ദുബായ് : അന്തരിച്ച കവി അസ്മോ പുത്തൻചിറ യുടെ സ്മരണാർത്ഥം സാഹിത്യ – സാംസ്കാരിക കൂട്ടായ്മ യുണീക്ക് ഫ്രണ്ട്‌സ് ഓഫ് കേരള (യു. എഫ്. കെ.) പ്രവാസി എഴുത്തുകാർക്കായി ഏർപ്പെടുത്തിയ കഥ-കവിത പുരസ്കാര വിജയികളെ പ്രഖ്യാപിച്ചു.
അനൂപ് വർഗ്ഗീസ് (കഥ : പഗ് മാർക്ക്), മുസാഫിർ വെള്ളില (കവിത : ആക്രിക്കട) എന്നിവർക്കാണ് പുരസ്കാരം.
കവി കുരീപ്പുഴ ശ്രീകുമാർ, ശ്യാം മുരളി, രമേശൻ ബ്ലാത്തൂർ, ബിജു കാർത്തിക് എന്നിവരാണ് വിജയി കളെ തെരഞ്ഞെടുത്തത്.