മയക്കു മരുന്ന് ഉപയോഗ ത്തിനുള്ള ശിക്ഷ ലഘൂ കരിച്ചു

October 22nd, 2016

narcotic-drugs-ePathram
അബുദാബി : മയക്കു മരുന്ന് ഉപയോഗ ത്തിനുള്ള ശിക്ഷ ലഘൂ കരിച്ച് യു. എ. ഇ. യില്‍ നിയമം പരിഷ്ക രിച്ചു. മയക്കു മരുന്ന് ഉപയോഗ ത്തിന് നാലു വര്‍ഷം തടവു ശിക്ഷ വിധി ക്കുന്ന 1995 ലെ നിയമ ത്തില്‍ മാറ്റം വരുത്തി യാണ് യു. എ. ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടത്. ഇതു പ്രകാരം ശിക്ഷ രണ്ട് വര്‍ഷ മാക്കി കുറച്ചു. മാത്രമല്ല കൊടും കുറ്റ കൃത്യ ങ്ങളുടെ പട്ടിക യില്‍ നിന്ന് മയക്കു മരുന്ന് ഉപയോ ഗത്തെ ഒഴിവാക്കു കയും ചെയ്തി ട്ടുണ്ട്

മയക്കു മരുന്ന് ഉപയോഗ ത്തിന് ആദ്യമായി പിടിക്ക പ്പെടുന്ന വരെ ജയിലില്‍ അയക്കാതെ പുനരധി വാസ കേന്ദ്ര ങ്ങളില്‍ പാര്‍പ്പി ക്കു വാനും അവരില്‍ നിന്ന് പിഴ ഈടാക്കുക യോ സാമൂ ഹിക സേവന ത്തില്‍ ഏര്‍ പ്പെടു ത്തു കയോ ചെയ്യുവാനും പുതിയ നിയമം അനു ശാസി ക്കുന്നു. ഇവര്‍ക്കുള്ള പരമാ വധി പിഴ 10,000 ദിര്‍ഹം ആയിരിക്കും. ഒന്നിലധികം തവണ പിടിക്ക പ്പെടുന്ന വര്‍ക്ക് കുറഞ്ഞ പിഴ യും 10,000 ദിര്‍ഹം തന്നെ യാണ്.

മയക്കു മരുന്ന് ഉപയോഗി ക്കുന്ന യാളെ പുനരധി വാസ കേന്ദ്ര ത്തിലോ പോലീസ്, പ്രോസി ക്യൂട്ടര്‍ മാര്‍ എന്നി വരുടെ അടുത്തോ എത്തി ച്ചാല്‍ ഒരു ശിക്ഷ യും വിധി ക്കാതെ ചികിത്സ ലഭ്യ മാക്കും. പുനരധി വാസ കേന്ദ്ര ത്തില്‍ കഴിയേണ്ട കുറഞ്ഞ കാല യളവ് മൂന്ന് വര്‍ഷ ത്തില്‍ നിന്ന് രണ്ട് വര്‍ഷമായി പുതിയ നിയമ ത്തില്‍ കുറക്കുകയും ചെയ്തു.

ഒൗദ്യോഗിക ഗസറ്റില്‍ നിയമ പരിഷ്കാരം ഇതു വരെ പ്രസിദ്ധീകരിച്ചിട്ടില്ല. എന്നാല്‍  ‘ദ് നാഷണൽ’   എന്ന യു. എ. ഇ. യിലെ പ്രമുഖ പത്ര മാണ് ഈ വാർത്ത പുറത്തു വിട്ടത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പൗരാണിക വസ്തുക്കള്‍ വില്‍ക്കാന്‍ ശ്രമം : അറബ് വംശജർ പിടിയിൽ

October 20th, 2016

jail-prisoner-epathram
അബുദാബി : പൗരാണിക വസ്തുക്കള്‍ യു. എ. ഇ. യിലേക്ക് അനധികൃത മായി കടത്തി വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് അറബ് വംശജരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു.

വിദേശ രാജ്യ ങ്ങളിൽ നിന്നും കൊണ്ടു വന്ന പൗരാ ണിക വസ്തുക്കള്‍ ഉപഭോക്താ ക്കളെ കണ്ടെത്തി കൂടിയ വിലക്കു കച്ചവടം ചെയ്യുവാനുള്ള ശ്രമ ത്തിനിടെ യാണ് പോലീസ് പിടിയി ലായത്.

പുരാതന ഗ്രന്ഥ ങ്ങളുടെ കൈ യെഴുത്ത് പ്രതികള്‍, പുരാ തന നാണയ ങ്ങള്‍, വിലപിടിപ്പുള്ള കല്ലു കൾ തുടങ്ങി നിരവധി വസ്തുക്കൾ പ്രതികളില്‍ നിന്നും പിടി ച്ചെടുത്തു.

അബുദാബി യിലെ ഒരു ഹോട്ട ലില്‍ നിന്നു മാണ് ഇവരെ അറസ്റ്റു ചെയ്തത് എന്ന് അബുദാബി പൊലീസ് കുറ്റാ ന്വേഷണ വിഭാഗം മേധാവി കേണല്‍ ഡോ. റാശിദ് ബു റശീദ് അറിയിച്ചു.

പൗരാണിക വസ്തു ക്കള്‍ കള്ള ക്കടത്ത് നടത്തു ന്നതും വില്‍ക്കു ന്നതും അന്താ രാഷ്ട്ര നിയമം അനുസരിച്ചും യു. എ. ഇ. ക്രിമിനല്‍ നിയമം അനുസരിച്ചും ശിക്ഷാര്‍ഹ മാണ്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അബുദാബി ടാക്സി കളിൽ നവംബര്‍ മുതല്‍ സൗജന്യ വൈഫൈ

October 19th, 2016

silver-taxi-epathram
അബുദാബി : അടുത്ത മാസം മുതല്‍ അബു ദാബി യിലെ ടാക്സി കളില്‍ സൗജന്യ വൈ ഫൈ ലഭ്യ മായി തുടങ്ങും. തുടക്ക ത്തില്‍ ഏതാനും ടാക്സി കളി ലാണ് വൈ ഫൈ ലഭിക്കുക.

2017 മദ്ധ്യത്തോടെ എമി റേറ്റി ലെ എല്ലാ ടാക്സി കളി ലും സൗജന്യ വൈ ഫൈ ലഭ്യമാക്കുവാന്‍ സാധിക്കും എന്ന് പ്രതീക്ഷി ക്കുന്ന തായി ട്രാന്‍സാഡ് അധികൃതർ അറി യിച്ചു.

ടെലി മാറ്റിക്സ് ആന്‍ഡ് ബ്ളൂ ഗ്രീനു മായി സഹ കരി ച്ചാണ് ടാക്സി കളില്‍ വൈ ഫൈ സൗകര്യം ഒരുക്കുക.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നമ്മൾ എല്ലാവരും പോലീസുകാർ പദ്ധതി ക്ക് തുടക്കം കുറിച്ചു

October 16th, 2016

sheikh-mohamed-bin-zayed-becomes-member-of-we-are-all-police-ePathram
അബുദാബി : കുറ്റ കൃത്യങ്ങൾ തടയുവാനുള്ള ഒരു നൂതന പദ്ധതി യാണ് അബു ദാബി പോലീസിന്റെ ‘We Are All Police’ എന്ന സംരംഭം.

നമുക്ക് ചുറ്റും നടക്കുന്ന കുറ്റ കൃത്യങ്ങളും സാമൂഹ്യ ദ്രോഹ പരമായ നട പടി കളും നാം തന്നെ തടയുക എന്ന ആശയ ത്തോടെ യാണ് അബുദാബി പോലീസ് ഇത്തരം ഒരു പദ്ധതി ക്ക് തുടക്കം കുറിച്ചത്. ഇതിലൂടെ സമൂഹ ത്തിന്റെ നാനാ തുറ കളിൽ പ്പെട്ട വർക്ക് കമ്യൂണിറ്റി പോലീസ് സേന യിൽ ചേർന്ന് പ്രവർ ത്തി ക്കുവാൻ സാധിക്കും.

യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ ഡറും അബുദാബി കിരീട അവകാശി യുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാൻ, ആദ്യ അംഗത്വം സ്വീകരിച്ചു.

രാജ്യത്തിന്റെ മൂല്യവും സംസ്കാരവും ഉയർത്തി പ്പിടി ക്കുവാൻ എല്ലാ വരും ബാധ്യസ്ഥ രാണ് എന്നും വ്യക്തി കൾ നന്നാവുന്ന തിലൂടെ മാത്രമേ സമൂഹം നന്നാവുക യുള്ളൂ എന്നും അംഗത്വം സ്വീകരിച്ചു കൊണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് പറഞ്ഞു.

ഇത്തരം ഒരു സംരംഭ ത്തിന് തുടക്കം കുറിച്ച അബുദാബി പോലീസിനെയും അദ്ദേഹം അഭിനന്ദിച്ചു.

നഷ്ടപ്പെട്ടു പോകുന്ന സാമൂഹിക നന്മ യും പ്രതി ബദ്ധത യും പുതിയ തല മുറ യെ പഠിപ്പി ക്കുക എന്ന ലക്ഷ്യവും ഈ ആശയ ത്തിനുണ്ട്. ഈ പദ്ധതി യിൽ പങ്കാളി കളാകു വാനുള്ള രീതി കൾ അബുദാബി പോലീസ് വെബ് സൈറ്റി ലൂടെ പ്രസിദ്ധീ കരിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അബുദാബി യിൽ വികസന പദ്ധതികൾക്ക് അംഗീകാരം

October 15th, 2016

new-logo-abudhabi-2013-ePathram
അബുദാബി : അടിസ്‌ഥാന സൗകര്യ വികസന പദ്ധതികൾ ഉൾപ്പെടെ അബുദാബി എമിറേറ്റിൽ കോടി ക്കണക്കിന് ദിർഹ ത്തിന്റെ നിർമ്മാണ വികസന പദ്ധതികൾക്ക് അബുദാബി എക്സി ക്യൂട്ടീവ് കൗൺസിലിന്റെ അംഗീ കാരം ലഭിച്ചു.

ഇതിൽ ഏറ്റവും പ്രാധാന്യം, അല്‍ സഹിയാ ഇന്‍ഫ്രാ സ്ട്രെക്ച്ചര്‍ പ്രൊജക്റ്റ് എന്ന പദ്ധതി യാണ്. 249 മില്യൺ ദിർഹത്തിന്റെ ഈ പദ്ധതി യിലൂടെ തലസ്ഥാന നഗരി യിലെ ഗതാഗത പ്രശ്ന ങ്ങൾക്ക് ശാശ്വത പരിഹാര മാവും എന്നാണു കരുത പ്പെടുന്നത്.

വർദ്ധിച്ചു വരുന്ന ഗതാഗത കുരുക്കിൽ നിന്നും നഗര വാസി കൾക്ക് ഇതോടെ ആശ്വാസ മാകും. റോഡ് വിക സന ത്തോടൊപ്പം ഗതാഗത തിരക്ക് ലഘൂ കരിക്കുവാ നുള്ള ഈ പദ്ധതി കളെ നഗര വാസി കൾ സ്വാഗതം ചെയ്തു.

അൽ ഫിർദൗസ്, ടെൻത് സ്ട്രീറ്റ്, അബു ദാബി മാൾ, ബീച്ച് റൊട്ടാന, ലെ – മെറിഡിയൻ എന്നീ റോഡു കളുടെ നവീ കരണവും വിപുലീ കരണവും ഈ പദ്ധതി യിൽ ഉൾ പ്പെടുന്നു.

അബുദാബി യിലെ ഏറ്റവും വലിയ ജന വാസ പ്രദേശ മായി രുന്ന പഴയ ടൂറിസ്റ്റു ക്ലബ്ബ് ഏരിയ അഥവാ ടി. സി. എ. എന്ന ഭാഗ മാണ് ഇപ്പോൾ അൽ സഹിയാ എന്ന് അറിയ പ്പെടുന്നത്.

നഗര വികസനം കൂടാതെ സ്‌കൂൾ – കോളേജ് റോഡു കളുടെ വികസനം, സ്വദേശി കൾക്കുള്ള ഹൌസിംഗ് ലോണു കൾ എന്നിവ യും ഈ പദ്ധതി യിൽ ഉൾ പ്പെ ടുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കൊസാമ ഷെട്ടി മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ്
Next »Next Page » കെ. എസ്. സി. ഓണ സദ്യയിൽ മൂവായിരത്തോളം പേർ »



  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine