അബുദാബി : രാജ്യത്തെ കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ കൊവിഡ് മാന ദണ്ഡങ്ങളില്‍ മാറ്റ ങ്ങളും നിയന്ത്രണങ്ങളിൽ ഇളവുകളും പ്രഖ്യാപിച്ചു കൊണ്ട് ദേശീയ ദുരന്ത നിവരണ സമിതി. വീടുകളിൽ നടക്കുന്ന വിവാഹ ചടങ്ങുകള്‍, സംസ്കാര ചടങ്ങുകൾ, കുടുംബ കൂട്ടായ്മകളുടെ ഒത്തു ചേരലുകൾ അടക്കമുള്ള മറ്റു പാർട്ടികൾ തുടങ്ങീ ചടങ്ങു കളിൽ 80 ശതമാനം ശേഷിയോടെ ആളുകളെ പങ്കെടുപ്പിക്കാം. എന്നാൽ, ആകെ ആളുകളുടെ എണ്ണം 60 പേരില്‍ കൂടുതല്‍ ആവരുത്. കൂടാതെ അഥിതി സേവനങ്ങൾക്ക് 10 പേരെ യും പങ്കെടുപ്പിക്കാം.
#NCEMA: To advance our gradual return to a new normalcy, we are announcing an updated protocol on gatherings, weddings and funerals held at homes.#TogetherWeRecover pic.twitter.com/NHauo5RP3b
— NCEMA UAE (@NCEMAUAE) October 19, 2021
എല്ലാവരും വാക്സിന് രണ്ടു ഡോസ് എടുത്ത് 14 ദിവസം പിന്നിട്ടവരും ആയിരിക്കണം.
ചടങ്ങുകളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ശരീര താപ നില പരിശോധിക്കണം. മാത്രമല്ല 48 മണിക്കൂറിനുള്ളില്‍ എടുത്ത പി. സി. ആര്. ടെസ്റ്റ് നെഗറ്റീവ് റിസല്‍ട്ടും അല്‍ ഹൊസ്ന്‍ ആപ്പിലെ ഗ്രീന്‍ പാസ്സും നിര്‍ബ്ബന്ധവുമാണ്.