അബുദാബി : സാഹിത്യ സാംസ്കാരിക പ്രവര്‍ത്ത കര്‍ക്കായി കവി അസ്മോ പുത്തഞ്ചിറ ഒരുക്കി യിരുന്ന ‘കോലായ’ യുടെ ഒത്തു ചേരല്‍ അബുദാബി കേരള സോഷ്യൽ സെന്ററിൽ അദ്ദേഹ ത്തിന്റെ കൂട്ടുകാരുടെ നേതൃത്വ ത്തിൽ നടന്നു.
അസ്മോ ഇല്ലാത്ത ആദ്യത്തെ കോലായ, കവി യുടെ വേർപാടിന്റെ നൊമ്പര ത്തിൽ ഇടറിയ ശബ്‌ദ ത്തോടെ യാണ് എല്ലാവരും അസ്‌മോയെ പറ്റി സംസാരിച്ചത്. പലർക്കും സംസാരം മുഴുമിപ്പിക്കാന്‍ ആയില്ല.
പണ്ട് ഇറങ്ങിയ തന്റെ ‘കാലം’ എന്ന ഇൻലൻഡ് മാസിക യിൽ വന്ന വാണിഭം എന്ന അസ്‌മോ യുടെ കുഞ്ഞു കവിത വായിച്ചാണ് ഫൈസൽ ബാവ ആ ഓർമകളിലേക്ക് ഇറങ്ങി യത്. ജാനിബ് ജമാലും നസീർ പാങ്ങോടും ചൊല്ലിയ കവിതകൾ ഹൃദയ ത്തിൽ തട്ടി. ഏറെ കാലത്തെ സൗഹൃദ ത്തിന്റെ വേരിനെ കുറിച്ചാണ് കവി കമറുദ്ദീൻ ആമയം സംസാരി ച്ചത്.
സാജിദ് മരക്കാറിനു പറഞ്ഞു തുടങ്ങാനെ കഴിഞ്ഞുള്ളു. ഗദ്ഗദത്തോടെ അവസാനി പ്പിക്കുമ്പോൾ വേദനി ക്കുന്ന ഓർമ കളിലേക്ക് നിശബ്ദ നായി ഇറങ്ങി നടക്കുക യായിരുന്നു. അഡ്വ. റഫീക്ക് തന്റെ മകനു മായുള്ള അസ്മോയുടെ ആത്മ ബന്ധത്തെ യാണ് ഓർമിച്ചത്. ഫൈസലും നിഷയും തങ്ങളു മായുള്ള ബന്ധം എത്ര ആഴ ത്തില്‍ ആയിരുന്നു എന്നും ഒരു മരണം വലിയ ഒരു ശൂന്യത നൽകിയത് എന്നും ഓര്‍മ്മിച്ചു.
ടി. എ. ശശി, കൃഷ്‌ണകുമാർ, അജി രാധാകൃഷ്‌ണൻ, നിഷാദ്, തോമസ്, ജോഷി, റഹ്‌മത്തലി, അഹമ്മദ് കുട്ടി ശാന്തിപറമ്പിൽ, മണികണ്‌ഠൻ, ധനേഷ് തുടങ്ങീ ഒത്തു കൂടിയവരുടെ എല്ലാം വാക്കിലും മനസ്സിലും അസ്മോ നിറഞ്ഞു.
അസ്‌മോയ്ക്ക് ജീവിച്ചിരിക്കുമ്പോൾ വേണ്ട പരിഗണന നൽകാത്ത തിന്റെ ഈർഷ്യ വി. ടി. വി. ദാമോദരൻ, സൈനുദ്ദീൻ ഖുറൈഷി എന്നിവർ മറച്ചു വച്ചില്ല. ചിത്രകാരൻ ശശിന്‍സാ അസ്‌മോ യുടെ ചിത്രം വരച്ചതു മായാണ് എത്തിയത്. അസ്‌മോ ഒട്ടും ഔപചാരികത ഇല്ലാതെ തുടർന്നു വന്ന മാതൃക യിൽ എല്ലാ മാസവും ഒത്തു ചേരാനും സാഹിത്യ സൃഷ്‌ടികൾ ചർച്ചക്ക് എടുക്കാനും തീരുമാനമായി.
ചിത്രകാരൻ രാജീവ് മുളക്കുഴ തയാറാക്കിയ കോലായയുടെ പുതിയ ലോഗോ എല്ലാവരും ചേർന്ന് പ്രകാശനം ചെയ്‌തു. ജൂൺ 10 ബുധനാഴ്‌ച വീണ്ടും കോലായ ചേരാനും തീരുമാനിച്ചു.