അബുദാബി : മാറാ രോഗി കളായ ഡ്രൈവര്‍മാരെ വാഹനം ഓടിക്കുന്ന തില്‍ നിന്നു വിലക്കാന്‍ യു. എ. ഇ. ആഭ്യന്തര മന്ത്രാലയം നടപടി കൈ ക്കൊള്ളാന്‍ ഒരുങ്ങുന്നു. രോഗ ത്തിന്റെ സ്വഭാവം അനുസരിച്ച് നിരോധനം ഭാഗികമോ സ്ഥിരമോ ആകാമെന്നും ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി.
വാഹന അപകട ങ്ങള്‍ക്ക് അറുതി വരുത്തുന്ന തിന്റെ ഭാഗ മായാണ് മാറാ വ്യാധികള്‍ ഉള്ള ഡ്രൈവര്‍ മാര്‍ക്ക് എതിരെ നടപടി സ്വീകരി ക്കാന്‍ ഒരുങ്ങു ന്നതെന്ന് ആഭ്യന്തര മന്ത്രാലയ ത്തിന് കീഴില്‍ പ്രവര്‍ത്തി ക്കുന്ന ട്രാഫിക് കോ – ഓഡിനേഷന്‍ വിഭാഗം ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഗെയ്ത് ഹസ്സന്‍ അല്‍ സആബി വ്യക്തമാക്കി.
ചില രോഗ ങ്ങള്‍ ബാധിച്ചവര്‍ വാഹനം ഓടി ക്കുന്നത് അപകട ങ്ങള്‍ക്ക് ഇട യാക്കും എന്നതു കൊണ്ടാണ് ഇങ്ങിനെ ഒരു നടപടി സ്വീകരി ക്കുന്നത്. ഡ്രൈവര്‍ മാരുടെ രോഗാ വസ്ഥ കാരണം നിരവധി അപകട ങ്ങള്‍ രാജ്യത്ത് ഉണ്ടാ യിട്ടുണ്ട്.
ഗതാഗത നിയമ ത്തിലെ 18 -ആം ചട്ട പ്രകാരം കൃത്യമായ കാരണ ത്തോടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാന്‍ മന്ത്രാലയ ത്തിനു അധികാരം ഉണ്ട് എന്നും ഗെയ്ത് ഹസ്സന്‍ ആല്‍ സആബി ചൂണ്ടിക്കാട്ടി.
ഡ്രൈവിംഗിനെ പ്രതികൂല മായി ബാധിക്കുന്ന രോഗ ങ്ങള്‍ ഏതൊക്കെ എന്ന് തീരുമാനി ക്കുന്നതി നായി പ്രത്യേക വിദഗ്ധ സംഘ ത്തെ നിയോഗിക്കും. ലൈസന്‍സ് ഉള്ള വ്യക്തി ക്ക് ഡ്രൈവി ങ്ങിന് തടസ്സ മാകുന്ന രോഗ ങ്ങളില്‍ ഏതെങ്കിലു മൊന്ന് ഉണ്ടെന്ന് കണ്ടെത്തി യാല്‍ രോഗ ത്തിന്റെ കാഠിന്യം അനുസരിച്ച് രോഗി യുടെ അറിവോടെ തന്നെ തുടര്‍ നടപടി കള്‍ കൈക്കൊള്ളും.
അന്താരാഷ്ട്ര മാന ദണ്ഡം അനുസരി ച്ചായിരിക്കും ഓരോരുത്ത രുടെ യും ശാരീരിക യോഗ്യത തിട്ട പ്പെടുത്തുന്നത് എന്നും രോഗ ത്തിന്റെ സ്വഭാവം അനുസരിച്ച് നിരോധനം ഭാഗി കമോ സ്ഥിരമോ ആകാ മെന്നും അധികൃതര്‍ അറിയിച്ചു. പദ്ധതി നടപ്പാക്കുന്ന തിനുള്ള നടപടികള്‍ ആഭ്യന്തര മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.
അബുദാബി ഹെല്‍ത്ത് അതോറിറ്റി, ദുബായ് ഹെല്‍ത്ത് അതോറിറ്റി, റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി, ആരോഗ്യ മന്ത്രാലയം എന്നിവ യുടെ സഹകരണ ത്തോടെ യാണിത് നടപ്പാക്കുന്നത്.