ദുബായ് : കൊലപാതക രാഷ്ട്രീയ ത്തിലൂടെ സി. പി. എം. ജനാധിപത്യത്തെ വെല്ലു വിളിച്ച് കേരള ത്തിന്റെ ഭാവി അപകടത്തിലാക്കാന്‍ ശ്രമിക്കുക യാണെന്നും ആര്‍ എം പി നേതാവ് ടി. പി. ചന്ദ്രശേഖരനെ ക്രൂരമായി കൊലപ്പെടുത്തിയത് മുസ്ലിം തീവ്രവാദികള്‍ ആണെന്ന കള്ള പ്രസ്താവന യിലൂടെ പിണറായി കേരള ത്തില്‍ വര്‍ഗീയ ചേരി തിരിവുണ്ടാക്കാന്‍ ശ്രമിക്കുക യാണെന്നും മുസ്ലിം യുത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. എം. സാദിഖ് അലി ആരോപിച്ചു.
എം. എസ്. എഫ്. നേതാവ് അരിയില്‍ ഷൂക്കൂറിന്റെയും ചന്ദ്രശേഖരന്റെയും കൊലപാതകങ്ങള്‍ ഒരേ ശക്തി കളുടെ പദ്ധതി ആണെന്നും പിണറായിയുടെ പങ്ക് വെളിച്ചത്ത് കൊണ്ടു വരണമെന്നും ചന്ദ്രശേഖരന്റെ കൊലപാതക ക്കേസ് ശരിയായ ദിശയില്‍ ആണെന്നും ഷുക്കൂറിന്റെ ഘാതകരെ പിടികൂടാന്‍ പോലീസ് ശക്തമായി ശ്രമിച്ചിരുന്നെങ്കില്‍ ടി. പി. യുടെ വധം നടക്കില്ലായിരുന്നു എന്നും പി. എം. സാദിഖ് അലി പറഞ്ഞു.
ചന്ദ്രശേഖരന്റെ കൊലപാതകം രാഷ്ട്രീയ കൊല കളുടെ അവസാനമായി മാറാന്‍ കേരളത്തിന്റെ ജനാധിപത്യ മനസ്സ് ഒറ്റക്കെട്ടായി ഉണരണം എന്നും അതിനായി യൂത്ത് ലീഗിന്റെ പ്രവര്‍ത്തന ങ്ങള്‍ക്ക് പിന്തുണ നല്‍കാനും അദ്ദേഹം ആഹ്വാനം ചെയ്തു. ദുബായ് തൃശ്ശൂര്‍ ജില്ലാ കെ. എം. സി. സി. പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുക യായിരുന്നു അദ്ദേഹം.
അരനൂറ്റാണ്ട് മുമ്പ് കേരള ത്തിലെ തെരുവോരങ്ങളിലിറങ്ങി ജനാധിപത്യ അവകാശങ്ങള്‍ നേടി എടുക്കാന്‍ മുദ്രാവാക്യം മുഴക്കി മുന്നേറി അധികാരങ്ങള്‍ നേടിയെടുത്ത മുസ്ലിം യുത്ത് ലീഗിന്റെ പ്രവര്‍ത്തനങ്ങളാണ് ലോകം അറിയാതെ പോയ യഥാര്‍ഥ മുല്ലപ്പൂ വിപ്ലവമെന്ന് യുത്ത് ലീഗിന്റെ ‘ജനാധിപത്യ മുന്നേറ്റ ത്തിന്റെ ആറര പ്പതിറ്റാണ്ട്’ എന്ന പ്രചാരണ പ്രമേയത്തെ പരിചയ പ്പെടുത്തി പി. എം. സാദിഖ് അലി ഓര്‍മപ്പെടുത്തി.
ഇബ്രാഹിം എളേറ്റില്‍ യോഗം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പി. എ. ഫാറൂക്ക് സ്വാഗതവും ട്രഷറര്‍ കെ. എസ്. ഷാനവാസ് നന്ദിയും പറഞ്ഞു.
-അഷ്‌റഫ് കൊടുങ്ങല്ലൂര്‍