അബുദാബി : കേരള ത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന യു. എ. ഇ. കോൺസു ലേറ്റിലെ കോൺസൽ ജനറല്‍ ആയി ചുമതലയേറ്റ ജമാൽ ഹുസൈൻ അൽ സാബി തിരു വനന്ത പുരത്ത് എത്തി മുഖ്യ മന്ത്രി പിണറായി വിജയ നുമായി കൂടി ക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മി ലുള്ള ഉഭയ കക്ഷി ബന്ധ ങ്ങളും ചർച്ച ചെയ്തു.
ദക്ഷിണേന്ത്യൻ സംസ്ഥാന ങ്ങ ളില്‍ നിന്നും യു. എ. ഇ. യിലേക്കു വരുന്ന വര്‍ക്കു വേണ്ടതായ വിസ നടപടി ക്രമ ങ്ങൾ, രേഖ കളുടെ സാക്ഷ്യ പ്പെടു ത്തൽ തുടങ്ങിയവ വേഗ ത്തില്‍ ആക്കു വാന്‍ തിരു വനന്ത പുരത്തെ കോൺ സുലേറ്റ് ഏറെ സഹായ ക മാവും.
യു. എ. ഇ. വിദേശ കാര്യ മന്ത്രി ശൈഖ് അബ്ദുല്ലാ ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യാ സന്ദര്‍ശന വേള യി ലാണ് കോൺസു ലേറ്റ് ആരംഭിക്കുന്ന തിനുള്ള ചർച്ച കൾക്കു തുടക്കം കുറി ച്ചിരുന്നത്. തിരു വനന്ത പുരത്തു കോൺസു ലേറ്റ് സ്ഥാപി ക്കാൻ യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ കഴിഞ്ഞ വർഷം ജൂണില്‍ ആണ് അനു മതി നൽകിയത്.
- ഫോട്ടോ : ഹഫ്സല്‍ അഹമ്മദ്- ഇമ-
- WAM Report