
ദുബായ് : കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പ്രവാസി വോട്ടവകാശ ബില്‍ ഏറ്റവും സ്വാഗതാര്‍ഹമാണെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്ഗ്രസ് ജന. സെക്രട്ടറിയും യു.എ.ഇ. യിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനുമായ പുന്നക്കന്‍ മുഹമ്മദലി പ്രസ്താവിച്ചു.
6 മാസത്തില്‍ കൂടുതല്‍ നാട്ടില്‍ താമസം ഇല്ലാത്തവരുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യുന്ന നടപടി ഇല്ലാതാവുന്നതോടെ എല്ലാ പ്രവാസികളുടെയും പേരുകള്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്ന സമയത്ത് ചേര്‍ക്കാന്‍ കഴിയും. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കപ്പെടുന്നതോടെ തെരഞ്ഞെടുപ്പ് സമയത്ത് നാട്ടില്‍ ഉള്ള പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയും.
അതാത് രാജ്യങ്ങളിലെ എംബസി വഴി വോട്ട് രേഖപ്പെടുത്തുക എന്നുള്ള ആശയത്തിനു ഏറെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ട്. ഗള്‍ഫ് നാടുകളിലെ നിയന്ത്രണങ്ങളും മറ്റും കണക്കിലെടുത്താല്‍, എംബസി അടിസ്ഥാനമായി വ്യാപകമായൊരു തെരഞ്ഞെടുപ്പ് നടത്തുന്നത് ക്രമസമാധാന പ്രശ്നങ്ങള്‍ തന്നെ സൃഷ്ടിച്ചേക്കാം.
അമേരിക്കയിലെയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലെയും പൌരന്മാര്‍ എംബസിയില്‍ പോയി വോട്ട് ചെയ്യുന്നത് പോലെയല്ല ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് എന്നും നാം ഓര്‍ക്കണം. ലോക് സഭ മുതല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ വരെ എംബസികള്‍ വഴി നടത്തുന്നത് വിദേശ രാജ്യങ്ങളിലെ നിയന്ത്രിത സാഹചര്യങ്ങളില്‍ അപ്രായോഗികമാണ്.
ലോകമെമ്പാടും ഇന്ത്യന്‍ പൌരന്മാര്‍ പ്രവാസികളായി ജീവിക്കുന്നുണ്ട്. പല രാജ്യങ്ങളിലെയും സാഹചര്യങ്ങള്‍ ഏറെ ബുദ്ധിമുട്ടുമാണ്. പല രാജ്യങ്ങളിലും എംബസികളും കോണ്സുലേറ്റുകളും മതിയായ പ്രാതിനിധ്യം ഇല്ലാത്തതിനാല്‍ ജനത്തിന് അപ്രാപ്യവുമാണ്.
ഇതെല്ലാം കണക്കിലെടുത്ത് പ്രവാസികള്‍ക്ക് വോട്ടവകാശം എന്ന ന്യായമായ ആവശ്യം നടപ്പിലാക്കാന്‍ ആദ്യ പടി എന്ന നിലയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലാണ് ഇത്തരമൊരു ആവശ്യം പ്രധാനമന്ത്രിയുടെ മുന്നില്‍ അവതരിപ്പിച്ചതും അത് ഇപ്പോള്‍ ലോക് സഭ അംഗീകരിച്ചതും. എംബസി വഴിയുള്ള തെരഞ്ഞെടുപ്പും ഓണ്‍ലൈന്‍ തെരഞ്ഞെടുപ്പും എല്ലാം സാദ്ധ്യമാവു ന്നതിലേയ്ക്കുള്ള ആദ്യ ചുവടുവെപ്പ് എന്ന നിലയില്‍ പ്രവാസികള്‍ക്ക് ഏറ്റവും സന്തോഷകരമായ ഒരു നേട്ടമാണ് ഇത് എന്നും പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു. വോട്ടവകാശം ലഭിക്കുന്നതിലൂടെ പ്രവാസികള്‍ ഒരു രാഷ്ട്രീയ ശക്തിയായി മാറും. പ്രവാസികളുടെ പ്രശ്നങ്ങള്‍ക്ക് നേരെ മുഖം തിരിച്ചു നില്‍ക്കാന്‍ ഇനി രാഷ്ട്രീയ നേതൃത്വത്തിന് കഴിയാതെയുമാവും എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.



ദുബായ് : പ്രവാസികള്‍ക്ക് വോട്ടവകാശം ഉറപ്പാക്കുന്ന ബില്‍ ലോക് സഭ കഴിഞ്ഞ ദിവസം അംഗീകരിച്ചുവെങ്കിലും ഇത് ഭാഗികമായി മാത്രമേ തങ്ങളുടെ ആവശ്യത്തിന്റെ പൂര്‍ത്തീകരണം ആവുന്നുള്ളൂ എന്നാണ് പ്രവാസികള്‍ കരുതുന്നത്. പല രാജ്യങ്ങളിലെയും പൌരന്മാര്‍ അവരുടെ ഗള്‍ഫില്‍ ഉള്ള എംബസികളില്‍ ചെന്ന് വോട്ടു രേഖപ്പെടുത്തുന്നത് പോലെ ഇന്ത്യാക്കാര്‍ക്കും വോട്ടു രേഖപ്പെടുത്തുവാന്‍ ഉള്ള സംവിധാനം നടപ്പിലാകുമ്പോള്‍ മാത്രമേ പ്രവാസി വോട്ടവകാശം എന്ന ആശയം സമ്പൂര്‍ണ്ണം ആവുകയുള്ളൂ എന്നാണു ഭൂരിഭാഗം പ്രവാസികളും e പത്രം നടത്തിയ സര്‍വേയില്‍ അഭിപ്രായപ്പെട്ടത്.
അബൂദാബി : ആഗസ്റ്റ് 15 (ഞായറാഴ്ച) മുതല്‍ തലസ്ഥാനത്ത് സില്‍വര്‍ ടാക്‌സി കളുടെ നിരക്ക് വര്‍ദ്ധിപ്പിക്കുന്നു. നിലവില്‍ 1000 മീറ്റര്‍ യാത്രക്കാണ് ഒരു ദിര്‍ഹം ഈടാക്കുന്നത്. ഇനി മുതല്‍ 750 മീറ്ററിന് ഒരു ദിര്‍ഹം എന്ന നിരക്കില്‍ ഈടാക്കുവാനാണ് ടാക്‌സി റഗുലേറ്ററി അതോറിറ്റി യുടെ തീരുമാനം. ആദ്യ 250 മീറ്റര്‍ ദൂരത്തേക്കുള്ള നിശ്ചിത ചാര്‍ജ്ജ് രാവിലെ 6 മണി മുതല്‍ രാത്രി 9.59 വരെ മൂന്ന് ദിര്‍ഹമായും രാത്രി 10 മുതല്‍ പുലര്‍ച്ചെ 5.59 വരെ 3.60 ആയും തുടരും. നിരക്കു വര്‍ദ്ധന പേരിനു മാത്രം ആണെന്നും ഹ്രസ്വദൂര യാത്ര കള്‍ക്ക് ഒന്നോ രണ്ടോ ദിര്‍ഹം മാത്രമാണ് വര്‍ദ്ധിക്കുക എന്നും സെന്‍റര്‍ ഫോര്‍ റഗുലേഷന്‍ ഓഫ് ട്രാന്‍സ്‌പോര്‍ട്ട് ബൈ ഹയര്‍ കാര്‍സ് ( TransAD ) അധികൃതര്‍ വ്യക്തമാക്കി. എമിറേറ്റിലെ ഏഴ് ടാക്‌സി ഫ്രാഞ്ചൈസികള്‍ നേരിട്ടിരുന്ന നഷ്ടം കുറക്കാന്‍ നിരക്ക് വര്‍ദ്ധന സഹായിക്കും എന്നും അധികൃതര്‍ അറിയിച്ചു.
അബുദാബി : അബുദാബിയില്‍ ജോലി ചെയ്യുന്ന മലയാളി ഡ്രൈവര്‍ മാര്‍ക്കായി ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്ത് ഒരു കൂട്ടായ്മ രൂപീകരിക്കുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നും ഗള്‍ഫില്‍ എത്തിയ ഡ്രൈവര്‍ മാര്‍ക്കായി നിയമ പരിരക്ഷയും സാമ്പത്തിക പിന്തുണയും ലഭ്യമാക്കുവാനായി സംഘടന കളും കൂട്ടായ്മകളും സജീവമായി പ്രവര്‍ത്തിക്കുമ്പോള്‍ മലയാളി ഡ്രൈവര്‍മാര്‍ പ്രശ്നങ്ങളില്‍ പെടുമ്പോള്‍ സ്വയ രക്ഷയ്ക്കും നിയമ സഹായ ത്തിനുമായി നെട്ടോട്ടം ഓടുകയാണ് പതിവ്. ഇതിന് അല്പമെങ്കിലും പരിഹാരം കാണുവാനും അപകട ത്തില്‍ പ്പെടുന്ന സുഹൃത്തു ക്കളുടെ കുടുംബങ്ങള്‍ക്ക് കഴിയുന്ന രീതിയില്‍ സഹായം എത്തിക്കു വാനും ഉദ്ദേശിച്ചു കൊണ്ട് ഒരു കൂട്ടായ്മ രൂപീകരി ച്ചിരിക്കുന്ന വിവരം അബുദാബി യിലെ എല്ലാ മലയാളി ഡ്രൈവര്‍ മാരെയും അറിയിക്കുന്നു. അബുദാബി യിലെ പ്രഗല്‍ഭരായ നിയമ വിദഗ്ദ്ധര്‍ ഈ കൂട്ടായ്മക്ക് വേണ്ടുന്ന നിയമ സഹായങ്ങള്‍ നല്‍കുന്നുണ്ട്. വിശദമായ തീരുമാനങ്ങള്‍ അറിയിക്കു ന്നതിനായി ആഗസ്റ്റ് 6 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് എല്ലാവരും അബുദാബി യില്‍ ഒത്തു കൂടുന്നു. ഈ കൂട്ടായ്മ യില്‍ ചേരാന്‍ താല്പര്യമുള്ള സുഹൃത്തുക്കള്‍ ഈ നമ്പരു കളില്‍ ബന്ധപ്പെടുക 050 88 544 56 – 050 231 63 65
അബുദാബി: ഒക്ടോബര്‍ 11 മുതല്‍ യു. എ. ഇ. യില്‍ ബ്ലാക്ബെറി സേവനം നിര്‍ത്തലാക്കും എന്ന് ടെലി കമ്മ്യൂണി ക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി (ടി. ആര്‍. എ.) അറിയിച്ചു. ബ്ലാക്ബെറി യിലൂടെ ഉള്ള ഇ- മെയില്‍, വെബ് ബ്രൌസിംഗ്, മെസ്സേജിംഗ്, സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സേവനങ്ങ ളാണ് നിര്‍ത്ത ലാക്കുക. ദേശീയ സുരക്ഷാ കാരണങ്ങളാലാണ് ഇതെന്നും അറിയുന്നു. നിയമം, സാമൂഹ്യ വ്യവസ്ഥ, ദേശീയ സുരക്ഷ എന്നിവയെ ബാധിക്കുന്ന തരത്തിലാണ് ബ്ലാക്ബെറി യുടെ നിലവിലെ പ്രവര്‍ത്തനം എന്നതി നാലാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്. 2006ല്‍ നിലവില്‍ വന്ന നിയമ പ്രകാര മാണ് ബ്ലാക്ബെറി വിവര ങ്ങള്‍ നിയന്ത്രിക്ക പ്പെടുന്നത്. വിദേശ വാണിജ്യ സ്ഥാപനം നേരിട്ട് കൈകാര്യം ചെയ്യുന്ന ഏക ഇന്‍റ്ര്‍ നെറ്റ് സംവിധാന മായ ബ്ലാക്ക്ബെറി യില്‍ വിവര ങ്ങള്‍ രാജ്യത്തിന് പുറത്തേക്ക് എത്തിച്ച് അവിടെ യാണ് നിയന്ത്രി ക്കുന്നത്. സാങ്കേതിക പരമായ പ്രശ്നങ്ങള്‍ കാരണം ബ്ളാക്ക്ബെറി സേവന ങ്ങള്‍, നിബന്ധന കള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തി ക്കാന്‍ സാധിക്കാതെ വരിക യായിരുന്നു വെന്നും പുതിയ നിയമ നിര്‍മാണം പരിഗണന യിലാണെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. മൊബൈല്‍ ഉപയോഗി ക്കുന്നവര്‍ക്ക് ഇടയില്‍ വ്യാപക മായി ക്കൊണ്ടി രിക്കുന്ന ബ്ലാക്ബെറി ക്ക് യു. എ. ഇ. ടെലി കമ്മ്യൂണി ക്കേഷന്‍സ് നിബന്ധന കള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തി ക്കാന്‍ സാധിക്കുന്നില്ല എന്ന കാര്യത്തില്‍ ബന്ധപ്പെട്ട വര്‍ നേരത്തെ ആശങ്ക പ്രകടി പ്പിച്ചിരുന്നു.

























