ദോഹ : ദേശീയ കായിക ദിന ത്തോട് അനു ബന്ധിച്ച് ഖത്തറില്‍ ഫെബ്രുവരി 14 ചൊവ്വാഴ്ച പൊതു അവധി പ്രഖ്യാ പിച്ചു.
എല്ലാ വര്‍ഷവും ഫെബ്രു വരി യിലെ രണ്ടാ മത്തെ ചൊവ്വാഴ്ച യാണ് രാജ്യം ദേശീയ കായിക ദിനം ആചരി ക്കുന്നത്. അമീരി ദിവാനാണ് അവധി പ്രഖ്യാ പിച്ചത്.
ദോഹ : ദേശീയ കായിക ദിന ത്തോട് അനു ബന്ധിച്ച് ഖത്തറില്‍ ഫെബ്രുവരി 14 ചൊവ്വാഴ്ച പൊതു അവധി പ്രഖ്യാ പിച്ചു.
എല്ലാ വര്‍ഷവും ഫെബ്രു വരി യിലെ രണ്ടാ മത്തെ ചൊവ്വാഴ്ച യാണ് രാജ്യം ദേശീയ കായിക ദിനം ആചരി ക്കുന്നത്. അമീരി ദിവാനാണ് അവധി പ്രഖ്യാ പിച്ചത്.
- pma
ഷാര്‍ജ : രാജ്യത്തു നിരോധന മുള്ള മരുന്നു കൾ ഉൾപ്പെടെ യുള്ള വസ്തു ക്കൾ യു. എ. ഇ. യിലേക്കു വരുന്നവര്‍ കൊണ്ടു വരരുത് എന്ന് ഷാര്‍ജ പോലീസി ന്റെ മുന്നറി യിപ്പ്.
സന്ദർശ കരുടെ അറി വില്ലായ്മ ശിക്ഷ യിൽ നിന്ന് ഒഴി വാകു വാനുള്ള കാരണം ആവുക യില്ല എന്നും ഷാർജ എയർ പോർട്ട് സെക്യൂരിറ്റി യിലെ കേണൽ അബ്ദുൽ സലാം ബിൻ ഫാരിസ് പറഞ്ഞു.
യു. എ. ഇ. യിലേക്കു വരുന്നവര്‍ ഇവിടത്തെ നിയമ ങ്ങള്‍ അറി ഞ്ഞി രിക്കണം. യു. എ. ഇ. യില്‍ നിരോധിക്ക പ്പെട്ട മരുന്നു കളു മായി എത്തുന്ന യാത്ര ക്കാര്‍ വിമാനത്താ വള ത്തിലെ പരി ശോ ധന ക്ക് എത്തു മ്പോഴാണ് പല പ്പോഴും ഇതേ ക്കുറിച്ച് അറിയുന്നത്.
കണ്‍ട്രോള്‍ഡ് മരുന്നുകളുടെ പട്ടിക മന്ത്രാലയം പുറത്തിറ ക്കിയി ട്ടുണ്ട്. ഇതിലുള്ള മരുന്നു കള്‍ ആശു പത്രി കള്‍ വഴി മാത്രമേ ഇറക്കു മതി ചെയ്യാവൂ എന്നാണു മന്ത്രാലയ ത്തിന്റെ നിര്‍ദ്ദേശം.
എന്നാല്‍ വ്യക്തി പരമായ ആവശ്യ ങ്ങള്‍ക്കു വേണ്ടി കര്‍ശന മായ നിബന്ധന കളോടെ മരുന്നു കള്‍ കൊണ്ടു വരു വാന്‍ അനുവാദം ഉണ്ട്. ലൈസന്‍സുള്ള ഡോക്ട റുടെ നോട്ടറി സാക്ഷ്യ പ്പെ ടുത്തിയ കുറിപ്പ് ഇതിനായി ഹാജരാക്കണം.
അതു പോലെ യാത്ര ക്കിടയില്‍ അപരിചിത രായ ആളു കൾ നൽകുന്ന പാര്‍സലു കള്‍ വാങ്ങി കൈവശം വെച്ച് അപകട ത്തിൽ പ്പെടരുത് എന്നും പോലീസ് മുന്നറിയിപ്പു തരുന്നു.
- pma
ദുബായ് : റോഡുകള്‍ മുറിച്ചു കടക്കുവാൻ കാല്‍ നട യാത്ര ക്കാർ വന്നു നില്‍ക്കു മ്പോള്‍ മാത്രം നടപ്പാത തുറക്കു കയും അല്ലാത്ത സമയ ങ്ങളില്‍ വാഹന ങ്ങള്‍ക്കുള്ള സിഗ്നല്‍ കത്തുകയും അവയെ കടത്തി വിടുകയും ചെയ്യുന്ന തര ത്തിലുള്ള സ്മാര്‍ട്ട് സിഗ്നല്‍ ലൈറ്റു കള്‍ ദുബായിലെ റോഡു കളില്‍ സ്ഥാപി ക്കുന്നു.വാഹന ങ്ങളെ അനാവശ്യ മായി സിഗ്നലു കളില്‍ കാത്തു നിര്‍ത്തു ന്നത് ഈ സംവിധാനം വഴി ഒഴിവാക്കാം.
പെഡസ്ട്രിയന്‍ ക്രോസിംഗു കളിലൂടെ റോഡ് മുറിച്ചു കടക്കു വാനായി കൂടു തല്‍ ആളു കള്‍ ഉണ്ടെങ്കില്‍ അതിന് അനുസരിച്ച് സെന്‍സറു കളുടെ സഹായ ത്തോടെ ഈ സ്മാര്‍ട്ട് സിഗ്നല്‍ സംവിധാനം പ്രവ ര്‍ത്തി ക്കുകയും ചെയ്യും. സ്മാര്‍ട്ട് സിഗ്നലുകള്‍ സംബന്ധിച്ച പരീക്ഷ ണങ്ങള്‍ പൂര്‍ത്തി യായ തായും അല്‍ സഅദ റോഡില്‍ പരീക്ഷ ണാര്‍ത്ഥം സ്ഥാപിച്ച സ്മാര്‍ട്ട് സിഗ്നലു കള്‍ വിജയ കര മായി പ്രവര്‍ത്തിച്ചു എന്നും റോഡ്‌സ് ആന്‍ഡ് ട്രാഫിക് ഏജന്‍സി സി. ഇ. ഒ. മേത്ത ബിന്‍ അദായ് അറിയിച്ചു.
ദുബായിലെ കൂടുതല്‍ നിരത്തു കളില്‍ ഇവ സ്ഥാപി ക്കുന്ന തിനെ ക്കുറിച്ച് പഠനം നടക്കുന്നതായും അവര്‍ അറിയിച്ചു.
-Photo Courtesy : Dubai RTA
- pma