
ഷാര്‍ജ : പാം സാഹിത്യ സഹകരണ സംഘം യു. എ. ഇ. യിലെ എഴുത്തു കാര്‍ ക്കായി ഏര്‍പ്പെടുത്തിയ പാം അക്ഷര മുദ്ര പുരസ്‌കാരം ബഷീര്‍ തിക്കോടിക്ക് സമ്മാനിക്കും.
പ്രമുഖ എഴുത്തു കാരനും വാഗ്മി യുമായ ബഷീര്‍ തിക്കോടി, മൂന്നു പതിറ്റാ ണ്ടിലെ പ്രവാസ ജീവിത ത്തില്‍ സാമൂഹ്യ – സാഹിത്യ – സാംസ്‌കാരിക രംഗ ത്ത് നല്‍കിയ സമഗ്ര സംഭാവന കള്‍ പരിഗണി ച്ചാണ് പുരസ്‌കാരം.
2017 ഫെബ്രുവരി യില്‍ നടക്കുന്ന പാം സര്‍ഗ്ഗ സംഗമ ത്തില്‍ പുരസ്‌കാരം സമ്മാനിക്കും എന്ന് ഭാര വാഹി കളായ വിജു സി. പരവൂര്‍, സലീം അയ്യനത്ത്, വെള്ളി യോടന്‍, സുകു മാരന്‍ വെങ്ങാട്, ഗഫൂര്‍ പട്ടാമ്പി എന്നി വര്‍ അറിയിച്ചു.







അബുദാബി : ദേശീയത – വർത്ത മാന കാല വിചാര ങ്ങൾ എന്ന വിഷയ ത്തിൽ അബു ദാബി ശക്തി തിയ്യ റ്റേഴ്‌സ് കേരളാ സോഷ്യൽ സെന്റ റിൽ നവംബർ 22 ചൊവ്വാഴ്ച രാത്രി 8 മണി ക്ക് സംഘടി പ്പി ക്കു ന്ന പരിപാടി യിൽ കാലടി സംസ്കൃത കോളേജ് അദ്ധ്യാപ കനും വാഗ്മി യു മായ സുനിൽ പി. ഇളയിടം പ്രഭാഷണം നടത്തും. 


























