അബുദാബി : കേരളാ സോഷ്യല്‍ സെന്‍ററും ശക്തി തിയ്യറ്റേഴ്സും സംയുക്തമായി സംഘടിപ്പിച്ച സാഹിത്യ സദസ്സില്‍ വെച്ച് സൈനുദ്ധീന്‍ ഖുറൈഷി യുടെ ‘ഞാന്‍ പ്രവാസിയുടെ മകന്‍’ എന്ന ചെറുകഥാ സമാഹാരം പ്രമുഖ എഴുത്തുകാരായ ബെന്യാമിനും കെ. പി. രാമനുണ്ണി യും ചേര്‍ന്ന് പ്രകാശനം ചെയ്തു.
കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി, ശക്തി പ്രസിഡന്‍റ് പി. പത്മനാഭന്‍, ശക്തി വൈസ് പ്രസിഡന്‍റ് എ. കെ. ബീരാന്‍ കുട്ടി, പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ജബ്ബാരി എന്നിവര്‍ സന്നിഹിത രായിരുന്നു. കെ. എസ്. സി. സാഹിത്യ വിഭാഗം സെക്രട്ടറി സുരേഷ് പാടൂര്‍ ആശംസകള്‍ അര്‍പ്പിച്ചു. ശക്തി സാഹിത്യ വിഭാഗം സെക്രട്ടറി സഫറുള്ള പാലപ്പെട്ടി പുസ്തകം പരിചയ പ്പെടുത്തി. സൈനുദ്ധീന്‍ ഖുറൈഷി നന്ദി പ്രകാശിപ്പിച്ചു.