അബുദാബി : പോലിസ് നടത്തിയ ബോധവത്കരണവും കര്‍ശനമായ പരിശോധനയും മൂലം തലസ്ഥാന നഗരിയില്‍ അനധികൃതമായി റോഡ് മുറിച്ചു കടക്കുന്ന കാല്‍നട യാത്ര ക്കാരുടെ മരണ ത്തില്‍ 20.7 ശതമാനം വരെ കുറവ് വന്നതായി അബുദാബി പോലീസ് പട്രോളിംഗ് വിഭാഗം അറിയിച്ചു.
2012 ജനുവരി ആദ്യം മുതല്‍ സെപ്റ്റംബര്‍ 31 വരെ 46 പേരാണ് അബുദാബി യില്‍ മരണ പ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ മരണപ്പെട്ടവര്‍ 58 പേരാണെന്നും അബുദാബി പോലിസ് പട്രോളിംഗ് വിഭാഗം അറിയിച്ചു.
അപകട ങ്ങളില്‍ മരണമടഞ്ഞ വരില്‍ 65 ശതമാനവും ഏഷ്യ ക്കാരാണ്. അപകട ങ്ങളില്‍ കൂടുതലും പകല്‍ സമയ ങ്ങളിലാണ്.
അബുദാബി നഗര സഭ, ഗതാഗത വകുപ്പ് എന്നിവ യുമായി യോജിച്ചു അബുദബി പോലിസ് ചര്‍ച്ചകള്‍ നടത്തുന്നുമുണ്ട്. അബുദാബി സിറ്റിക്കകത്തും പുറത്തുമായി കാല്‍നട യാത്രക്കാര്‍ക്ക് വേണ്ടി 17 പുതിയ മേല്‍ പാലങ്ങള്‍ നിര്‍മിക്കും. ഇതില്‍ 10 എണ്ണം നഗരസഭ യുടെ മേല്‍നോട്ട ത്തിലും ഏഴെണ്ണം ഗതാഗത വകുപ്പിന്റെ മേല്‍നോട്ട ത്തിലും ആയിരിക്കുമെന്നും അബുദാബി പോലീസ് കേണല്‍ ഹാമിദ് മുബാറക്ക് അല്‍ ഹാമിരി അറിയിച്ചു.
-അബൂബക്കര്‍ പുറത്തീല്‍