അബുദാബി : നേരിട്ട് സൂര്യതാപം ഏല്‍ക്കും വിധം തുറസ്സായ സ്ഥല ങ്ങളില്‍ ജോലികളില്‍ ഏര്‍പ്പെടുന്ന തൊഴിലാളി കള്‍ക്കുള്ള നിര്‍ബന്ധിത മധ്യാഹ്ന ഇടവേള ജൂണ്‍ 15 മുതല്‍ നടപ്പാക്കാന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു.
പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളി കള്‍ക്കാണ് ദിവസവും ഉച്ചക്ക് 12.30 മുതല്‍ മൂന്ന് മണി വരെ രണ്ടര മണിക്കൂര്‍ ഈ വിശ്രമ വേള ലഭിക്കുക. നിയമം ജൂണ്‍ 15 മുതല്‍ പ്രാബല്യ ത്തില്‍ വരും. സെപ്റ്റംബര്‍ 15 വരെ യാണ് തൊഴിലാളി കള്‍ക്ക് ഈ സൗകര്യം ലഭിക്കുക എന്ന് യു. എ. ഇ. തൊഴില്‍ മന്ത്രി സഖ്ര്‍ ഗൊബാഷ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
ഉത്തരവ് അനുസരിച്ച് ഈ സമയത്ത് തുറന്ന സ്ഥല ങ്ങളില്‍ ജോലി ചെയ്യിക്കുന്നത് നിയമ വിരുദ്ധമാണ്. ഇത് ലംഘിക്കുന്ന സ്ഥാപന ങ്ങള്‍ക്ക് എതിരെ മന്ത്രാലയം കര്‍ശന നടപടി സ്വീകരിക്കും. തുടര്‍ച്ച യായി ഒമ്പതാം വര്‍ഷമാണ് യു. എ. ഇ. യില്‍ ഈ നിയമം നടപ്പാക്കുന്നത്.
നിയമ ലംഘനം നടത്തുന്നവര്‍ക്ക് 15,000 ദിര്‍ഹം പിഴ ചുമത്തും. ഇതിനു പുറമെ 70 ബ്ളാക്ക് പോയിന്റും. സാങ്കേതികത കാരണ ങ്ങളാല്‍ മുടക്കാന്‍ കഴിയാത്ത ജോലി കള്‍ക്ക് മധ്യാഹ്ന ഇടവേള ബാധകമല്ല. എന്നാല്‍, ഇത്തരം സാഹചര്യ ത്തില്‍ തൊഴിലാളി കളുടെ ആരോഗ്യ പരിരക്ഷയും സുരക്ഷയും ഉറപ്പ് വരുത്തുന്ന സംവിധാന ങ്ങള്‍ തൊഴിലുടമ ഏര്‍പ്പെടുത്തി യിരിക്കണം.
നിര്‍ദേശ ങ്ങള്‍ നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്താന്‍ മന്ത്രാലയം തൊഴില്‍ സ്ഥല ങ്ങളില്‍ കര്‍ശനമായ പരിശോധന കള്‍ നടത്തും.