നിപ്പ വൈറസ് : യാത്ര ക്കാരെ നിരീക്ഷി ക്കുവാന്‍ നിര്‍ദ്ദേശം

June 3rd, 2018

nipah-virus-ePathram
അബുദാബി : കേരളത്തില്‍ നിപ്പ വൈറസ് ബാധിച്ച് മരണ ങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യ ത്തില്‍ യു. എ. ഇ. യിലേക്ക് എത്തുന്ന യാത്രക്കാരെ നിരീ ക്ഷിക്കു വാനും രോഗി കളെ കണ്ടെത്തുവാനും എയര്‍പോര്‍ട്ട് അധി കൃതർ ക്ക് ആരോഗ്യ- രോഗ പ്രതി രോധ മന്ത്രാലയം നിർദ്ദേശം നൽകി.

തലച്ചോറിന്റെ പ്രവർ ത്തന ങ്ങളെ വികല പ്പെടുത്തുന്ന നിപ്പ വൈറസ് ബാധിച്ചാല്‍ പനി, ചുമ, തല വേദന, ശ്വാസ തടസ്സം, പെരു മാറ്റ ത്തിലെ അസ്വാഭാ വികത തുട ങ്ങിയവ യാണ് രോഗ ലക്ഷണ ങ്ങൾ.

രോഗ ലക്ഷണ ങ്ങൾ പ്രകടിപ്പിക്കുന്നവരെ കണ്ടെത്തി നിപ്പ വൈറസ് ബാധിതര്‍ ആണോ എന്ന് പരി ശോധി ക്കുവാ നും രോഗിയെ മറ്റുള്ള വരിൽ നിന്നും മാറ്റി ആരോഗ്യ മന്ത്രാലയ പ്രതി നിധി കളെ അറി യിക്കണം എന്നും നിര്‍ദ്ദേ ശമുണ്ട്.

നിപ്പ വൈറസ് ബാധ വലിയ തോതിൽ പടർ ന്നിട്ടില്ലെ ന്നും രോഗം വന്ന് മരിച്ച കേസു കൾ വിശദമായി അവ ലോകനം ചെയ്ത് വരുന്ന തായും ഇന്ത്യൻ ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചതായി യു. എ. ഇ. ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രോഗ ബാധിത രുടെ എണ്ണ ത്തിൽ വർദ്ധനവില്ലാ എന്നും മറ്റുള്ള സ്ഥല ങ്ങളിലേക്ക് വ്യാപിച്ചിട്ടില്ല എന്നുമുള്ള വിവര ങ്ങൾ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട് എന്നും യു. എ. ഇ. ആരോഗ്യ മന്ത്രാലയം അറിയിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. സർക്കാർ ജീവന ക്കാർക്ക് ഒരു മാസ ത്തെ അടിസ്ഥാന ശമ്പളം ബോണസ്സ്

May 6th, 2018

uae-president-sheikh-khalifa-bin-zayed-on-forbes-most-powerful-people-list-2016-ePathram
അബുദാബി : എല്ലാ സർക്കാർ ജീവന ക്കാർക്കും ഒരു മാസ ത്തെ അടിസ്ഥാന ശമ്പളം ബോണസ്സ് ആയി നല്‍കു വാന്‍ യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു.

രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽ ത്താൻ അൽ നഹ്യാന്റെ നൂറാം ജന്മ ദിനത്തോട് അനു ബന്ധി ച്ചാണ് (മെയ് ആറ്) പ്രസിഡണ്ടി ന്റെ ഈ പ്രഖ്യാപനം.

എല്ലാ സർക്കാർ ജീവന ക്കാർ ക്കും സർവ്വീ സിൽ നിന്ന് വിര മിച്ച വർ ക്കും സൈനി കർക്കും സിവിലിയൻ മാർക്കും ഇൗദുൽ ഫിത്വ റിന് മുമ്പ് ഒരു മാസത്തെ അടിസ്ഥാന ശമ്പളം നൽകു വാനാണ് നിര്‍ദ്ദേശം.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കോർണീഷിലെ ‘ദി ഫൗണ്ടേഴ്‌സ് മെമ്മോ റിയൽ’ പൊതു ജന ങ്ങള്‍ ക്കായി തുറന്നു കൊടുത്തു

April 24th, 2018

sheikh-zayed-the-founder-s-memorial-ePathram
അബുദാബി : രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ജീവിത വും സന്ദേശവും കുറിച്ചിട്ട അബു ദാബി കോര്‍ണീഷില്‍ ഒരുക്കിയ ‘ദി ഫൗണ്ടേഴ്‌സ് മെമ്മോറിയൽ’ പൊതു ജന ങ്ങള്‍ ക്കായി തുറന്നു കൊടുത്തു.

എല്ലാ ദിവസവും രാവിലെ ഒമ്പതു മണി മുതൽ രാത്രി പത്തു മണി വരെ യാണ് സ്മാരകം പ്രവർ ത്തിക്കുക. സ്മാരക ത്തിലേക്ക് പൊതു ജന ങ്ങള്‍ക്ക് സൗജന്യമായി പ്രവേശിക്കാം.

ശൈഖ് സായിദിന്റെ ജീവിത ത്തിലെ അപൂർവ്വ നിമിഷ ങ്ങള്‍ വരച്ചു കാണിക്കുന്ന ഒട്ടനവധി ചിത്രങ്ങളും വീഡിയോ, ഒാഡിയോ ക്ലിപ്പിം ഗുകൾ എന്നിവ യിലൂടെ രാജ്യത്തിന്റെ പൈതൃകം, സാംസ്കാ രിക മൂല്യ ങ്ങൾ തുടങ്ങി യവ യും രാഷ്ട്ര പിതാ വി ന്റെ ജീവിത സന്ദേശ വും ജനങ്ങളി ലേക്ക് എത്തി ക്കുവാൻ സാധി ക്കുന്ന വിധ ത്തിലാണ് സ്മാരകം ഒരുക്കി യിരി ക്കുന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സൗദി യിലെ സിനിമാ തിയ്യേറ്ററു കളുടെ പ്രവർത്തനത്തിന് മാര്‍ഗ്ഗ നിര്‍ദ്ദേശം

April 23rd, 2018

cinema-in-saudi-arabia-ePathram
റിയാദ് : സൗദി അറേബ്യയില്‍ സിനിമാ തിയ്യേറ്റര്‍ പ്രവര്‍ ത്തി പ്പിക്കു ന്നതിനുളള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറ പ്പെടു വിച്ചു. ഏപ്രില്‍ 18 മുതലാണ് സൗദി അറേബ്യയില്‍ സിനിമ പ്രദര്‍ശി പ്പിച്ചു തുടങ്ങിയത്.

സിനിമ കളു ടെയും തിയ്യേറ്റ റുകളുടെയും ചുമതല യുളള ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോ വിഷ്വല്‍ മീഡിയ യുമായി സഹ കരി ച്ചു കൊണ്ടാണ് മുനിസിപ്പല്‍ – ഗ്രാമ കാര്യ മന്ത്രാ ലയം സിനിമാ തിയ്യേറ്റ റുകള്‍ ക്കുളള പ്രവര്‍ ത്തന നിയമാ വലി തയ്യാറാക്കി യിട്ടുള്ളത്.

1500 മീറ്റര്‍ പരിധിക്ക് ഉള്ളിൽ സിനിമാ തിയ്യേറ്ററു കള്‍ക്ക് ലൈസന്‍സ് അനുവദി ക്കുക യില്ല. പെട്രോള്‍ സ്റ്റേഷനു കള്‍, ഗ്യാസ് വിതരണ കേന്ദ്രം, വിദ്യാലയ ങ്ങള്‍, ഇന്‍ഡ സ്ട്രി യല്‍ യൂണി റ്റുകള്‍ എന്നിവിട ങ്ങളില്‍ നിന്ന് 100 മീറ്റർ ദൂര പരിധി പാലിക്കണം.

മുന്നൂറ് സീറ്റു കളു ളള തിയ്യേ റ്ററിന് 100 കാറു കള്‍ ക്കുള്ള പാർക്കിംഗ് സൗകര്യം ഒരുക്കണം. തിയ്യേറ്റ റിന് അടു ത്തുളള റോഡു കളില്‍ പാര്‍ക്കിംഗിന് അനുവാദം നൽകില്ല.

റോഡു കളോട് ചേര്‍ന്ന് ടിക്കറ്റ് വില്‍പ്പന കൗണ്ടര്‍ സ്ഥാപിക്കു വാനോ താഴത്തെ നില യില്‍ വാണിജ്യ, വിനോദ ആവ ശ്യ ങ്ങള്‍ക്ക് ഉപയോഗി ക്കുവാനോ പാടില്ല.  തിയ്യേറ്റ റു കളുടെ താഴത്തെ നില പാര്‍ക്കിംഗിന് മാത്ര മാണ് അനു വദിക്കുക.

 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഭിക്ഷാടന നിരോധനം : യു. എ. ഇ. യില്‍ കരട് നിയമ ത്തിന് അംഗീകാരം

April 19th, 2018

anti-begging-campaign-launched-in-abu-dhabi-ePathram
അബുദാബി : രാജ്യത്ത് യാചന നടത്തിയാല്‍ മൂന്നു മാസം ജയില്‍ ശിക്ഷയും 5,000 ദിര്‍ഹം പിഴയും വിധി ക്കുന്ന ‘ഭിക്ഷാടന നിരോധന’ നിയമ ത്തിന് ഫെഡറല്‍ നാഷണല്‍ കൗണ്‍ സി ലിന്റെ (എഫ്. എന്‍. സി.) അംഗീ കാരം.

ഔദ്യോഗിക ഗസറ്റില്‍ പ്രഖ്യാപിച്ച് ഒരു മാസ ത്തിനു ശേഷം നിയമം പ്രാബല്യത്തില്‍ വരും.

യാചന വരുമാനം ആക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ വിധി ക്കുന്ന നിയമം അനുസരിച്ച് ഭിക്ഷ ക്കാര്‍ക്കും ഇട നില ക്കാ ര്‍ക്കും ശിക്ഷ നല്‍കുന്ന തോ ടൊപ്പം യാചകരെ സംഘ ടിപ്പി ക്കുന്ന മാഫിയ പോലുള്ള ക്രിമി നല്‍ ഗ്രൂപ്പു കള്‍ക്ക് ആറു മാസം തടവ് ശിക്ഷ യും ഒരു ലക്ഷം ദിര്‍ഹ ത്തില്‍ കുറ യാ ത്ത പിഴയും ലഭിക്കും. ഭിക്ഷാടകരുടെ പണവും മറ്റു വസ്തുക്കളും കണ്ടു കെട്ടുകയും ചെയ്യും.

ഭിക്ഷാടനം നടത്തുന്ന തിന് ജനങ്ങളെ കൊണ്ടു വരുന്ന വര്‍ക്ക് ഒരേ ശിക്ഷ തന്നെ ബാധക മായി രിക്കും എന്ന് കരട് നിയമം അനുശാസി ക്കുന്നു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സുവീരന്റെ ‘മഴയത്ത്’ ട്രെയിലറും ഗാന ങ്ങളും റിലീസ് ചെയ്തു
Next »Next Page » സൂര്യാ ഫെസ്റ്റ് 2018 അരങ്ങേറി »



  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine