ഷാർജ : യു. എ. ഇ. യിൽ നിയമ പ്രതിസന്ധികളിൽ അകപ്പെട്ട പ്രവാസികളുടെ അനുഭവങ്ങൾ കോർത്തിണക്കി തയ്യാറാക്കിയ പുസ്തകം ഒലീസിയ പ്രകാശനം ചെയ്തു. മരുപ്പച്ചക്കും മണൽക്കാറ്റിനും ഇടയിൽ ജീവിതത്തിൻ്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാൻ പാടു പെടുന്ന പ്രതി സന്ധികളുടെ പ്രവാസത്തിൽ നീതിക്ക് വേണ്ടി വിലപിക്കുന്ന കുറെയേറെ മനുഷ്യരുടെ കഥയാണ് യാബ് ലീഗൽ സർവീസസ് സി. ഇ. ഒ. സലാം പാപ്പിനിശ്ശേരി എഴുതിയ ഒലീസിയ എന്ന പുസ്തകം പ്രതിപാദിക്കുന്നത്.
43 -ാം മത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നടന്ന ചടങ്ങിൽ സ്വദേശി പൗര പ്രമുഖൻ റിയാദ് അഹമ്മദ്, കെ. പി. കെ. വേങ്ങരക്കു നൽകി കൊണ്ട് പ്രകാശനം ചെയ്തു.
അഭിഭാഷകരായ അഡ്വ. ഇബ്രാഹിം ഹദ്ദാദ്, അഡ്വ. മുഹമ്മദ് അബ്ദുൽ റഹ്മാൻ അൽ സുവൈദി, അഡ്വ. ഷൗക്കത്തലി സഖാഫി, അഡ്വ. ഷുഹൈബ് സഖാഫി, സഫ്‌വാൻ അറഫ, എഴുത്തുകാരൻ ബഷീർ തിക്കോടി, ഒലീസിയ പ്രസാധകരായ ലിപി പബ്ലിക്കേഷൻസ് മാനേജിംഗ് ഡയറക്ടർ ലിപി അക്ബർ, പുന്നക്കൻ മുഹമ്മദലി, മുന്ദിർ കൽപ്പകഞ്ചേരി, ഫർസാന അബ്ദുൾ ജബ്ബാർ, അൻഷീറ അസീസ്, ഷഫ്‌ന ഹാറൂൺ, ആയിഷ മുഹമ്മദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. F B Page