അബുദാബി : യു. എ. ഇ. സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രവാസി സമൂഹത്തിനു പ്രയോജന പ്പെടുത്തും വിധം സംഘടനകളും പൊതു സമൂഹവും ഉണര്‍ന്നു പ്രവര്‍ത്തി ക്കണമെന്ന് നോര്‍ക്ക – റൂട്ട്സ് വൈസ് ചെയര്‍മാന്‍ കൂടിയായ എം. എ. യുസുഫ് അലി.
അബുദാബി യിലെ സംഘടന പ്രതിനിധി കളുമായും സാമൂഹിക പ്രവര്‍ത്ത കരുമായും നടത്തിയ മുഖാമുഖ ത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
നോര്‍ക്ക -റൂട്ട്സ് സി. ഇ. ഓ. നോയല്‍ തോമസിന്റെ സാന്നിദ്ധ്യ ത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെയും ഇന്ത്യന്‍ എംബസ്സി യുടെയും ശ്രദ്ധ യിലേക്കായി ചില നിര്‍ദേശങ്ങള്‍ കൂടി വെക്കുകയും ചെയ്തു.
നോര്‍ക്ക യുടെ പ്രതിനിധിയെ പൊതു മാപ്പ് പ്രയോജന പ്പെടുത്തുന്ന വരുടെ കാര്യ ങ്ങള്‍ക്കായി മാത്രം എംബസ്സി യില്‍ നിയമിക്കുക, ഇപ്പോള്‍ എംബസി പ്രഖ്യാപിച്ചിട്ടുള്ള 69 ദിര്‍ഹം ചാര്‍ജ് ഒഴിവാക്കി ഔട്ട് പാസ് സൗജന്യമായി നല്‍കുക, എംബസ്സി യുടെ കമ്മ്യുണിറ്റി വെല്ഫെര്‍ ഫണ്ടില്‍ നിന്നും എയര്‍ ടിക്കറ്റ് സൗജന്യമായി നല്‍കാവുന്ന സൗകര്യം ഒരുക്കുക, പ്രവാസി സംഘടനാ പ്രധിനിധി കളെ ഉള്‍പെടുത്തി ഒരു കോര്‍ കമ്മിറ്റി രൂപീകരിച്ച് പൊതുമാപ്പ് പ്രയോജന പ്പെടുത്തി രാജ്യം വിടാന്‍ ആഗ്രഹിക്കു ന്നവര്‍ക്ക് ബോധ വല്കരണവും വേണ്ടുന്ന നിയമ സഹായങ്ങളും ഉറപ്പു വരുത്തുകയും അതിന്റെ വിശദാംശങ്ങള്‍ നോര്‍ക്ക പ്രതിനിധി യെയും അതിലൂടെ എംബസ്സി യെയും അറിയിക്കുക വഴി പ്രവര്‍ത്ത നങ്ങള്‍ സുഗമ മാക്കുകയും നിയമ നടപടികളെ ലഘൂകരിക്കാന്‍ സാധിക്കു മെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
മാത്രമല്ല ഈ പൊതുമാപ്പ് വേണ്ട വിധം പ്രയോജന പ്പെടുത്തിയില്ല എങ്കില്‍ തുടര്‍ന്ന് വരുന്ന ശക്ത മായ ശിക്ഷാ നടപടികള്‍ നേരിടാന്‍ പ്രവാസി സമൂഹം കരുതി ഇരിക്കണ മെന്നും ഇനി ഒരു പൊതു മാപ്പ് സംവിധാനം പ്രതിക്ഷിക്കെണ്ടതില്ല എന്നും എം. എ. യൂസഫലി ഓര്‍മിപ്പിച്ചു.
തുടര്‍ന്ന് സംസാരിച്ച നോര്‍ക്ക – റൂട്ട്സ് സി. ഇ. ഓ. നോയല്‍ തോമസ് പ്രവാസി ഇന്‍ഷ്വറന്‍സിനെ കുറിച്ച് വിശദീകരിച്ചു.
പൊതു മാപ്പില്‍ നാട്ടില്‍ എത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കള്‍ പദ്ധതി യും ആദ്യ100 പേര്‍ക്ക് തൊഴില്‍ അവസരം ഒരുക്കു മെന്നും മറ്റുള്ളവര്‍ക്ക് സ്വയം തൊഴില്‍ പദ്ധതികളും അതിനുള്ള സഹായങ്ങളും ഒരുക്കും.
കഴിഞ്ഞ പൊതു മാപ്പില്‍ മൊത്തം നാട്ടിലേയ്ക്ക് മടങ്ങിയ ഇന്ത്യക്കാരില്‍ അഞ്ചു ശതമാനം മാത്ര മായിരുന്നു മലയാളികള്‍. ഇക്കുറിയും മലയാളി കളുടെ എണ്ണം വളരെ കുറവായിരിക്കു മെന്നാണറിയാന്‍ സാധിച്ചത്. പൊതു മാപ്പില്‍ നാട്ടിലെത്തുന്നവരെ സഹായിക്കാനും അവരുടെ വീടു കളില്‍ സുരക്ഷിതമായി എത്തിക്കുന്നതിനും നോര്‍ക്ക പ്രത്യേക പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ട്. വിമാന ത്താവള ത്തിലെ ഹെല്‍പ്പ് ഡെസ്കിലെത്തുന്ന പ്രവാസികള്‍ക്ക് വീടു കളിലെത്തി ക്കുന്നതുള്‍പ്പെടെ യുള്ള സഹായ ത്തോടൊപ്പം പിന്നീട് അവരുടെ പുനരധി വാസ നടപടി കളിലും നോര്‍ക്ക നടപടി സ്വീകരിക്കുമെന്ന് നോയല്‍ തോമസ് പറഞ്ഞു.
പ്രവാസി പുനരധിവാസംകേരളം ഭയപ്പെടുന്ന ഒരു കാര്യമാണെന്നും ഇത് മുഖ്യമന്ത്രി യുടെ ശ്രദ്ധയില്‍ പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.