യു.എ.ഇ. യില്‍ മഴ

January 21st, 2012

rain-in-dubai-epathram
ദുബായ്‌ : ശക്തമായ ഷമാല്‍ കൊണ്ടു വന്ന മഴ യു.എ.ഇ. യിലെ പല ഭാഗങ്ങളിലും താപനിലയില്‍ ഗണ്യമായ വ്യതിയാനം രേഖപ്പെടുത്താന്‍ കാരണമായി. ഷാര്‍ജയില്‍ പെയ്ത മഴയെ തുടര്‍ന്ന് മല്‍സ്യ ബന്ധന തൊഴിലാളികള്‍ ബോട്ടുകള്‍ കരയ്ക്കടുപ്പിച്ചു. ഇനി കാലാവസ്ഥാ വകുപ്പിന്റെ നിര്‍ദ്ദേശം ലഭിച്ചാല്‍ മാത്രമേ തങ്ങള്‍ കടലിലേക്ക്‌ പോകുകയുള്ളൂ എന്ന് തൊഴിലാളികള്‍ അറിയിച്ചു. ശനിയാഴ്ചയും ഞായറാഴ്ചയും യു.എ.ഇ. യില്‍ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്താന്‍ സാദ്ധ്യതയുണ്ട് എന്നാണ് നിഗമനം. ഇത് 8 ഡിഗ്രി സെല്‍ഷ്യസ്‌ വരെയാവാം. ദുബായിലെ പലയിടങ്ങളിലും ചെറിയ തോതില്‍ മഴ രേഖപ്പെടുത്തുകയുണ്ടായി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സെയില്‍സ്‌ എന്‍ജിനിയര്‍മാരെ ആവശ്യമുണ്ട്

June 16th, 2011

heavy-equipment-epathram

ദുബായ്‌ : പ്രശസ്തമായ ഒരു കമ്പനിയില്‍ സെയില്‍സ്‌ എന്‍ജിനിയര്‍മാരുടെ ഒഴിവുകള്‍ ഉണ്ട്. യു.എ.ഇ. യില്‍ ഹെവി എക്യുപ്മെന്റ് സെയില്‍സില്‍ 2 – 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള ഏതു എന്‍ജിനിയറിങ് ശാഖയില്‍ നിന്നുമുള്ളവര്‍ക്കും അപേക്ഷിക്കാം. ഡ്രൈവിംഗ് ലൈസന്‍സ്‌ നിര്‍ബന്ധമാണ്. ഒഴിവുകള്‍ ദുബായിലും അബുദാബിയിലും ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് heavy അറ്റ്‌ epathram ഡോട്ട് കോം എന്ന ഈമെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഡ്രൈവര്‍മാരുടെ കൂട്ടായ്മ : ഭാരവാഹികള്‍

December 31st, 2010

adwa-drivers-association-epathramഅബുദാബി :  ജീവിത ത്തിന്‍റെ ഓട്ടത്തിന് ഇടയില്‍ അറിയാതെ സംഭവിക്കുന്ന അപകട ങ്ങളില്‍ പെട്ടു പോകുന്ന ഡ്രൈവര്‍മാര്‍ക്ക്‌ ആശ്വാസം നല്‍കുന്ന  കൂട്ടായ്മ, അബുദാബി ഡ്രൈവേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍റെ – അഡ്‌വ – ഭാരവാഹി കളെ തെരഞ്ഞെടുത്തു.
 
പ്രസിഡന്‍റ് : കോയമോന്‍ വെളിമുക്ക്.  ജനറല്‍ സെക്രട്ടറി : മുജീബ് റഹിമാന്‍.  ട്രഷറര്‍ :  സിയാദ് കൊടുങ്ങല്ലൂര്‍.  വൈസ് പ്രസിഡന്‍റുമാര്‍ : എ. റിതേഷ് പിണറായി, കെ. പി. മുഹമ്മദ്.   സെക്രട്ടറിമാര്‍ : റഷീദ് ഐരൂര്‍, സക്കീര്‍ വളാഞ്ചേരി, അസീസ്,  അന്‍വര്‍.
 
ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് പി. ബാവഹാജി, കെ. എസ്. സി.  പ്രസിഡന്‍റ് കെ. ബി. മുരളി, വെല്‍ഫെയര്‍ സെക്രട്ടറി ഷെരീഫ് കാളച്ചാല്‍ എന്നിവരാണ് രക്ഷാധികാരികള്‍.
 
അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ ചേര്‍ന്ന  യോഗത്തില്‍ എ. കെ. ബീരാന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു.  ഷെരീഫ് കാളച്ചാല്‍ സ്വാഗത വും റഷീദ് ഐരൂര്‍ നന്ദി യും പറഞ്ഞു. തൊഴില്‍ പരമായും അല്ലാതെയും വാഹനം ഓടിക്കുന്നവര്‍ക്ക് അഡ്‌വ യില്‍ അംഗങ്ങളാകാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 050 88 544 56 – 050 49 212 65 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഡ്രൈവര്‍മാരുടെ കൂട്ടായ്മ അബുദാബി യില്‍

December 23rd, 2010

അബുദാബി : വിവിധ രാജ്യങ്ങളില്‍ നിന്നും ഗള്‍ഫില്‍ എത്തി ജോലി ചെയ്യുന്ന ഡ്രൈവര്‍ മാര്‍ക്ക്  നിയമ പരി രക്ഷയും  സാമ്പത്തിക പിന്തുണയും നല്‍കി അവരുടെ  കൂട്ടായ്മ കള്‍ സജീവ മായി പ്രവര്‍ത്തി ക്കുമ്പോള്‍,  മലയാളി  ഡ്രൈവര്‍മാര്‍ പ്രശ്നങ്ങളില്‍ പെടുമ്പോള്‍ സ്വയ രക്ഷയ്ക്കും നിയമ സഹായ ത്തിനുമായി നെട്ടോട്ടം ഓടുകയാണ് പതിവ്‌. ഇതിന് അല്പമെങ്കിലും പരിഹാരം കാണുവാനും അപകട ത്തില്‍ പ്പെടുന്ന സുഹൃത്തു ക്കളുടെ കുടുംബങ്ങള്‍ക്ക് കഴിയുന്ന രീതിയില്‍ സഹായം എത്തിക്കു വാനും ഉദ്ദേശിച്ചു കൊണ്ട് ഒരു കൂട്ടായ്മ  രൂപീകരി ച്ചിരിക്കുന്ന വിവരം  അബുദാബി യിലെ എല്ലാ മലയാളി ഡ്രൈവര്‍ മാരെയും  അറിയിക്കുന്നു. അബുദാബി യിലെ പ്രഗല്‍ഭരായ നിയമ വിദഗ്ദ്ധര്‍ ഈ കൂട്ടായ്മക്ക് വേണ്ടുന്ന നിയമ സഹായങ്ങള്‍ നല്‍കുന്നുണ്ട്.
 
ജീവിത ത്തിന്‍റെ ഓട്ടത്തിനിട യില്‍ അറിയാതെ സംഭവിക്കുന്ന അപകട ങ്ങളില്‍ പെട്ടു പോകുന്ന ഡ്രൈവര്‍മാര്‍ക്ക്‌ ആശ്വാസ മേകുന്ന ഈ കൂട്ടായ്മ യെ ക്കുറിച്ച് വിശദീകരി ക്കുന്നതിനായി ഡിസംബര്‍  23  വ്യാഴാഴ്ച വൈകുന്നേരം  6.30 ന്   അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ ഒത്തു കൂടുന്നു. വിവര ങ്ങള്‍ക്കു വിളിക്കുക:   050 88 544 56 – 050 49 212 65

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. തൊഴില്‍ നിയമ ത്തിലെ ഇളവുകള്‍ പ്രഖ്യാപിച്ചു

December 19th, 2010

അബുദാബി : യു. എ. ഇ. തൊഴില്‍ നിയമ ത്തില്‍ പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചു. തൊഴില്‍ മാറ്റവും സ്‌പോണ്‍സര്‍ഷിപ്പ് മാറ്റവുമായി ബന്ധപ്പെട്ട് തൊഴില്‍ നിയമ ത്തില്‍ വരുത്തിയ ഇളവുകള്‍ 2011 ജനുവരി ഒന്ന് മുതല്‍ നിലവില്‍ വരുമെന്ന് തൊഴില്‍ മന്ത്രി സഖര്‍ ഗൊബാഷ് അറിയിച്ചു. മാത്രമല്ല രാജ്യത്ത് തൊഴില്‍ കരാറിന്റെ കാലാവധി കഴിഞ്ഞ ഒരാള്‍ക്ക് പുതിയ തൊഴില്‍ പെര്‍മിറ്റ് കിട്ടണം എങ്കില്‍ ആറു മാസം കഴിയണം എന്ന വ്യവസ്ഥ നീക്കി. 25/ 2010 നമ്പര്‍ കാബിനറ്റ് തീരുമാനം അനുസരിച്ചാണ് തൊഴില്‍ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. കൂടാതെ, തൊഴില്‍  കരാറിന് ശേഷം മറ്റൊരു ജോലി യില്‍ പ്രവേശിക്കണം എങ്കില്‍  മുന്‍ തൊഴിലുടമ യുടെ മുന്‍കൂര്‍ അനുമതി  വേണം എന്ന  വ്യവസ്ഥയും നീക്കിയിട്ടുണ്ട്. എന്നാല്‍, മുന്‍ സ്‌പോണ്‍സറു മായുള്ള തൊഴില്‍ കരാര്‍ അവസാനിപ്പിച്ച ശേഷമേ വിസക്ക് അപേക്ഷിക്കാനാവൂ എന്ന് നിബന്ധന ഉണ്ട്.
 
തൊഴിലുടമ യുടെ കീഴില്‍ കുറഞ്ഞത് രണ്ട് വര്‍ഷം എങ്കിലും ജോലി ചെയ്തിരിക്കണം എന്നതാണ് മറ്റൊരു നിബന്ധന. അതായത്, ജനുവരി മുതല്‍ വിസ കാലാവധി രണ്ട് വര്‍ഷമായി ചുരുങ്ങുന്നതോടെ ഒരു സ്‌പോണ്‍സര്‍ക്ക് കീഴില്‍ മൂന്ന് വര്‍ഷം തൊഴില്‍ എടുത്തിരിക്കണം എന്ന വ്യവസ്ഥ രണ്ട് വര്‍ഷമായി ചുരുങ്ങും.
 

തൊഴിലുടമ യുടെയും തൊഴിലാളി യുടെയും സമ്മതമില്ലാതെ കരാര്‍ റദ്ദാക്കാനും പുതിയ വിസക്ക് അപേക്ഷിക്കാനും കഴിയുന്ന രണ്ട് സാഹചര്യങ്ങള്‍ ഏതൊക്കെ എന്നും മന്ത്രാലയം വ്യക്തമാക്കി യിട്ടുണ്ട്.
 
1 – നിയമ പരമോ കരാറില്‍ ഉള്ളതോ ആയ ഉപാധികള്‍ തൊഴിലുടമ ലംഘിക്കുന്ന സാചര്യം.
2 – തൊഴിലാളി യുടേത്  അല്ലാത്ത  കാരണത്താല്‍ തൊഴില്‍ ബന്ധം അവസാനിക്കുകയും  (സ്ഥാപനം അടച്ചു പൂട്ടുക ഉള്‍പ്പെടെ) തൊഴിലാളി സ്ഥാപനത്തിന് എതിരെ പരാതി നല്‍കുകയും ചെയ്യുന്ന സാചര്യം.
 
ഇത്തരം സാഹചര്യ ങ്ങളില്‍ സ്ഥാപനം രണ്ട് മാസത്തില്‍ ഏറെ യായി പ്രവര്‍ത്തിക്കുന്നില്ല എന്ന അന്വേഷണ റിപ്പോര്‍ട്ട് വേണമെന്നും, തൊഴിലാളി സ്ഥാപനത്തിന് എതിരെ മന്ത്രാലയത്തില്‍ പരാതി നല്‍കിയിരിക്കണം എന്നും വ്യവസ്ഥയുണ്ട്.   ഈ സന്ദര്‍ഭത്തില്‍ മന്ത്രാലയം,  പരാതി കോടതിക്ക് കൈമാറും. തുടര്‍ന്ന് കരാറോ അതിലെ എന്തെങ്കിലും അവകാശ ങ്ങളോ റദ്ദാക്കി യതിന് തൊഴിലാളി ക്ക് രണ്ട് മാസത്തെ ശമ്പളവും മറ്റ് ആനുകൂല്യ ങ്ങളും നഷ്ടപരിഹാരവും നല്‍കാന്‍ കോടതി തൊഴിലുടമ ക്ക് എതിരെ അന്തിമ വിധി പ്രഖ്യാപിക്കണം. ചുരുങ്ങിയത് രണ്ട് വര്‍ഷം തൊഴിലുടമക്ക് കീഴില്‍ ജോലി ചെയ്തിരിക്കണം എന്ന  വ്യവസ്ഥ പാലിച്ചില്ല എങ്കിലും പുതിയ തൊഴില്‍ പെര്‍മിറ്റ് കിട്ടുന്നതിനുള്ള മൂന്ന് സാഹചര്യ ങ്ങളും മന്ത്രാലയം വ്യക്തമാക്കി യിട്ടുണ്ട്.
 
1 – ജോലി ലഭിക്കുമ്പോള്‍ തൊഴിലാളി പ്രൊഫഷണല്‍ ക്ലാസിലെ ഒന്ന്, രണ്ട്, മൂന്ന് എന്നീ വിഭാഗ ങ്ങളില്‍ ഏതെങ്കിലും ഒന്നിലാണ് പെടുന്നത്.  പുതുതായി വാഗ്ദാനം ചെയ്യപ്പെടുന്ന ശമ്പളം ഓരോ വിഭാഗത്തിനും യഥാക്രമം 12,000 ദിര്‍ഹം, 7,000 ദിര്‍ഹം, 5,000 ദിര്‍ഹം എന്നിവയില്‍ കുറവാകാന്‍ പാടില്ല.

2  – തൊഴിലുടമ നിയമ പരവും തൊഴില്‍ പരവു മായ വ്യവസ്ഥകള്‍ പാലിക്കാതിരിക്കുകയോ തൊഴിലാളി യുടേതല്ലാത്ത കാരണത്താല്‍ തൊഴില്‍ ബന്ധം ഇല്ലാതാവുകയോ ചെയ്യുക.
3 – തൊഴിലുടമ യുടെ ഉടമസ്ഥത യിലുള്ളതോ അദ്ദേഹത്തിന് ഓഹരി ഉള്ളതോ ആയ മറ്റ് സ്ഥാപന ങ്ങളിലേക്ക് തൊഴിലാളി യെ മാറ്റുക. ഇങ്ങിനെ യുള്ള   മൂന്ന് സാഹചര്യ ങ്ങളിലും തൊഴിലാളിക്ക് നിശ്ചിത കാലാവധി പൂര്‍ത്തി യാക്കാതെ തന്നെ പുതിയ വിസ ലഭിക്കും.

തൊഴില്‍ വിപണി യില്‍ കൂടുതല്‍ സുതാര്യത ഉറപ്പ് വരുത്തുക യാണ് നിയമ ഭേദഗതി യിലൂടെ ലക്‌ഷ്യമാക്കുന്നത്  എന്നും  തൊഴില്‍ മന്ത്രി സഖര്‍ ഗൊബാഷ് പറഞ്ഞു. തൊഴിലുടമ യും തൊഴിലാളി യും തമ്മിലുള്ള കരാര്‍ ബന്ധത്തില്‍ സമത്വം വരുത്തുക യാണ് ലക്‌ഷ്യം. ഇരു കൂട്ടരുടെയും നിയമ പരമായ അവകാശ ങ്ങള്‍ കാത്തു സൂക്ഷിക്കേണ്ട  ബാദ്ധ്യത  മന്ത്രാലയ ത്തിന് ഉണ്ട്. നിയമ പരമായി നില നില്‍ക്കുന്ന വ്യവസ്ഥ കളില്‍ വീഴ്ച സംഭവിച്ചാല്‍ മാത്രമേ മന്ത്രാലയം തൊഴിലാളി യും തൊഴിലുടമ യും തമ്മിലുള്ള കരാര്‍ ബന്ധത്തില്‍ ഇടപെടൂ. തൊഴില്‍ വിപണി യില്‍ ഇപ്പോള്‍ നില നില്‍ക്കുന്ന നിരവധി ക്രമക്കേടുകള്‍ക്ക് നിയമ ഭേദഗതികള്‍ പരിഹാരമാകും. വിദഗ്ധരു മായുള്ള ചര്‍ച്ച കള്‍ക്ക് ശേഷം നിലവിലെ നിയമ ങ്ങളുടെ തുടര്‍ച്ച യായാണ് പുതിയ വ്യവസ്ഥ കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തിന്റെ പുരോഗതി ക്ക് ഇവ സഹായക മാകും എന്നും  തൊഴില്‍ മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

- pma

വായിക്കുക: , ,

3 അഭിപ്രായങ്ങള്‍ »

49 of 521020484950»|

« Previous Page« Previous « സൂപ്പിക്ക് സ്വീകരണം നല്‍കി
Next »Next Page » ഇന്ത്യന്‍ മീഡിയ ഫോറം പുതിയ ഭാരവാഹികള്‍ »



  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു
  • മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്
  • വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്
  • ഡോ. ധന ലക്ഷ്മിയുടെ ‘ഇനി എത്ര നാൾ’ പുറത്തിറക്കി
  • എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു
  • ബബിത ശ്രീകുമാറിൻ്റെ ‘സ്‌മൃതി മർമ്മരം’ പ്രകാശനം ചെയ്തു
  • അഭിമാന നേട്ടവുമായി ആലിയ ഷെയ്ഖ് ബുക്ക് ഫെയർ വേദിയിൽ
  • ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു
  • ഫുട് ബോൾ മീറ്റ് : എവർ ഗ്രീൻ എഫ്. സി. ചാമ്പ്യന്മാർ
  • ഷാർജ പുസ്തക മേളയിൽ ഒരു യാത്രാ വിവരണം പുറത്തിറങ്ങി
  • ബഷീർ ഇബ്രാഹിമിനെ ‘ഇഖ്‌വ’ ആദരിച്ചു
  • സംഗീത ആൽബം ‘അൽ വതൻ’ ബ്രോഷർ പ്രകാശനം ചെയ്തു
  • മെഹ്ഫിൽ മേരെ സനം സീസൺ-4 ശനിയാഴ്ച
  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine