കോഴിക്കോട് ജില്ലാ കെ. എം. സി. സി. ഇഫ്താര്‍ മീറ്റ്

August 2nd, 2012

kmcc-calicut-committee-iftar-2012-ePathram
അബുദാബി :കോഴിക്കോട് ജില്ലാ കെ. എം. സി. സി. ഇഫ്താര്‍ മീറ്റ് അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ സംഘടിപ്പിച്ചു. കോഴിക്കോടന്‍ വിഭവങ്ങള്‍ നിറഞ്ഞ ഇഫ്താര്‍ വിരുന്ന് പങ്കെടുത്തവര്‍ക്ക് പുതിയ അനുഭവമായി.

പി. കെ. ഐ. മുഹിയുദ്ധീന്‍ ഉദ്‌ബോധന പ്രസംഗം നടത്തി. ശിഹാബ് തങ്ങള്‍ കുടിവെള്ള പദ്ധതി യുടെ ആദ്യ സംഭാവന മുഖ്യാഥിതി യായ സി. മോയിന്‍കുട്ടി എം എല്‍ എ യ്ക്ക് കയ്മാറി. ജാഫര്‍ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്‍ ബാസിത്ത് കയക്കണ്ടി സ്വാഗതവും, പി. അലിക്കോയ നന്ദിയും പറഞ്ഞു. അബുദാബി യിലെ മത – സാംസ്കാരിക – സാമൂഹ്യ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

വി. സി. പത്ര പ്രവര്‍ത്തക പുരസ്കാരം പ്രഖ്യാപിച്ചു

August 2nd, 2012

kmcc-vc-award-to-jaleel-pattambi-ramanthali-ePathram
അബുദാബി : അബുദാബി കെ. എം. സി. സി. അഴീക്കോട്‌ മണ്ഡലം കമ്മിറ്റിയുടെ നാലാമത് വി. സി. സ്മാരക പത്ര പ്രവര്‍ത്തക അവാര്‍ഡ്‌ പ്രമുഖ പ്രവാസി പത്ര പ്രവര്‍ത്തകരായ ജലീല്‍ പട്ടാമ്പി, ജലീല്‍ രാമന്തളി എന്നിവര്‍ക്ക് സമ്മാനിക്കും. ചന്ദ്രിക പത്രാധിപര്‍ ആയിരുന്ന വി. സി. അബൂബക്കര്‍ സാഹിബിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ അവാര്‍ഡ് 10, 001 രൂപയും പ്രശംസാ പത്രവും ഉപഹാരവുമാണ്.

മിഡില്‍ ഈസ്റ്റ്‌ ചന്ദ്രിക യു. എ. ഇ. എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ്‌ ആണ് ജലീല്‍ പട്ടാമ്പി.

ദുബായിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ ഇന്ത്യന്‍ മീഡിയ ഫോറം ( I M F ) ജനറല്‍ സെക്രട്ടി ആയി പ്രവര്‍ത്തിച്ചിരുന്നു. ദി ഹിന്ദു, മാധ്യമം, ഗള്‍ഫ്‌ മാധ്യമം എന്നീ പത്രങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. കൈരളി കലാ കേന്ദ്രം, കേരള സഹൃദയ മണ്ഡലം, ദുബായ്‌ വായനക്കൂട്ടം, ചിരന്തന സാംസ്കാരിക വേദി യുടെയും അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

യു. എ. ഇ. യുടെ രാഷ്ട പിതാവ്  ശൈഖ് സായിദ്‌ ന്റെ ജീവചരിത്രം ആദ്യമായി ഇന്ത്യന്‍ ഭാഷയില്‍ രചിച്ച ജലീല്‍ രാമന്തളി ഗള്‍ഫിലെ അറിയപ്പെടുന്ന പത്ര പ്രവര്‍ത്തകനും ഗ്രന്ഥ കര്‍ത്താവുമാണ്. പ്രവാസികളുടെ ജീവിതം വരച്ചു കാട്ടുന്ന ഒട്ടേറെ കൃതികളുടെ രചയിതാവാണ്. ‘മരുഭൂമികള്‍ പറയുന്നത് ; പറയാത്തതും’ , അഭയം തേടി, സ്നേഹം ഒരു കടങ്കഥ, ഇരുള്‍ മുറ്റിയ വഴിയമ്പലങ്ങള്‍, നഗര ത്തിലെ കുതിരകള്‍, ഗള്‍ഫ് സ്കെച്ചുകള്‍, ഒട്ടകങ്ങള്‍ നീന്തുന്ന കടല്‍, നേര്‍ച്ച വിളക്ക് തുടങ്ങിയ നിരവധി പുസ്തകങ്ങള്‍ ജലീല്‍ രാമന്തളി യുടേതായി പ്രസിദ്ധീ കരിച്ചിട്ടുണ്ട്.

മിഡില്‍ ഈസ്റ്റ്‌ ചന്ദ്രിക അബുദാബി ബ്യൂറോ ചീഫ്‌ ആയ ഇദ്ദേഹം, മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ അബുദാബി ( I M A ) യുടെ വൈസ്‌ പ്രസിഡന്‍റ് കൂടിയാണ്. സമഗ്ര സംഭാവനക്കുള്ള  സഹൃദയ- അഴീക്കോട് പുരസ്‌കാരം, മാടായി പഞ്ചായത്ത് കെ. എം. സി. സി. യുടെ മാധ്യമ പുരസ്കാരം, ചിരന്തന സാംസ്കാരിക വേദി യുടെയും അടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

സെപ്തംബര്‍ അവസാന വാരം അബുദാബിയില്‍ നടക്കുന്ന ചടങ്ങില്‍ വി. സി. സ്മാരക അവാര്‍ഡുകള്‍ സമ്മാനിക്കും എന്ന് ഭാരവാഹികളായ ഇ. ടി. മുഹമ്മദ്‌ സുനീര്‍, പി. വി. മുഹമ്മദ്‌ നാറാത്ത്‌, സി. ബി. റാസിഖ് കക്കാട്, താജ് കമ്പില്‍ എന്നിവര്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി അബുദാബിയില്‍

July 29th, 2012

അബുദാബി : ദുബായ് ഹോളി ഖുറാന്‍ അവാര്‍ഡ് കമ്മറ്റി യുടെ അതിഥി യായി യു. എ. ഇ. യില്‍ എത്തിയ എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി ജൂലായ്‌ 29 ഞായറാഴ്ച രാത്രി 10 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ പ്രഭാഷണം നടത്തും.

advt-onampilli-muhammed-faisy-ePathram
പണ്ഡിതനും ഗവേഷകനുമായ മുഹമ്മദ് ഫൈസി മത പ്രഭാഷണ രംഗത്തെ നിറ സാന്നിദ്ധ്യമാണ്. മത കലാലയമായ പട്ടിക്കാട് ജാമിയ നൂരിയ അറബിക് കോളേജില്‍ നിന്ന് ഫൈസി ബിരുദം നേടിയ അദ്ദേഹം കാലടി ശ്രീ ശങ്കരാചാര്യ സര്‍വ്വകലാശാല യില്‍ നിന്നും സംസ്‌കൃത ഭാഷ യിലും സാഹിത്യ ത്തിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

അഭിഭാഷകനായ ഫൈസി, മത മീമാംസ യിലും ഇന്ത്യന്‍ ഫിലോസഫി യിലും ബിരുദാനന്തര ബിരുദധാരി കൂടിയാണ്. തൃശൂര്‍ ജില്ല യിലെ എം. ഐ. സി. മസ്ജിദില്‍ ഖത്തീബായി സേവനം അനുഷ്ഠിക്കുന്ന ഫൈസി രാജ്യത്തിന് അകത്തും പുറത്തുമായി വിവിധ സെമിനാറു കളിലും സമ്മേളന ങ്ങളിലും പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്.

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സംഘടിപ്പിക്കുന്ന ഫൈസിയുടെ പ്രഭാഷണ പരിപാടി തറാവീഹ് നിസ്‌കാരം കഴിഞ്ഞ ഉടനെ ആരംഭിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പരലോക വിജയത്തിന് വേണ്ടി പ്രയത്നിക്കുക : റഹ്മത്തുള്ള ഖാസിമി മൂത്തേടം

July 29th, 2012

rahmathullah-kasimi-moothedam-ePathram
അബുദാബി : ഭൂമിയിലെ ജീവിത സുഖത്തിനു വേണ്ടി എന്തു ത്യാഗവും ചെയ്യുന്ന മനുഷ്യന്‍ നാളെ പരലോക ജീവിത ത്തിനു വേണ്ടിയും പ്രയത്നിക്കേണ്ടത് ബാദ്ധ്യത യാണ് എന്നും നാം ആരാണെന്നും എന്തിനു സൃഷ്ടിക്കപ്പെട്ടു എന്നും സ്വയം വിലയിരുത്തു മ്പോഴാണ് മാനവര്‍ വിജയം കൈ വരിക്കുക എന്നും പ്രമുഖ വാഗ്മിയും ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടറുമായ റഹ്മത്തുള്ള ഖാസിമി മൂത്തേടം ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ സംഘടിപ്പിച്ച റമദാന്‍ പ്രഭാഷണത്തില്‍ പറഞ്ഞു.

കുറഞ്ഞ അദ്ധ്വാനം കൊണ്ട് കൂടുതല്‍ പ്രതിഫലം ആഗ്രഹിക്കുന്നവരാണ് മനുഷ്യര്‍. അതു കൊണ്ടാണ് പ്രവാസ ത്തിന്റെ എല്ലാ കഷ്ടപ്പാടുകളും സ്വമേധയാ സ്വീകരിക്കുന്നത്. പ്രവാസ ജീവിതവും പരലോക ജീവിതവും തമ്മില്‍ താരതമ്യം ചെയ്തു കൊണ്ട് ഇസ്ലാമിക്‌ സെന്ററില്‍ തിങ്ങി നിറഞ്ഞ സദസ്സിനോട് അദ്ദേഹം പറഞ്ഞു.

rahmathullah-kasimi-in-islamic-center-ePathram
നിരന്തരം സൃഷ്ടാവിനെ സ്മരിച്ചാല്‍ തന്നെ സ്വര്‍ഗ്ഗം കരഗതമാവും. വെളിച്ചം അല്ലാഹു വിന്റെ കല്പനകളും ശാസനകളുമാണ്. ആ വെളിച്ചത്തിലാവണം ജീവിതം. പണവും കരുത്തും ശാശ്വത ജീവിതത്തിന്റെ അടയാളങ്ങള്‍ അല്ല ലോകം ഭരിച്ചവര്‍ ഒക്കെയും മണ്ണടിഞ്ഞു. എല്ലാ കഴിവും നേടിയവര്‍ എന്തു കൊണ്ട് നിലച്ചു പോയ പ്രാണന്‍ വീണ്ടെടുക്കുന്നില്ല എന്ന ഖുര്‍ആന്റെ ചോദ്യത്തിന് ഇന്നു വരെ മറുപടി തരാന്‍ ആര്‍ക്കുമായിട്ടില്ല. കഴിവുകള്‍ എല്ലാം സര്‍വ്വശക്തനില്‍ നിക്ഷിപ്തമാണ്. ആരാധന ഹൃദയപൂര്‍വ്വം നിര്‍വ്വഹിക്കണം. ബാഹ്യമോടി പ്രതിഫലമേകില്ല. അദ്ദേഹം വിശദീകരിച്ചു.

പ്രമുഖ വാഗ്മിയും കേന്ദ്ര ഹജ്ജ്‌ കമ്മിറ്റി മുന്‍ വൈസ്‌ ചെയര്‍മാനുമായ പ്രൊഫസര്‍ ആലിക്കുട്ടി മുസ്ല്യാര്‍ പരിപാടി ഉല്‍ഘാടനം ചെയ്തു. സെന്റര്‍ പ്രസിഡന്റ് ബാവാ ഹാജി അദ്ധ്യക്ഷത വഹിച്ചു. മമ്മിക്കുട്ടി മുസ്ല്യാര്‍ പ്രാര്‍ത്ഥന നടത്തി. സെന്റര്‍ ജനറല്‍ സെക്രട്ടറി എം. പി. എം. റഷീദ്‌ സ്വാഗതവും അബ്ദുല്‍ റഹിമാന്‍ തങ്ങള്‍ നന്ദിയും പറഞ്ഞു.

-പി. എം. അബ്ദുല്‍ റഹിമാന്‍ അബുദാബി
( ചിത്രങ്ങള്‍ : ഹഫസ്ല്‍ -ഇമ )

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

റമദാന്‍ പ്രഭാഷണം ഇസ്ലാമിക്‌ സെന്ററില്‍

July 26th, 2012

prof-alikutty-musliyar-rahmathulla-kasimi-ramadan-speach-ePathram
അബുദാബി : യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ റമദാന്‍ അതിഥി കളായി എത്തിയ പ്രമുഖ പണ്ഡിതര്‍ പ്രൊഫസര്‍ ആലിക്കുട്ടി മുസ്ല്യാര്‍, റഹ്മത്തുള്ള ഖാസിമി മൂത്തേടം എന്നിവര്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററിലും നാഷണല്‍ തിയ്യേറ്ററിലും റമദാന്‍ പ്രഭാഷണം നടത്തും.

അബുദാബി യിലെ മത സാമൂഹ്യ സാംസ്കാരിക രംഗത്ത്‌ പ്രശംസനീയമായ സേവനം കാഴ്ച വെക്കുന്ന ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്റര്‍ , പരിശുദ്ധ റമദാന്‍ മാസത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുകയാണ് എന്ന് സെന്ററില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

പ്രമുഖ വാഗ്മിയും ഗ്രന്ഥ കര്‍ത്താവും കേന്ദ്ര ഹജ്ജ്‌ കമ്മിറ്റി മുന്‍ വൈസ്‌ ചെയര്‍മാനുമായ പ്രൊഫസര്‍ ആലിക്കുട്ടി മുസ്ല്യാരും ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടറും പ്രഭാഷകനുമായ റഹ്മത്തുള്ള ഖാസിമി മൂത്തേടം എന്നിവര്‍ കുടുംബം, റമദാനിലെ പ്രാര്‍ത്ഥന കള്‍ എന്നീ വിഷയ ങ്ങളെ ആധാരമാക്കി നടത്തുന്ന വിജ്ഞാന പ്രദമായ പ്രഭാഷണം ജൂലായ്‌ 26 വ്യാഴാഴ്‌ചയും, ആഗസ്റ്റ്‌ 5 ഞായറാഴ്ചയും തറാവീഹ് നിസ്കാര ത്തിനു ശേഷം ഇസ്ലാമിക്‌ സെന്ററില്‍ ഉണ്ടായി രിക്കും.

തുടര്‍ന്ന് ആഗസ്റ്റ്‌ 2 വ്യാഴാഴ്‌ച രാത്രി 10 മണിക്ക് അബുദാബി നാഷണല്‍ തിയ്യേറ്ററിലും റമദാന്‍ പ്രഭാഷണം നടത്തും. കൂടാതെ വിവിധ പള്ളികളിലും വരും ദിവസങ്ങളില്‍ റമദാന്‍ പ്രഭാഷണം ഉണ്ടായിരിക്കും.

പരിപാടിയുടെ വിജയകരമായ നടത്തിപ്പിന്നായി സെന്റര്‍ പ്രസിഡന്റ് പി. ബാവാ ഹാജി ചെയര്‍മാനും ജനറല്‍ സെക്രട്ടറി എം. പി. എം. റഷീദ് ജനറല്‍ കണ്‍ വീനറുമായി വിപുലമായ കമ്മിറ്റി രൂപീകരിച്ചു.

സര്‍ക്കാര്‍ അതിഥി സയ്യിദ് ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി തങ്ങളുടെ റമദാന്‍ പ്രഭാഷണം ആഗസ്റ്റ്‌ 3 വെള്ളിയാഴ്ച ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ ഉണ്ടായിരിക്കും എന്നും സംഘാടകര്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : 02 642 44 88

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ക്യാപ്‌റ്റന്‍ ലക്ഷ്മിക്ക് ദലയുടെ പ്രണാമം
Next »Next Page » ശ്രീകൃഷ്ണ കോളജ് അലുമിനി ലേബര്‍ ക്യാമ്പ് ഇഫ്താര്‍ »



  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച
  • ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine