ഹാര്‍ഡ്ഷോള്‍ഡര്‍ ലൈനിലൂടെ മറികടന്ന 9,093 വാഹനങ്ങള്‍ പിടികൂടി

September 6th, 2014

hard-shoulder-abudhabi-roads-ePathram
അബുദാബി : പൊതു നിരത്തു കളിലെ ഹാര്‍ഡ്ഷോള്‍ഡര്‍ ലൈനിലൂടെ മറി കടന്ന 9,093 വാഹന ങ്ങള്‍ പിടി കൂടിയതായി അബുദാബി ട്രാഫിക് വിഭാഗം അറിയിച്ചു.

ഈ വര്‍ഷം ആദ്യം മുതല്‍ ആഗസ്റ്റ് അവസാനം വരെ യുള്ള എട്ട് മാസ ങ്ങളിലെ കണക്കാണിത്. പൊതു നിരത്തു കളില്‍ പോലീസ് സ്ഥാപിച്ച സ്ഥിരം നിരീക്ഷണ ക്യാമറ കള്‍ക്കു പുറമെ താത്ക്കാലിക ക്യാമറ കളും ചേര്‍ന്ന് പിടി കൂടിയതാണ് ഇത്രയും കേസുകള്‍.

അത്യാഹിതങ്ങള്‍ ഉണ്ടാകുമ്പോള്‍ ആംബുലന്‍സു കള്‍ക്കും പോലീസ് വാഹന ങ്ങള്‍ക്കും അഗ്നിശമന സേന യുടെ വാഹന ങ്ങള്‍ക്കും മാത്രം ഉപയോഗിക്കാന്‍ ഒഴിച്ചിടേണ്ടതാണ് പൊതു നിരത്തു കളിലെ ഷോള്‍ഡര്‍ ലൈനുകള്‍. ഇതിലൂടെ മറി കടക്കുന്നവര്‍ വന്‍ തുക പിഴ അടക്കേണ്ടി വരികയും ഗൌരവമായ നിയമ നടപടി കള്‍ക്ക് വിധേയർ ആകേണ്ടിയും വരുമെന്ന് ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നല്‍കി.

– ഫോട്ടോക്ക് കടപ്പാട് : അബുദാബി പോലീസ്

- pma

വായിക്കുക: , , , ,

Comments Off on ഹാര്‍ഡ്ഷോള്‍ഡര്‍ ലൈനിലൂടെ മറികടന്ന 9,093 വാഹനങ്ങള്‍ പിടികൂടി

സ്‌കൂള്‍ ബസ് ജീവനക്കാര്‍ക്ക് പുതിയ യൂണിഫോം

September 4th, 2014

new-uniform-for-abudhabi-school-drivers-and-escorts-ePathram അബുദാബി : പുതിയ സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ട് നിയമ ത്തിന്റെ ഭാഗ മായി ബസ് ഡ്രൈവര്‍മാര്‍, വാഹന ങ്ങളില്‍ കുട്ടികള്‍ക്ക് അകമ്പടി പോകുന്നവര്‍ എന്നിവര്‍ അടങ്ങിയ സ്‌കൂള്‍ ബസ് ജീവന ക്കാര്‍ക്ക് പുതിയ യൂണിഫോം നടപ്പാക്കു ന്നതായി അബുദാബി എക്‌സിക്യൂട്ടീവ് സ്‌കൂള്‍ ട്രാന്‍സ്‌ പോര്‍ട്ട് കമ്മിറ്റി അറിയിച്ചു.

ബസ് ജീവന ക്കാരെ എളുപ്പ ത്തില്‍ തിരിച്ചറിയാന്‍ കൂടി ലക്ഷ്യ മിട്ടാണ് പുതിയ യൂണിഫോം നടപ്പാക്കുന്നത്. സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ട് രംഗത്ത് രാജ്യാന്തര നിലവാര ത്തിലേക്ക് എത്തി ക്കുവാന്‍ സുരക്ഷാ സംബന്ധമായ പുതിയ നിയമങ്ങൾ സഹായ കമാവും എന്നും കമ്മിറ്റി അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on സ്‌കൂള്‍ ബസ് ജീവനക്കാര്‍ക്ക് പുതിയ യൂണിഫോം

സ്കൂൾ ബസ് ഡ്രൈവർമാർക്ക് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു

September 2nd, 2014

അബുദാബി : സ്കൂൾ ബസ് ഡ്രൈവർമാർക്കായി അബുദാബി പോലീസ് ഗതാഗത വിഭാഗം എമിറേറ്റ്സ് ട്രാൻസ്പോർട്ട് അതോറിറ്റി യുമായി ചേർന്ന് റോഡ്‌ സുരക്ഷാ ബോധ വത്കരണ പരിപാടി സംഘടിപ്പിച്ചു.

അബുദാബി, അൽ ഐൻ എന്നിവിടങ്ങളിലെ അൽ തമയോസ് എലമെന്ററി സ്കൂൾ തീയറ്ററിൽ വച്ച് നടന്ന പരിപാടി യിൽ ബസ് സൂപ്പർ വൈസർമാരും ഡ്രൈവർ മാരും അടക്കം 1255 പേർ പങ്കെടുത്തു.

പുതിയ അദ്ധ്യയന വർഷം മുതൽ ഉള്ള പോലീസിന്റെ ‘ബാക്ക് ടു സ്കൂൾ’ പ്രോഗ്രാമിന്റെ ഭാഗ മായിട്ടാണ് ക്ളാസസു കൾ നടന്നത്. കുട്ടികൾക്കായി സേവനം നടത്തുന്ന വാഹന ഡ്രൈവർമാർ നിർബന്ധ മായും പാലിച്ചിരി ക്കേണ്ട കാര്യങ്ങൾ പരിപാടി യിൽ വിശദീകരിച്ചു.

പങ്കെടുത്തവരിൽ 975 പേർ അബുദാബി യിൽ നിന്നുള്ളവരും 280 പേർ അൽ ഐനിൽ നിന്നുള്ളവരും ആയിരുന്നു.

- pma

വായിക്കുക: , , ,

Comments Off on സ്കൂൾ ബസ് ഡ്രൈവർമാർക്ക് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു

സ്കൂള്‍ പരിസരങ്ങളില്‍ പോലീസ് പട്രോളിംഗ് ശക്തമാക്കി

August 31st, 2014

abudhabi-police-campaign-near-schools-ePathram
അബുദാബി : വേനൽ അവധി കഴിഞ്ഞു അബുദാബി യിലെ വിദ്യാലയ ങ്ങൾ തുറന്നു പ്രവർത്തനം ആരംഭിച്ച തോടെ സ്കൂളു കള്‍ക്കും പരിസര ങ്ങളിലു മായി ഗതാഗത തടസ്സം ഉണ്ടാവും എന്നതി നാൽ അബുദാബി പോലീസ് പട്രോളിംഗ് ശക്തമാക്കി. ഇവിട ങ്ങളിൽ 140 ലേറെ ട്രാഫിക് പട്രോളുകള്‍ ഏര്‍പ്പെടുത്തി.

ഗതാഗത സുരക്ഷ സംബന്ധിച്ചു ബോധവല്കരണ പരിപാടി കളും ആസൂത്രണം ചെയ്തിരുന്നു എന്ന് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡപ്യൂട്ടി ഡയറക്ടര്‍ കേണല്‍ ഖാമിസ് ഇസ്ഹാഖ് മുഹമ്മദ് അറിയിച്ചു.

മാതാ പിതാക്കളും സ്കൂള്‍ ബസ് ഡ്രൈവര്‍മാരും മറ്റു വാഹന ഉടമ കളും ഗതാഗത നിയമ ങ്ങള്‍ കർശനമായും പാലിക്കണം. സ്കൂളു കള്‍ക്കു സമീപം വേഗതാ നിയന്ത്രണം ഉണ്ടാകണം. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും നിയമാനുസൃതവും ആയിരിക്കണം.

വിദ്യാർത്ഥി കളുടെ സുരക്ഷ മുന്‍ നിര്‍ത്തി സ്കൂള്‍ ബസ് ഓടിക്കു മ്പോൾ ഡ്രൈവര്‍മാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗി ക്കരുത് എന്നും അധികൃതർ നിര്‍ദേശം നല്‍കി.

- pma

വായിക്കുക: , , ,

Comments Off on സ്കൂള്‍ പരിസരങ്ങളില്‍ പോലീസ് പട്രോളിംഗ് ശക്തമാക്കി

പാസ്സ്പോർട്ട് കളഞ്ഞു കിട്ടിയാല്‍ നയതന്ത്ര കാര്യാലയത്തില്‍ അറിയിക്കണം

August 26th, 2014

indian-passport-cover-page-ePathram
അബുദാബി : ഇന്ത്യൻ പാസ്സ്പോർട്ട് കളഞ്ഞു കിട്ടിയാല്‍ ഉടൻ തന്നെ എംബസിയിലോ കോണ്‍സുലേറ്റിലോ എത്തിക്കണം എന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു. എംബസി യിലോ കോണ്‍സുലേറ്റി ലോ എത്തിച്ചേരു വാന്‍ കഴിയുന്നവര്‍ നേരിട്ട് അധികൃതരുടെ കയ്യിലും അതിനു സാധിക്കാത്തവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലും ഏല്‍പ്പിക്കണം എന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ വാർത്താ കുറിപ്പിൽ അറിയിച്ചു.

ഇതോടൊപ്പം പാസ്സ്പോർട്ട് നഷ്ടപ്പെട്ടവരും വിവരം എംബസിയെ അറിയിക്കണം. ഇത് സംബന്ധിച്ചു അടുത്ത കാലത്തായി നിരവധി പരാതികളാണ് ഉയര്‍ന്നു വരുന്നത്. പാസ്സ്പോർട്ട് കണ്ടു കിട്ടുന്നവർ എംബസിയിലോ കോണ്‍സുലേറ്റിലോ വിവരം അറിയിച്ചാല്‍ മാത്രമേ വിവരം അവകാശി കളെ അറിയിക്കുവാന്‍ കഴിയുക യുള്ളു.

യു. എ. ഇ. യിലെ നിയമം അനുസരിച്ച് പോലീസ് സ്റ്റേഷനിലും പരാതി നല്‍കേണ്ടതുണ്ട്. പത്ര പരസ്യം വഴി ഇത് പൊതു ജന ങ്ങളെയും അറിയിക്കണം. അതിന് ശേഷ മാണ് പകരം പാസ്സ്പോര്‍ട്ടിന് നയ തന്ത്ര കാര്യാലയ ത്തില്‍ അപേക്ഷി ക്കേണ്ടത്.

നഷ്ടപ്പെട്ട പാസ്സ്പോര്‍ട്ടിന് പകരം എങ്ങിനെ അപേക്ഷിക്കണം എന്ന് പോലും പലർക്കും അറിയില്ല. ഇതിനെ കുറിച്ചുള്ള വിശദാംശങ്ങൾ മലയാളം അടക്കമുള്ള പ്രധാന ഭാഷ കളിൽ എംബസ്സി യുടെ വെബ്സൈറ്റിൽ പ്രസിദ്ധീ കരിച്ചിട്ടുണ്ട്. മാത്രമല്ല വെബ്സൈറ്റിൽ എംബസ്സി യുമായി ബന്ധപ്പെടാനുള്ള വിലാസവും ഫോണ്‍ നമ്പരും അടക്കമുള്ള വിവരങ്ങൾ ലഭ്യമാണ്.

കളഞ്ഞു കിട്ടിയ പാസ്‌പോര്‍ട്ട് ചിലര്‍ ദുരുപയോഗം ചെയ്യുന്ന തായി അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനെതിരെ യുള്ള ബോധ വത്കരണം ശക്തി പ്പെടുത്തും എന്നും എംബസി അധികൃതര്‍ അറിയിച്ചു.

- pma

വായിക്കുക: , , , , , , , ,

Comments Off on പാസ്സ്പോർട്ട് കളഞ്ഞു കിട്ടിയാല്‍ നയതന്ത്ര കാര്യാലയത്തില്‍ അറിയിക്കണം


« Previous Page« Previous « കാലാവസ്ഥാ വ്യതിയാന ത്തിന്റെ മുന്നറിയിപ്പായി മഴ
Next »Next Page » പ്രവാസി വോട്ടവകാശം : അന്തിമ റിപ്പോർട്ട് ഒരു മാസത്തിനകം »



  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine