ആര്‍. എസ്. സി. നാഷണല്‍ സാഹിത്യോത്സവ് വെള്ളിയാഴ്ച അല്‍ ഐനില്‍

October 25th, 2016

rsc-logo-risala-national-sahithyolsav-2016-ePathram
അല്‍ ഐന്‍ : രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍. എസ്. സി.) എട്ടാമത് നാഷണല്‍ സാഹിത്യോ ത്സവ്  2016 ഒക്ടോബര്‍ 28 വെള്ളി യാഴ്ച അല്‍ ഐനിൽ വെച്ച് നടക്കും.

കഴിഞ്ഞ രണ്ടു മാസ മായി നടന്ന ഇരു നൂറോളം സാഹിത്യോത്സവ് മത്സര ങ്ങളിൽ നിന്നും തെര ഞ്ഞെടു ക്കപ്പെട്ട 500 മത്സരാർ ത്ഥികൾ 46 ഇന ങ്ങളി ലായി മാറ്റുരക്കും.

വിശദ വിവരങ്ങൾക്ക് 055 884 4829

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

വർഗ്ഗീയതയും വംശീയതയും സൃഷ്ടിക്ക പ്പെടുന്നത് മുതലാളിത്ത പ്രത്യയ ശാസ്ത്രം : കെ. പി. രാമനുണ്ണി

October 2nd, 2016

kp-ramanunny-ePathram

അബുദാബി : വർഗ്ഗീയത യും വംശീയത യും ലോകത്ത് വർദ്ധിച്ചു വരിക യാണ് എന്നും മുതലാളി ത്ത പ്രത്യയ ശാസ്ത്ര ത്തിന്റെ ഭാഗ മായി ട്ടാണ് ഇത് സൃഷ്ടിക്ക പ്പെടു ന്നത് എന്നും സാഹിത്യ കാരൻ കെ. പി. രാമ നുണ്ണി അഭി പ്രായ പ്പെട്ടു.

ദൈവ ത്തിന്റെ പുസ്തകം എന്ന അദ്ദേഹത്തിന്റെ തന്നെ നോവലിനെ കുറിച്ച് അബുദാബി കേരള സോഷ്യൽ സെന്റർ സാഹിത്യ വിഭാഗം സംഘ ടിപ്പിച്ച ആസ്വാദന ത്തിൽ സംസാരി ക്കുക യായി രുന്നു കെ. പി. രാമ നുണ്ണി.

വർഗ്ഗീയത യും വംശീയതയും വളരുന്ന തിന്റെ പിറകി ലുള്ള സാമ്പത്തിക തത്വ ശാസ്ത്ര ങ്ങൾ കൂടി മനസ്സി ലാക്കി ക്കൊണ്ടുള്ള പ്രതി രോധ പ്രക്രിയ കൾക്ക് പുരോ ഗമന ശക്തികൾ പ്രവർത്തി ക്കണം. സാമ്പത്തിക നിർണ്ണയ വാദ ത്തിൽ മാത്രം ഊന്നി ക്കൊണ്ട് നമുക്ക് ഇന്ന് നേരി ടുന്ന സാഹ ചര്യങ്ങളെ സംബോധന ചെയ്യുവാൻ സാധി ക്കുക യില്ല.

മത ത്തിന്റെയും സംസ്കാര ത്തി ന്റെയും വിമോചന പരമായ മൂല്യങ്ങളെ കൂടി ഉയർത്തി പ്പിടിച്ചു കൊണ്ടു മാത്രമേ അതിനെ ദുരുപയോഗം ചെയ്യുന്ന വർക്ക് എതിരെ പട നയി ക്കു വാൻ സാധി ക്കുക യുള്ളൂ എന്നും രാമനുണ്ണി അഭിപ്രായ പ്പെട്ടു.

കേരള സോഷ്യൽ സെന്റർ പ്രസിഡണ്ട് പി. പത്മനാഭൻ, കെ. എസ്. സി. മുൻ പ്രസിഡണ്ടും അബു ദാബി ശക്തി അവാർഡ് കമ്മിറ്റി കൺവീനറും കൈരളി ടി. വി. ഡയറക്ടറു മായ മൂസ മാസ്റ്റർ എന്നി വർ സംസാ രിച്ചു.

ജനറൽ സെക്രട്ടറി മനോജ് കൃഷ്ണൻ സ്വാഗതവും സാഹിത്യ വിഭാഗം സെക്രട്ടറി ബാബുരാജ് പിലി ക്കോട് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുഹമ്മദ് മുഹ്‌സിന്‍ എം. എല്‍. എ. ക്ക് സ്വീകരണം

September 25th, 2016

അബുദാബി : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം അബുദാബിയില്‍ എത്തിയ പട്ടാമ്പി എം. എല്‍. എ. മുഹമ്മദ് മുഹ്‌സിന് അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ സ്വീകരണം നല്‍കും.

സെപ്റ്റംബർ 25 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കുന്ന പ്രതിവാര സാഹിത്യ പരിപാടി യായ ചുറ്റു വട്ട ത്തില്‍ ‘സമകാലീന രാഷ്ട്രീയം’ എന്ന വിഷയ ത്തില്‍ മുഹമ്മദ് മുഹ്‌സിന്‍ സംസാരിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സാഹിത്യ സംവാദം ശ്രദ്ധേയമായി

August 28th, 2016

biriyani-santhosh-echikkanam-ePathram
അബുദാബി : കേരള സോഷ്യൽ സെന്ററില്‍ ചുറ്റുവട്ടം എന്ന പേരില്‍ സംഘടി പ്പി ച്ച സാഹിത്യ സംവാദം ശ്രദ്ധേ യ മായി.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ ജേതാവ്‌ പ്രശസ്ത ചെറുകഥാ കൃത്ത് സന്തോഷ് ഏച്ചി ക്കാന ത്തിന്റെ ‘ബിരിയാണി’ എന്ന കഥ യെക്കുറിച്ച് ഒരുക്കിയ സംവാദ ത്തില്‍ പ്രവാസി എഴുത്തു കാരായ അഷ്‌റഫ് പങ്ങാട്ട യിൽ, കമറുദ്ദീൻ ആമയം എന്നിവർ വിഷയ അവതരണം നടത്തി.

സാഹിത്യ വിഭാഗം സെക്രട്ടറി ബാബുരാജ് പിലിക്കോട് നേതൃത്വം നൽകി. സാഹിത്യ പ്രേമി കളായ നിരവധി പേര്‍ സംബന്ധിച്ചു. സംവാദ ത്തിനും ആസ്വാദ ന ത്തിനും ഒരു തുറന്ന വേദി എന്ന ലക്‌ഷ്യം വച്ചു കൊണ്ടാണ് കേരള സോഷ്യൽ സെന്റർ സാഹിത്യ വിഭാഗം പ്രതി വാര പരി പാടി യായ ചുറ്റു വട്ടം സംഘടി പ്പി ച്ചി രി ക്കു ന്നത്.

കൃഷ്ണ കുമാർ, സലിം ചോലാ മുഖത്ത്, സുനീർ, .ഒമർ ഷെരീഫ് , കെ. കെ. ശ്രീ. പിലി ക്കോട്, ഈദ് കമൽ, ധനേഷ് കുമാർ, ജമാൽ മൂക്കുതല, മുഹമ്മദ് ലൈന, ഫൈസൽ ബാവ, അഷ്‌റഫ് ചമ്പാട്, ബിന്ദു ഷോബി, റൂഷ് മെഹർ, ഇസ്കന്ദർ മിർസ തുടങ്ങിയവർ സംസാരിച്ചു .

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. മലയാളി കൾക്കായി കഥ, കവിത രചനാ മത്സരം നടത്തുന്നു

August 24th, 2016

logo-nostalgia-abudhabi-ePathram
അബുദാബി : കലാ – സാംസ്കാരിക കൂട്ടായ്മ യായ നൊസ്‌റ്റാൾജിയ അബുദാബി ‘സർഗ്ഗ ഭാവന 2016’ എന്ന പേരിൽ മലയാള ത്തിൽ ചെറു കഥ, കവിതാ രചനാ മത്സരം നടത്തുന്നു.

യു. എ. ഇ. യിലെ പ്രവാസി മല യാളി കൾക്കായി സംഘടി പ്പിക്കുന്ന  മത്സര ത്തിൽ പതിനെട്ടു വയസ്സിനു മുകളി ലുള്ള വർക്കു പങ്കെടുക്കാം. മത്സര ത്തിനു പ്രത്യേക പ്രതിപാദ്യ വിഷയം ഇല്ല. ഒരാൾക്ക് എത്ര രചനകളും അയയ്ക്കാം. എന്നാൽ ഒരെണ്ണം മാത്രമേ വിധി നിർണ്ണ യ ത്തി നായി തെരഞ്ഞെ ടുക്കുക യുള്ളൂ. നേരത്തേ പ്രസിദ്ധീ കരിച്ചവ ആവരുത്. ചെറു കഥ 7500 വാക്കു കളിൽ കവി യാനോ കവിത കൾ ഒരു ഫുൾ പേജിൽ കവി യാനോ പാടില്ല.

വേഡ്, ആർ. ടി. എഫ്., പി. ഡി. എഫ്. ഫോർ മാറ്റിലോ ആയിരിക്കണം രചന കൾ.

sargabhavana at nostalgiauae dot com എന്ന ഇ – മെയിൽ വിലാസ ത്തിലോ, പോസ്‌റ്റ് ബോക്‌സ് നമ്പർ 10 98 38, അബുദാബി എന്ന വിലാസ ത്തിലോ, ഓൺ ലൈൻ പ്രവേശന ഫോം വഴിയോ രചന കൾ അയയ്ക്കാം.

റജിസ്‌ട്രേഷൻ ഫോമിൽ യഥാർത്ഥ പേരും വിലാസവും ഉൾ പ്പെടുത്തണം. രചനകൾ സെപ്റ്റംബർ 30 ന് അകം ലഭിക്കണം.

വിശദ വിവര ങ്ങൾക്ക് : 050 41 06 305, 050 46 95 607

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മണ്ണാർക്കാട് കെ. എം. സി. സി. ബൈത്തു റഹ്മ പ്രഖ്യാപനവും അഡ്വ. എൻ. ഷംസു ദ്ധീന് സ്വീകരണവും
Next »Next Page » ഇന്ത്യ- യു. എ. ഇ. ബന്ധം : പരസ്പര വിശ്വാസ ത്തിന്റെ തെളിവ് »



  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine