. എം. സി. സി. യുടെ ആഭിമുഖ്യ ത്തില്‍ ഒപ്പു ശേഖരണവും പ്രതിഷേധ സംഗമവും നടത്തി.

അല്‍ ബറാഹ യിലെ കെ. എം. സി. സി. ആസ്ഥാനത്ത് പ്രത്യേകം സജ്ജമാക്കിയ കൂറ്റന്‍ ക്യാന്‍വാസിലാണ് പ്രവാസി കള്‍ പ്രതിഷേധ ത്തിന്റെ അടയാളമായി ഒപ്പു വെച്ചത്. എയര്‍ ഇന്ത്യ കാണിക്കുന്ന ക്രൂരതയുടെ ആഴം വെളിപ്പെടുത്തുന്ന ചിത്രങ്ങളും കാര്‍ട്ടൂണുകളും ക്യാന്‍വാസില്‍ ചിത്രീകരിച്ചും ചിലര്‍ പ്രതിഷേധ ത്തില്‍ പങ്കു ചേര്‍ന്നു.

- pma

വായിക്കുക: , ,

1 അഭിപ്രായം »


« Previous Page« Previous « ഡോ. രാജന്‍ ഡാനിയേലിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി
Next »Next Page » അബുദാബി ദുബായ്‌ ബസ്സുകളില്‍ ബലി പെരുന്നാള്‍ ദിവസം യാത്ര ചെയ്തത് 14 000 പേര്‍ »



  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine