ഒളിമ്പ്യന്‍ ഇര്‍ഫാന് അബുദാബിയില്‍ സ്വീകരണം നല്‍കി

November 4th, 2012

olympian-irfan-at-abudhabi-ePathram
അബുദാബി : തന്റെ ഗതികേട് മറ്റൊരു കായിക താരത്തിനും ഉണ്ടാവരുതെന്നു കെ. എം. സി. സി. നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കവെ ഒളിമ്പ്യന്‍ ഇര്‍ഫാന്‍ പറഞ്ഞു. വേണ്ട രീതിയിലുള്ള പരീശീലനം തനിക്ക് ലഭിക്കുക യാണെങ്കില്‍ അര മിനിറ്റ് കൊണ്ട് നഷ്ടപ്പെട്ട മെഡല്‍ പട്ടിക യില്‍ താനും ഉള്‍പ്പെടുമായിരുന്നു എന്ന് പത്താം സ്ഥാനം കരസ്ഥമാക്കിയ ഇര്‍ഫാന്‍ വേദന യോടെ തന്‍റെ ഉള്ളു തുറന്നു പറഞ്ഞു. താന്‍ ഒരു പ്രാസംഗികന്‍ അല്ല വെറും ഒരു നടത്ത ക്കാരാനാണ് എന്ന് പറഞ്ഞ അദ്ദേഹം തന്റെ നന്ദി പ്രസംഗ ത്തിന്‍റെ ആദ്യ വാക്കില്‍ തന്നെ കാണികളുടെ കയ്യടി നേടിയിരുന്നു.

പലരുടെയും ഉള്ളില്‍ ഒരു കായിക താരം ഒളിഞ്ഞിരിപ്പുണ്ടെന്നും അത് പ്രോത്സാഹിപ്പി ക്കേണ്ടതാണ് എന്നും തന്നെ ആദ്യമായി ലണ്ടന്‍ കെ. എം. സി. സി. ആണ് സ്വീകരണ ത്തിനു ക്ഷണിച്ച തെന്നും തനിക്ക് ലഭിച്ച സ്വീകരണ ത്തില്‍ കൂടുതലും കെ. എം. സി. സി. പ്രവര്‍ത്ത കരുടെ ആണെന്നും ഇര്‍ഫാന്‍ പറഞ്ഞു.

ഒളിമ്പ്യന്‍ ഇര്‍ഫാന് അബുദാബി ഇസ്ലാമിക്‌ സെന്ററില്‍ നല്‍കിയ സ്വീകരണ ത്തില്‍ കെ. എം. സി. സി. യുടെ പ്രമുഖ നേതാക്കൾ പങ്കെടുത്തു. ഇസ്ലാമിക്‌ സെന്‍റർ അങ്കണത്തില്‍ വന്നിറങ്ങിയ ഇര്‍ഫാനെ സ്വീകരിക്കാന്‍ നൂറു കണക്കിന് ആളുകളാണ് എത്തിയിരുന്നത്.

ഇസ്ലാമിക്‌ സെന്‍റര്‍ പ്രസിഡണ്ട്‌ ബാവ ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു. ജാഫര്‍ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. എം. പി. എം. റഷീദ്‌, ഷറഫുദീന്‍ മംഗലാട്, എന്‍ . കുഞ്ഞിപ്പ, അബ്ദുള്ള ഫാറൂഖി, ഉസ്മാന്‍ കരപ്പാത്ത്, അസീസ്‌ കാളിയാടന്‍ , ടി. കെ. അബ്ദുല്‍ ഹമീദ്, ബാസിത്ത് കായക്കണ്ടി തുടങ്ങിയവര്‍ ആശംസാ പ്രസംഗവും ഷുക്കൂര്‍ അലി കല്ലിങ്ങല്‍ സ്വാഗതവും മരക്കാര്‍ നന്ദിയും പറഞ്ഞു.

ഷറഫുദീന്‍ മംഗലാട്, അസീസ്‌ കാളിയാടന്‍ , ലത്തീഫ്‌. പി. കെ. വാണിമേല്‍, അബ്ദുല്‍സലാം എന്നിവര്‍ മൊമന്റോ നല്‍കി. കോഴിക്കോട്‌ – മലപ്പുറം ജില്ലാ കെ. എം. സി. സി. കമ്മിറ്റികള്‍ സംയുക്ത മായിട്ടാണ് സ്വീകരണ പരിപാടി ഒരുക്കിയിരുന്നത്. സ്വീകരണത്തിനു നന്ദി പ്രകാശിപ്പിച്ചു കൊണ്ട് ഇര്‍ഫാന്‍ സംസാരിച്ചു. ഫെബ്രുവരി യില്‍ നടക്കുന്ന കോഴിക്കോട്‌ ജില്ലാ കെ. എം. സി. സി. യുടെ അഞ്ചാമത് സി. എച്ച്. ഫുട്ബോള്‍ മേള യുടെ പ്രഖ്യാപനവും ഒളിമ്പ്യന്‍ ഇര്‍ഫാന്‍ നടത്തി.

-അബൂബക്കര്‍ പുറത്തീല്‍ – അബുദാബി

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മാപ്പിളപ്പാട്ട് അന്താക്ഷരി ശ്രദ്ധേയമായി

November 2nd, 2012

kmcc-anthakshari-winners-ePathram
അബുദാബി : കുറ്റ്യാടി മണ്ഡലം കെ. എം. സി. സി. ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍ററില്‍ സംഘടിപ്പിച്ച മാപ്പിളപ്പാട്ട് അന്താക്ഷരി ശ്രദ്ധേയമായി. വാശിയേറിയ അന്താക്ഷരി മത്സര ത്തില്‍ ഹാഷിം, ഷെറിന്‍ സലാം എന്നിവര്‍ അവതരിപ്പിച്ച ഗ്രൂപ്പായ ഇശല്‍ ഒന്നാം സമ്മാനം നേടി.

മാപ്പിള കലയെ സ്നേഹിക്കുന്നവര്‍ക്കും ഓമനിക്കുന്നവര്‍ക്കും ആവേശമായി മാപ്പിളപ്പാട്ട് അന്താക്ഷരി. മാപ്പിളപ്പാട്ടിനെ കുറിച്ചറിയാനും പഠിക്കാനും വേണ്ടിയുള്ള ഒരു അവസര മായിരുന്നു അന്താക്ഷരി. തുടക്കം മുതല്‍ അവസാനം വരെ നിശബ്ദമായി ശ്രവിക്കുക യായിരുന്നു സദസ്സ്.

എല്ലാ വര്‍ഷവും മാപ്പിളപ്പാട്ട് അന്താക്ഷരി നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. കലാ രംഗത്തെ പ്രമുഖരും കെ. എം. സി. സി. നേതാക്കളും സംബന്ധിച്ചു.

-അബൂബക്കര്‍ പുറത്തീല്‍ – അബുദാബി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബി. വീരാന്‍ കുട്ടിയെ ആദരിക്കുന്നു

November 1st, 2012

kmcc-veerankutty-ePathram
അബുദാബി : അബുദാബി യിലെ മത രാഷ്ട്രീയ കലാ സാംസ്കാരിക രംഗത്ത് കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി നിറഞ്ഞു നില്‍ക്കുന്ന ബി. വീരാന്‍ കുട്ടിയെ അബുദാബി കുറ്റിയാടി മണ്ഡലം കെ എം സി സി ആദരിക്കുന്നു.

ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ നടക്കുന്ന മാപ്പിളപ്പാട്ട് അന്താക്ഷരി പരിപാടി യില്‍ വെച്ച് മുപ്പത്തഞ്ചു വര്‍ഷ ത്തെ പൊതു രംഗത്തെ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി അബുദാബി കുറ്റിയാടി മണ്ഡലം കെ എം സി സി അദ്ദേഹത്തെ ആദരിക്കുന്നു. പ്രമുഖ അറബ് പൌരന്‍ അബുഖാലിദ് വീരാന്‍ കുട്ടിക്ക് ഉപഹാരം സമ്മാനിക്കും.

സംസ്ഥാന എം. എസ്. എഫ് കൌന്‍സിലറായി പ്രവര്‍ത്തിച്ചിരുന്ന വീരാന്‍ കുട്ടി 1978 ലാണ് അബുദാബി യില്‍ എത്തിയത്. 1980 ല്‍ മലപ്പുറം ജില്ലാ മുസ്ലിം വെല്ഫെയര്‍ സെന്റര്‍ സെക്രട്ടറി യായി തെരഞ്ഞെടു ക്കപ്പെട്ടു. തുടര്‍ന്ന് 24 വര്‍ഷം മലപ്പുറം ജില്ലാ കെ എം സി സി ഭാരവാഹിയും 8 വര്‍ഷം സംസ്ഥാന കെ എം സി സി ഉപാധ്യക്ഷനുമായി പ്രവര്‍ത്തിച്ചു.

ഇസ്ലാമിക്‌ സെന്റര്‍ കലാ വിഭാഗം സെക്രട്ടറി യായി 6 തവണ പ്രവര്‍ത്തിച്ചു. നിരവധി സര്‍ഗ പ്രതിഭകളെ രംഗത്ത്‌ കൊണ്ട് വരാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മാപ്പിളപ്പാട്ട് അന്താക്ഷരി അബുദാബിയില്‍

October 31st, 2012

kmcc-mappila-song-anthakshari-ePathram അബുദാബി : കുറ്റ്യാടി മണ്ഡലം കെ. എം. സി. സി കമ്മിറ്റി സംഘടിപ്പിക്കുന്ന യു. എ. ഇ. തല മാപ്പിളപ്പാട്ട് അന്താക്ഷരി നവംബര്‍ ഒന്ന് വ്യാഴാഴ്ച ഏഴു മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍ററില്‍ നടക്കും .

24 ഗായികാ ഗായകന്മാര്‍ 12 ടീമുകളായി സംഗീത ഉപകരണങ്ങളുടെ അകമ്പടി യോടു കൂടി മാറ്റുരക്കുന്ന റിയാലിറ്റി ഷോ ആയിട്ടാണു നടത്തുന്നത് എന്ന്‍ പ്രോഗ്രാം കോഡിനേറ്റര്‍ അറിയിച്ചു

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കൈപ്പമംഗലം മണ്ഡലം കെ. എം. സി. സി. ഈദ് സംഗമം

October 30th, 2012

ദുബായ് : കൈപ്പമംഗലം മണ്ഡലം കെ. എം. സി. സി. ഈദ് ദിന സംഗമം ഗോള്‍ഡന്‍ സ്‌ക്വയറ് ഹോട്ടല്‍ ഹാളില്‍ പ്രസിഡണ്ട് സി. എ. മുഹമ്മദ് ഗസ്‌നിയുടെ അദ്ധ്യക്ഷത യില്‍ ജില്ലാ സെക്രട്ടറി അഷറഫ് കൊടുങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു.

അബുദാബി കൈപ്പമംഗലം മണ്ഡലം കെ. എം. സി. സി. പ്രസിഡണ്ട് ബദറുദ്ദീന്‍ പി. ബി. മുഖ്യാതിഥി ആയിരുന്നു. കെ. എ. ജബ്ബാരി ആശംസ നേര്‍ന്നു. ഷാജി. എ. എ. ഖിറാഅത്ത് നടത്തി. സമദ്. ഇ. എസ്. സ്വാഗതവും എം. കെ. കുഞ്ഞു മുഹമ്മദ് നന്ദിയും പറഞ്ഞു. പി. കെ. മുഹമ്മദാലി, പി. ജെ. നാസര്‍, നസീര്‍ സി. എ. എന്നിവര്‍ ഗാനാലാപന പരിപാടിക്ക് നേതൃത്വം നല്‍കി.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « അബുദാബി യില്‍ ജനജീവിതം നിശ്ചലമാക്കിയ പൊടിക്കാറ്റ് വീശി
Next »Next Page » ഐ. എം. സി. സി. സ്റ്റാള്‍ ജന ശ്രദ്ധ നേടി »



  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine