ഏകാങ്ക നാടക രചനാ മത്സരം

December 15th, 2016

drama-fest-alain-isc-epathram
അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ സംഘടി പ്പി ക്കുന്ന എട്ടാമത് ഭരത് മുരളി നാടകോത്സവ ത്തിന്‍െറ ഭാഗ മായി യു. എ. ഇ. യിലെ മലയാളി എഴുത്തു കാര്‍ ക്കായി ഏകാങ്ക നാടക രചനാ മത്സരം നടത്തുന്നു.

30 മിനുട്ട് അവതരണ ദൈര്‍ഘ്യ മുള്ള മൗലിക രചന കളാണ് പരിഗണി ക്കുക. വിവര്‍ത്തന ങ്ങളോ മറ്റ് നാടക ങ്ങളുടെ വക ഭേദ ങ്ങളോ ആകരുത്. ഏതെങ്കിലും കഥയോ നോവലോ അധികരി ച്ചുള്ള രചന കള്‍ പരി ഗണി ക്കുക യില്ല.

മതം, രാഷ്ട്രീയം എന്നീ വിഷയ ങ്ങള്‍ പരാ മര്‍ശിക്കാ ത്തതും യു. എ. ഇ. യിലെ നിയമ ങ്ങള്‍ക്ക് അനുസൃ തവു മായ നാടക ങ്ങള്‍, രചയി താവിന്‍െറ പേര്,  പ്രൊഫൈല്‍, പാസ്സ് പോര്‍ട്ട് സൈസ് ഫോട്ടോ,  പാസ്സ് പോര്‍ട്ട് – വിസ കോപ്പി എന്നിവ സഹിതം 2016 ഡിസമ്പര്‍ 31 നകം സെന്‍ററില്‍ നേരിട്ട് എത്തിക്കുകയോ സാഹിത്യ വിഭാഗം സെക്രട്ടറി, കേരള സോഷ്യല്‍ സെന്‍റര്‍, പി. ബി. നമ്പര്‍ 3584, അബുദാബി, യു. എ. ഇ. എന്ന തപാൽ വിലാസ ത്തിലോ kscmails @ gmail dot com എന്ന ഇ – മെയിൽ വിലാസ ത്തിലോ അയക്കുക. കൂടുതൽ വിവര ങ്ങള്‍ക്ക് 050 – 75 13 609, 02 – 631 44 55

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ബഷീര്‍ തിക്കോടിക്ക് പാം അക്ഷര മുദ്ര പുരസ്‌കാരം സമ്മാനിക്കും

December 9th, 2016

basheer-thikkodi-ePathram.
ഷാര്‍ജ : പാം സാഹിത്യ സഹകരണ സംഘം യു. എ. ഇ. യിലെ എഴുത്തു കാര്‍ ക്കായി ഏര്‍പ്പെടുത്തിയ പാം അക്ഷര മുദ്ര പുരസ്‌കാരം ബഷീര്‍ തിക്കോടിക്ക് സമ്മാനിക്കും.

പ്രമുഖ എഴുത്തു കാരനും വാഗ്മി യുമായ ബഷീര്‍ തിക്കോടി, മൂന്നു പതിറ്റാ ണ്ടിലെ പ്രവാസ ജീവിത ത്തില്‍ സാമൂഹ്യ – സാഹിത്യ – സാംസ്‌കാരിക രംഗ ത്ത് നല്‍കിയ സമഗ്ര സംഭാവന കള്‍ പരിഗണി ച്ചാണ് പുരസ്‌കാരം.

2017 ഫെബ്രുവരി യില്‍ നടക്കുന്ന പാം സര്‍ഗ്ഗ സംഗമ ത്തില്‍ പുരസ്‌കാരം സമ്മാനിക്കും എന്ന് ഭാര വാഹി കളായ വിജു സി. പരവൂര്‍, സലീം അയ്യനത്ത്, വെള്ളി യോടന്‍, സുകു മാരന്‍ വെങ്ങാട്, ഗഫൂര്‍ പട്ടാമ്പി എന്നി വര്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മലയാള കവിതാ മത്സരം സംഘടി പ്പിക്കുന്നു

December 8th, 2016

logo-malayala-bhasha-pada-shala-ePathram.jpg
അബുദാബി : ബഹു ഭാഷാ പണ്ഡിതനും ദേശീയ അദ്ധ്യാപക അവാർഡ് ജേതാവും കവിയും വാഗ്മി യും ചിത്ര കാരനും അഭിനേതാവു മായിരുന്ന ടി. പി. എൻ. കൈതപ്ര ത്തിന്റെ സ്മരണ ക്കായി മലയാള ഭാഷാ പാഠ ശാല കവിതാ മത്സരം സംഘടി പ്പിക്കുന്നു.

തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച മലയാള കവിതക്ക് 11,111.00 (പതിനൊന്നായിരത്തി ഒരു നൂറ്റി പതിനൊന്ന്) രൂപയും ശില്പവും പുരസ്‌കാര പത്ര വും സമ്മാനിക്കും. കൂടാതെ കവിതാ മത്സര ത്തിലൂടെ തെരഞ്ഞെടുത്ത കവി കളെ യും പാഠ ശാല ആദരിക്കും.

tpn-kaithapram-memorial-poetry-competition-2016-ePathram

ടി. പി. എൻ. കൈതപ്രം

ടി. പി. എൻ. കൈതപ്രം സ്‌മൃതി രേഖ കവിതാ പുരസ്‌കാരം എല്ലാ വർഷവും നൽകും എന്നും ഈ വർഷത്തെ പുരസ്‌കാര ദാനം ജനുവരി അവസാന വാരം പയ്യന്നൂരില്‍ വെച്ചാ യിരി ക്കും നടക്കുക എന്നും പാഠ ശാല വാർത്താ ക്കുറി പ്പിൽ അറിയിച്ചു.

രചനകൾ ബയോഡേറ്റ സഹിതം 2016 ഡിസംബർ 30 ന്‌ മുൻപായി ടി. പി. ഭാസ്കര പൊതുവാൾ, ഡയറക്ടർ, മലയാള ഭാഷ പാഠശാല, അന്നൂർ പി ഓ, കണ്ണൂർ – 670 332, എന്ന വിലാസ ത്തിലേക്ക് അയക്കേ ണ്ടതാണ്.

വിശദ വിവരങ്ങള്‍ക്ക് :
+91 85 47 22 94 21

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഭാവനയുടെ ലോകം സൃഷ്ടി ക്കുന്നതില്‍ വായന യുടെ പങ്ക് വലുതാണ്‌ : ബാല ചന്ദ്ര മേനോൻ

December 4th, 2016

ente-adhika-prasamgangal-book-release-ePathram.jpg
അബുദാബി : ഭാവന ഉള്ളവർക്കു മാത്രമേ കലാ പര മായ സൃഷ്‌ടികൾ നടത്താനാകൂ എന്നും ഭാവന വളർ ത്തുവാൻ വായന കൊണ്ടു സാധിക്കും എന്നും നടനും സംവി ധായ കനു മായ ബാല ചന്ദ്ര മേനോൻ അഭി പ്രായ പ്പെട്ടു.

യു. എ. ഇ. വായനാ വർഷ ത്തിന്റെ ഭാഗ മായി ലുലു ഗ്രൂപ്പും ഡി. സി. ബുക്‌സും മദീനാ സായിദിൽ ‘റീഡേഴ്സ് വേള്‍ഡ്’ എന്ന പേരില്‍ സംഘടി പ്പിച്ച പുസ്‌തക മേള യിൽ സംസാരി ക്കുക യായി രുന്നു അദ്ദേഹം.

bala-chandra-menon-ente-adhika-prasamgangal-book-release-ePathram.jpg

ബാല ചന്ദ്ര മേനോൻ എഴുതിയ ‘എന്റെ അധിക പ്രസംഗ ങ്ങൾ’ എന്ന പുസ്‌തക ത്തിന്റെ പ്രകാശനം ലുലു ഗ്രൂപ്പ് റീജ്യണൽ ഡയറക്‌ടർ ടി. പി. അബൂബക്കർ, മുജീബ് റഹ്‌മാനു കോപ്പി നൽകി നിർവ്വ ഹിച്ചു.

പ്രവാസി ഭാരതി പ്രോഗ്രാം ഡയറക്ടര്‍ ചന്ദ്ര സേനന്‍, ലുലു മദീനാ സായിദ് ജനറല്‍ മാനേജര്‍ റെജി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

മദീനാ സായിദ് ഷോപ്പിംഗ് മാളിലും ലുലു വിനോട് ചേര്‍ന്ന് ഒരുക്കി യിരി ക്കുന്ന പ്രത്യേക ടെന്റി ലുമായി നടക്കുന്ന പുസ്‌തക മേള യിലേക്ക് നിരവധി പേരാണ് ദിവസവും എത്തി ച്ചേരു ന്നത്.

ഡിസംബർ 8 രാത്രി 8 മണിക്ക് സംവിധായകനും കവിയും ഗാന രചയിതാ വുമായ ശ്രീകുമാരൻ തമ്പി ടെന്റിൽ എത്തി വായന ക്കാരുമായി സംവദിക്കും. ഡിസംബർ 9 വരെ പുസ്തക മേള ഇവിടെ നടക്കും എന്നും സംഘാ ടകർ അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ദേശീയത – വർത്തമാന കാല വിചാരങ്ങൾ

November 22nd, 2016

sakthi-theaters-logo-epathram അബുദാബി : ദേശീയത – വർത്ത മാന കാല വിചാര ങ്ങൾ എന്ന വിഷയ ത്തിൽ അബു ദാബി ശക്തി തിയ്യ റ്റേഴ്‌സ് കേരളാ സോഷ്യൽ സെന്റ റിൽ നവംബർ 22 ചൊവ്വാഴ്ച രാത്രി 8 മണി ക്ക് സംഘടി പ്പി ക്കു ന്ന പരിപാടി യിൽ കാലടി സംസ്കൃത കോളേജ് അദ്ധ്യാപ കനും വാഗ്മി യു മായ സുനിൽ പി. ഇളയിടം പ്രഭാഷണം നടത്തും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സോഷ്യൽ സെന്റർ അത്‌ലറ്റിക് മീറ്റ്
Next »Next Page » സമാജം ബേബി ഷോ ശ്രദ്ധേയമായി »



  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine