അബുദാബി : പാപ്പര്‍ നിയമ ത്തിന് യു. എ. ഇ. പ്രസി ഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കി.
സാമ്പത്തിക പ്രതിസന്ധി യില്‍ അകപ്പെടുന്ന വ്യവ സായ സ്ഥാപന ങ്ങളെ പാപ്പരായി പ്രഖ്യാ പിക്കുന്ന നിയമം ആണിത്.
പണം ഇല്ലാതെ ചെക്കു കള്‍ മടങ്ങുന്നതു കാരണം സംരം ഭകരെ ജയിലു കളിലേക്ക് അയക്കു ന്നതിന് പകരം വായ്പ നല്‍കിയ സ്ഥാപന ങ്ങളുമായി പുന ക്രമീകരണ പദ്ധതി കള്‍ ആസൂത്രണം ചെയ്യു ന്നതിന് ഈ നിയമം വഴി സാവ കാശം നല്‍കും.
ഔദ്യോഗിക വാര്‍ത്താ ഏജന്‍സി യായ ‘വാം’ ആണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീ കരിച്ചത്.
യു. എ. ഇ. യില്‍ വാണിജ്യ കമ്പനി നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപന ങ്ങള്‍, ഫെഡറല്‍, പ്രാദേശിക സര്‍ക്കാ റു കളുടെ ഉടമസ്ഥ അവ കാശ ത്തിലോ പങ്കാളി ത്ത ത്തിലോ ഉള്ളവ, ഫ്രീസോ ണു കളിലെ സ്ഥാപന ങ്ങള്‍ എന്നിവക്ക് പാപ്പര്‍ നിയമം ബാധക മായിരിക്കും.
എന്നാല്‍, സ്വകാര്യവ്യക്തി കളോ അബു ദാബി ഗ്ലോബല്‍ മാര്‍ക്കറ്റ്, ദുബായ് അന്താ രാഷ്ട്ര വാണിജ്യ കേന്ദ്രം (ഡി. ഐ. എഫ്. സി.) എന്നിവ യുടെ രജിസ്‌ട്രേഷ നില്‍ പ്രവര്‍ ത്തി ക്കുന്നവയോ നിയമ ത്തിന്റെ പരിധി യില്‍ വരില്ല.
പാപ്പര്‍ ആയ കമ്പനി കള്‍ കണ്ടു കെട്ടുന്നത് ഒഴി വാക്കാന്‍ സാമ്പത്തിക നവീകരണം, ഒത്തു തീര്‍പ്പ്, സാമ്പ ത്തിക പുനക്രമീ കരണം, പുതിയ ഫണ്ട് കണ്ടെത്തുക എന്നീ നാലു മാര്‍ഗ്ഗ ങ്ങള്‍ പുതിയ നിയമം നിര്‍ദ്ദേ ശി ക്കുന്നുണ്ട്.