അബുദാബി : വി. പി. എസ്. ഹെല്‍ത്ത് കെയറിനു കീഴിലുള്ള ആശുപത്രി കളില്‍ നിന്നും ജനന സര്‍ട്ടിഫിക്കറ്റ് അനു വദിക്കു വാനുള്ള കരാറില്‍ അബു ദാബി ഹെല്‍ത്ത് അഥോറിറ്റി യും (ഹാദ്) വി. പി. എസ്. ഹെല്‍ത്ത് കെയറും ധാരണ യില്‍ ഒപ്പു വെച്ചു.
നവ ജാത ശിശു ക്കളുടെ ജനന സര്ട്ടി ഫിക്ക റ്റിന് ആശു പത്രി യില്‍ നിന്നുള്ള ജനന രേഖകള്‍, രക്ഷി താക്കളുടെ പാസ്സ് പോര്‍ട്ട് – വിസ കോപ്പി, വിവാഹ സര്ട്ടി ഫിക്കറ്റ് കോപ്പി, തിരി ച്ചറി യല്‍ കാര്‍ഡി ന്റെ കോപ്പി എന്നിവ ഇലക്ട്രോ ണിക് ലിങ്ക് മുഖേനെ ആശു പത്രി കള്‍ ഹാദിന് അയച്ചു കൊടു ക്കണം. ഈ രേഖ കള്‍ പരി ശോധിച്ച് ഹാദ് അംഗീകാരം നല്കിയ ശേഷം ആശു പത്രി കളില്‍ നിന്ന് ജനന സര്ട്ടി ഫിക്കറ്റു കള്‍ ലഭ്യമാകും.
ഹാദ് ഡയറക്ടര്‍ ഹിലാല്‍ ഖമീസ് അല്‍ മുറൈഖി യും വി. പി. എസ്. ഹെല്‍ത്ത് കെയര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷംസീര്‍ എന്നിവരാണ് കരാറില്‍ ഒപ്പു വെച്ചത്.
കരാര്‍ പ്രകാരം വി. പി. എസ്. ഹെല്‍ത്ത് കെയറിന്‍െറ ഉടമസ്ഥത യിലുള്ള ബുര്‍ജീല്‍, മെഡിയോര്‍, ലൈഫ് കെയര്‍, എല്‍. എല്‍. എച്ച്. എന്നീ ആശുപത്രി കളില്‍ ജനി ക്കുന്ന കുട്ടി കളുടെ ജനന സര്ട്ടി ഫിക്കറ്റ് അതത് ആശു പത്രി കളില്‍ നിന്നും ലഭിക്കും.
- കരാറില്‍ ഒപ്പു വെച്ചു
- മിഡിയോര്‍ അബുദാബി പ്രവര്‍ത്തനം ആരംഭിച്ചു
- അര്‍ബുദ മരുന്നു നിര്‍മാണ ഗവേഷണ കേന്ദ്ര ത്തിന് തറക്കല്ലിട്ടു
- ലൈഫ് കെയർ ഹോസ്പിറ്റൽ ലബോറട്ടറിക്കു ഗുണ മേന്മ അംഗീകാരം
- ഡോ. ഷംസീര്‍ വയലില്‍ കിയാൽ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം
- ഗവേഷണ മേഖലയിൽ പുതിയ പദ്ധതികളു മായി വി. പി. എസ്. ഹെൽത്ത് കെയർ
- ക്യാൻസർ ചികിത്സ : ആധുനിക സജ്ജീകരണങ്ങളു മായി വി. പി. എസ്. ആശുപത്രി