സുനില്‍ പി. ഇളയിടം അബുദാബി യിൽ

November 21st, 2016

ksc-logo-epathram
അബുദാബി : പ്രമുഖ എഴുത്തു കാരനും സാംസ്കാരിക വിമര്‍ശ കനു മായ സുനില്‍ പി. ഇളയിടം അബു ദാബി കേരള സോഷ്യല്‍ സെന്ററില്‍ പ്രഭാഷണം നടത്തുന്നു.

നവംബർ 21 തിങ്കളാഴ്ച രാത്രി 8.30 ന് നടക്കുന്ന പരിപാടി യില്‍ ‘ഗുരു ദര്‍ശനവും മത നിരപേക്ഷതയും’ എന്നതായി രിക്കും പ്രഭാഷണ വിഷയം എന്നും സംഘാടകര്‍ അറി യിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വയലാർ അനുസ്മരണം സംഘടിപ്പിച്ചു

November 14th, 2016

krishnabhaskar-mangalasserri-in-ksc-vayalar-anusmaranam-ePathram.jpg
അബുദാബി : കേരള സോഷ്യൽ സെന്റർ സാഹിത്യ വിഭാഗം സംഘ ടിപ്പിച്ച വയലാർ അനുസ്മരണം ശ്രദ്ധേയ മായി. എഴുത്തു കാരനും അഭിനേതാവു മായ കൃഷ്ണ ഭാസ്കർ മംഗല ശ്ശേരി, വയലാർ അനുസ്മരണ പ്രഭാഷണം നടത്തി.

പരുക്കൻ യാഥാർത്ഥ്യ ങ്ങളുടെ നവ്യ മായ ആവി ഷ്കാരം അയത്ന ലളിത മായ ഭാഷ യിലൂടെ ജന ങ്ങളി ലേക്ക് എത്തിച്ച കവി യായി രുന്നു വയലാർ രാമ വർമ്മ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രവാസി മലയാളി കൾ ഇന്ന് കാണിക്കുന്ന സാഹിത്യ തല്‍ പരത നില നിർത്തു വാൻ പ്രവാസ ലോകത്തെ കുട്ടി കൾ മലയാള ത്തെ കൂടുതൽ സ്വായത്ത മാക്കണം എന്നും അദ്ദേഹം ഓർ മ്മി പ്പിച്ചു.

അനന്ത ലക്ഷ്മി, കാവ്യ നാരായണൻ, ജിതിൻ കെ. ജയൻ, രാജേഷ് കൊട്ടറ, അനീഷ ഷഹീർ, പ്രഭാകരൻ മാന്നാർ തുടങ്ങിയവർ വയലാറി ന്റെ കവിത കളും ഗാന ങ്ങളും ആലപിച്ചു.

കേരള സോഷ്യൽ സെന്റർ പ്രസിഡണ്ട് പി. പത്മ നാഭൻ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി ബാബു രാജ് പിലി ക്കോട് സ്വാഗതവും അസിസ്റ്റൻറ് സെക്രട്ടറി പി. എൻ. വിനയചന്ദ്രൻ നന്ദിയും രേഖ പ്പെടുത്തി.

കെ. എസ്. സി. സാഹിത്യ വിഭാഗ ത്തിന്റെ പ്രതിവാര പരി പാടി യായ ‘ചുറ്റുവട്ട’ ത്തിന്റെ ഭാഗ മായാണ് വയലാർ അനുസ്മരണം സംഘടി പ്പിച്ചത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വയലാർ അനുസ്മരണം കെ. എസ്. സി. യില്‍

November 12th, 2016

vayalar-ramavarma-epathram
അബുദാബി : കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗം സംഘടി പ്പിക്കുന്ന ‘ചുറ്റു വട്ട’ ത്തില്‍ നവംബര്‍ 12 ശനിയാഴ്ച രാത്രി 8.30ന് വയലാര്‍ അനുസ്മര ണവും കവിതാ ആലാപനവും നടക്കും.

കൃഷ്ണ ഭാസ്കര്‍ മംഗല ശ്ശേരി വയലാര്‍ അനു സ്മരണ പ്രഭാക്ഷണം നടത്തും. തുടര്‍ന്ന്‍ വയലാർ കവിത കളും ഗാന ങ്ങളും ആലപിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വായനാ നിയമത്തിന് അംഗീകാരം

November 2nd, 2016

uae-president-issues-national-law-of-reading-ePathram
അബുദാബി : വായന യെ പരി പോഷി പ്പിക്കുന്ന തിനാ യി യു. എ. ഇ. യിൽ പുതിയ നിയമ ത്തിനു പ്രസി ഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അംഗീ കാരം നൽകി.

വൈസ് പ്രസിഡന്റും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരി യു മായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം’വായനാ നിയമം’ സംബന്ധിച്ച വിശദ വിവര ങ്ങൾ തന്റെ ട്വിറ്ററി ലൂടെ പുറത്തു വിട്ടു.

പുതിയ നിയമം വഴി ജോലി സമയത്ത് വായിക്കാന്‍ ജീവന ക്കാർക്ക് അനുമതി നല്‍കുന്നുണ്ട്. വായനയെ പ്രോത്സാ ഹിപ്പി ക്കുവാൻ പ്രത്യേക ഫണ്ട് രൂപീ കരിക്കും. രാജ്യത്തു ജനി ക്കുന്ന കുട്ടി കൾക്ക് ‘നോളജ് ബ്രീഫ്‌ കേസ്’എന്ന പേരില്‍ പുസ്തക ങ്ങളും പഠനോപ കരണ ങ്ങളും വിതരണം ചെയ്യും.

സ്‌കൂളു കളില്‍ വായനയെ പ്രോത്സാ ഹി പ്പിക്കുന്ന തിനായി വര്‍ഷം തോറും വിവിധ പരിപാടി കള്‍ സംഘ ടിപ്പിക്കു വാനും നിയമം അനു ശാസിക്കുന്നു.

രാജ്യത്ത് പുസ്തക ങ്ങളെ നികുതി യില്‍ നിന്നും ഫീസില്‍ നിന്നും ഒഴിവാക്കി. പുസ്തക വിതരണം, പ്രസാധനം, അച്ചടി എന്നിവ ക്ക് ഇളവ് ബാധക മാണ്. ഇത് എഴുത്തു കാര്‍ക്കു എഡിറ്റര്‍ മാര്‍ക്കും പ്രസാധക സംഘ ങ്ങള്‍ക്കും സഹായ കമാ കും എന്നും പുസ്തക ങ്ങള്‍ നശി പ്പിക്കു ന്നത് നിയമം മൂലം തടഞ്ഞ തായും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വ്യക്ത മാക്കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആര്‍. എസ്. സി. സാഹിത്യോത്സവ് : അബുദാബി സോണിന് കിരീടം

October 30th, 2016

rsc-logo-risala-national-sahithyolsav-2016-ePathram
അല്‍ഐന്‍ : രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍. എസ്. സി ) നാഷണൽ സാഹിത്യോത്സവിന് സമാപനമായി.

സാഹിത്യോത്സവില്‍ 163 പോയിന്‍റ് നേടി അബുദാബി സോണ്‍ ചാമ്പ്യന്മാരായി. ദുബായ് സോണില്‍നിന്നുള്ള തൗബാന്‍ ഖാലിദ് കലാ പ്രതിഭയായി.

152 പോയന്‍റു മായി ദുബായ് രണ്ടാം സ്ഥാനവും 141 പോയന്‍റു മായി അജ്മാന്‍ മൂന്നാം സ്ഥാനവും നേടി. നാലു വിഭാഗ ങ്ങളിലായി 40 കലാ – സാഹിത്യ ഇന ങ്ങളി ലാണ് മത്സരം നടന്നത്.

സമാപന സമ്മേളനം കൂറ്റമ്പാറ അബ്ദു റഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു.

ഐ. സി. എഫ്. നാഷണല്‍ പ്രസിഡന്‍റ് മുസ്തഫ ദാരിമി കടങ്കോട് അദ്ധ്യക്ഷത വഹിച്ചു. പി. സി. കെ. അബ്ദുല്‍ ജബ്ബാര്‍ കലാ പ്രതിഭ പ്രഖ്യാപനം നടത്തി. ശരീഫ് കാര ശ്ശേരി കലാപ്രതിഭ സമ്മാനം നല്‍കി.

ഇ. കെ. മുസ്തഫ ചാമ്പ്യന്മാരെ പ്രഖ്യാപിച്ചു. പി. പി. എ. കുട്ടി ദാരിമി, റസല്‍ മുഹമ്മദ്, അഷറഫ്, ശമീം തിരൂര്‍, അബ്ദുല്‍ ഹയ്യ് അഹ്സനി, സി. എം. എ. കബീര്‍ മാസ്റ്റര്‍, ഹമീദ് പരപ്പ, ഹംസ മുസ്ലിയാര്‍ ഇരിങ്ങാവൂര്‍ എന്നിവര്‍ വിജയി കള്‍ക്ക് ട്രോഫികൾ സമ്മാനിച്ചു. ദുബായ് അടുത്ത സാഹിത്യോത്സവ് വേദി യായി പ്രഖ്യാപിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കലാഭവൻ മണിയുടെ സ്മരണാർത്ഥം ‘നിലയ്ക്കാത്ത മണി നാദം’ അബു ദാബി യിൽ
Next »Next Page » നവംബര്‍ മൂന്ന് : പതാക ദിന മായി ആചരിക്കുന്നു »



  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine