ദുബായ് : ലോക ഗവൺമെന്റ് ഉച്ച കോടി യിൽ കേരളാ പൊലീസിന് അംഗീകാരം. പൊതു ജന ബോധ വല്‍ ക്കര ണത്തി നായി തയ്യാറാക്കിയ ‘ട്രാഫിക് ഗുരു’ എന്ന മൊബൈൽ ആപ്ലി ക്കേഷ നാണ് ലോക സർ ക്കാർ ഉച്ച കോടി യില്‍ തിളങ്ങു വാന്‍ കേരളാ പൊലീ സിനെ അര്‍ഹ മാക്കി യത്.
യു. എ. ഇ. ഉപ പ്രധാന മന്ത്രി യും പ്രസി ഡൻഷ്യൽ കാര്യ മന്ത്രി യുമായ ശൈഖ് മൻ സൂർ ബിൻ സായിദ് അല്‍ നഹ്യാനിൽ നിന്നും കേരള പൊലീസിലെ ആംഡ് ബറ്റാലി യൻ ഡി. ഐ. ജി. പി. പ്രകാശ് അവാർഡ് ഏറ്റു വാങ്ങി.
ട്രാഫിക് ബോധ വത്കരണം മൊബൈൽ ആപ്ലി ക്കേഷ നിലൂടെ കംപ്യുട്ടർ ഗെയിം പോലെ പഠി പ്പിക്കുന്ന താണ് ട്രാഫിക് ഗുരു എന്ന ആപ്പ്.
സുരക്ഷിത മായ ഡ്രൈവിംഗിനു ഉപ കാര പ്പെടുന്ന താണ് ‘ട്രാഫിക് ഗുരു’ എന്ന ത്രീഡി ഗെയിം ആപ്പ്, ഐക്യ രാഷ്ട്ര സഭ യുടേത് അടക്ക മുള്ള എൻട്രി കളെ പിന്തള്ളി യാണ് ‘ട്രാഫിക് ഗുരു’ ഒന്നാമത് എത്തിയത്.
ഡ്രൈവിംഗ് രീതി കളും ട്രാഫിക് നിയ മങ്ങളും എളുപ്പം മനസ്സി ലാക്കുവാന്‍ സഹായി ക്കുന്ന താണ് പ്ലേ സ്റ്റോ റിൽ നിന്ന് സൗജന്യ മായി ഡൗണ്‍ ലോഡ് ചെയ്യാവുന്ന ‘ട്രാഫിക് ഗുരു’ എന്ന മൊബൈൽ ഗെയിം ആപ്പ്.