ഷാബു കിളിത്തട്ടിലിന് പാറപ്പുറത്ത്‌ പുരസ്കാരം

June 30th, 2012

shabu-kilithattil-epathram

ദുബായ്: അന്തരിച്ച പ്രശസ്ത സാഹിത്യകാരന്‍ പാറപ്പുറത്തിന്റെ സ്മരണാര്‍ത്ഥം പ്രവര്‍ത്തിക്കുന്ന പാറപ്പുറത്ത്‌ ഫൌണ്ടേഷന്‍ പ്രവാസി മലയാളികള്‍ക്കായി സംഘടിപ്പിച്ച മൂന്നാമത് ചെറുകഥാ പുരസ്കാരത്തിന്നു ഷാബു കിളിത്തട്ടില്‍ അര്‍ഹനായി. പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ജൂലൈ ആറിന് ദുബായില്‍ നടക്കുന്ന പാറപ്പുറത്ത്‌ അനുസ്മരണ സമ്മേളനത്തില്‍ നല്‍കുമെന്ന് ഫൌണ്ടേഷന്‍ ഭാരവാഹികളായ സുനില്‍ പാറപ്പുറത്ത്‌, പോള്‍ ജോര്‍ജ് പൂവതെരില്‍, റോജിന്‍ പൈനുംമൂട് എന്നിവര്‍ അറിയിച്ചു.

നാല്പതില്‍ പരം ചെറുകഥകളില്‍ നിന്നുമാണ് ഷാബുവിന്റെ “ജഡകർത്തൃകം” എന്ന കഥ ഒന്നാമതെത്തിയത്. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ അദ്ധ്യക്ഷനായ സമിതിയാണ് കഥകള്‍ മൂല്യ നിര്‍ണയം ചെയ്തത്.

ദുബായിലെ അറേബ്യന്‍ റേഡിയോ നെറ്റ്‌വര്‍ക്കിന്റെ ഹിറ്റ് 96.7 എഫ്. എം. ചാനലില്‍ വാര്‍ത്താ വിഭാഗം തലവനായ ഷാബു ചിറയന്‍കീഴ്‌ കിളിത്തട്ടില്‍ മുരളീധരന്‍ നായരുടെയും സരസ്വതി അമ്മയുടെയും മകനാണ്. അനസൂയ ഭാര്യയും ജാനവ്‌ മകനുമാണ്.

അല്‍ ഐന്‍ ഇന്ദിര ഗാന്ധി വീക്ഷണം ഫോറത്തിന്റെ സി. പി. ശ്രീധര മേനോന്‍ മാദ്ധ്യമ പുരസ്കാരം, സ്വരുമ ദുബായ്, സഹൃദയ പടിയത്ത്, കൊല്ലം പ്രവാസി അസോസിയേഷന്‍ എന്നിവയുടെ മാദ്ധ്യമ പുരസ്കാരങ്ങളും ഷാബുവിന് ലഭിച്ചിട്ടുണ്ട്.

യു.എ.ഇ. യിലെ മാദ്ധ്യമ രംഗത്ത് സജീവമായി നിൽക്കെ തന്നെ പ്രവാസികളുടെ പ്രശ്നങ്ങളിൽ നേരിട്ട് ഇടപെടുവാനും, മാദ്ധ്യമ ശ്രദ്ധ ജനകീയ വിഷയങ്ങളിലേക്ക് ഫലപ്രദമായി തിരിച്ചു വിട്ട് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ രാഷ്ട്രീയ നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്താനും അധികാര ദുഷ്പ്രഭുത്വത്തിനെതിരെ പോരാടാനും ഷാബുവിന് കഴിഞ്ഞിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വേണം മറ്റൊരു കേരളം : ഇന്ത്യന്‍ അസോസിയേഷനില്‍ സെമിനാര്‍

June 28th, 2012

ഷാര്‍ജ : ഇന്ത്യന്‍ അസോസിയേഷന്‍ ലൈബ്രറി കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാര്‍ ജൂണ്‍ 29 വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ലൈബ്രറി ഹാളില്‍ നടക്കും.

സെമിനാറില്‍ ‘വേണം മറ്റൊരു കേരളം’ എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ പ്രസിഡണ്ടും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്‌ അസിസ്റ്റന്റ്‌ ഡയറക്ടറുമായിരുന്ന കെ. കെ. കൃഷ്ണകുമാര്‍ സംസാരിക്കും.

വിവര ങ്ങള്‍ക്ക് വിളിക്കുക : 06 56 10 845.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അബുദാബി യില്‍ വായനാ ദിനം ആചരിച്ചു

June 21st, 2012

അബുദാബി: കേരള സോഷ്യല്‍ സെന്ററിന്റെ സാഹിത്യ വിഭാഗവും ഗ്രന്ഥ ശാലയും സംയുക്തമായി സംഘടിപ്പിച്ച വായനാ ദിന ത്തില്‍ കെ. എസ്. സി. യില്‍ നടത്തിയ സംവാദവും സമാന്തര പ്രസിദ്ധീകരണ ങ്ങളുടെ പ്രദര്‍ശനവും ശ്രദ്ധേയമായി. പ്രദര്‍ശന ത്തില്‍ മുഖ്യധാര യില്‍ ഉള്‍പ്പെടാത്ത ഇരുനൂറോളം പ്രസിദ്ധീകരണ ങ്ങള്‍ ഉണ്ടായിരുന്നു.

ഗതകാല സ്മരണകള്‍ ഉണര്‍ത്തു ന്നതായി പ്രദര്‍ശനം എന്നും വായന ദിന ത്തില്‍തന്നെ ഇങ്ങനെ ഒരു പ്രദര്‍ശനം നടത്തിയത് ഉചിതമായി എന്നും പ്രമുഖ എഴുത്തുകാരനും ഗാന രചയിതാവുമായ കാനേഷ് പൂനൂര്‍ പറഞ്ഞു.

കേരള സോഷ്യല്‍സെന്റര്‍ സാഹിത്യ വിഭാഗം സെക്രട്ടറി ജലീല്‍ ടി. കുന്നത്തിന്റെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന യോഗ ത്തില്‍ ലൈബ്രേറിയന്‍ ഹര്‍ഷന്‍ സ്വാഗതം പറഞ്ഞു. കെ. എസ്. സി. പ്രസിഡന്റ് കെ. ബി. മുരളി, എന്‍ വി മോഹനന്‍, ബക്കര്‍ കണ്ണപുരം, ബീരാന്‍കുട്ടി, സുധീര്‍ നീലകണ്ഠന്‍, കമറുദ്ദീന്‍ ആമയം, അജി രാധാകൃഷ്ണന്‍, ഇ. ആര്‍. ജോഷി, ഫൈസല്‍ ബാവ, ഒ. ഷാജി, പ്രദീപ് എന്നിവര്‍ സംസാരിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സമാജത്തില്‍ അക്ഷര ജ്യോതി

June 19th, 2012

അബുദാബി : ജൂണ്‍ 19ന് വായനാ ദിനത്തോട് അനുബന്ധിച്ച് (പി. എന്‍. പണിക്കര്‍ ജന്മദിനം) അബുദാബി മലയാളി സമാജം ലൈബ്രറി വിഭാഗം രാത്രി 8 മണിക്ക് സമാജം ലൈബ്രറി ഹാളില്‍ ‘അക്ഷര ജ്യോതി’ സംഘടിപ്പിക്കും.

യു. എ. ഇ. യിലെ പ്രമുഖ സാഹിത്യ കാരന്മാര്‍ പങ്കെടുക്കുന്ന പരിപാടി യില്‍ പുസ്തക സമാഹരണം, വായനാനുഭവം, സാഹിത്യ ചര്‍ച്ച എന്നിവയും ഉണ്ടാവും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 73 49 807.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അങ്കണം സാഹിത്യ അവാര്‍ഡ്‌ പുന്നയൂര്‍ക്കുളം സൈനുദ്ദീന്

June 18th, 2012

punnayurkkulam-zainudheen-ePathram
അബുദാബി : തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അങ്കണം സാംസ്‌കാരിക വേദി രജത ജൂബിലി ആഘോഷ ങ്ങളുടെ ഭാഗമായി പ്രവാസി എഴുത്തു കാര്‍ക്ക് വേണ്ടി നടത്തിയ കഥാ – കവിതാ മത്സര ത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

പുന്നയൂര്‍ക്കുളം സൈനുദ്ദീന്റെ ‘ഹാഗോപ്’ കഥാ വിഭാഗ ത്തില്‍ ഒന്നാം സമ്മാനാര്‍ഹമായി. കഴിഞ്ഞ 20 വര്‍ഷങ്ങളായി യു. എ. ഇ. യില്‍ ജോലി ചെയ്യുന്ന സൈനുദ്ദീന്‍ ഇവിടത്തെ സാഹിത്യ സാംസ്കാരിക രംഗത്ത്‌ സജീവ സാന്നിദ്ധ്യമാണ്. 2009 ലെ മാധ്യമം വാര്‍ഷിക പ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കഥയായിരുന്നു ഹാഗോപ്‌.

ankanam-awad-inners-2012-ePathram

അങ്കണം സാംസ്‌കാരിക വേദിയുടെ അവാര്‍ഡ്‌ ജേതാക്കള്‍

അതോടൊപ്പം നിര്‍മ്മലാ തോമസ് (കാനഡ )എഴുതിയ ‘മേപ്പിള്ളിയില്‍ പതിഞ്ഞു പോയ നക്ഷത്രങ്ങള്‍’ എന്ന കഥയും ഒന്നാം സമ്മാനം നേടി. റിയാദില്‍ ജോലി ചെയ്യുന്ന ജോസഫ് അതിരുങ്കലിന് കഥാ വിഭാഗത്തില്‍ പ്രോത്സാഹന സമ്മാനം ലഭിച്ചു.

കവിതയില്‍ ന്യൂയോര്‍ക്കിലുള്ള സന്തോഷ് പാലാ (അരൂപിയുടെ രൂപം) യ്ക്കാണ് ഒന്നാം സ്ഥാനം. കെ. ബാലചന്ദ്രന്‍ (ബഹ്‌റൈന്‍), സറീനാ റിയാസുദ്ദീന്‍ (അല്‍കോബാര്‍) എന്നിവര്‍ക്ക് പ്രോത്സാഹന സമ്മാനവും ലഭിച്ചു.

ആഗസ്റ്റ് അവസാന വാരത്തില്‍ നടക്കുന്ന പരിപാടി യില്‍ പ്രശസ്തി പത്രവും ശില്പവും ക്യാഷ് അവാര്‍ഡും സമ്മാനിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പി. എം. എസ്. ഡെന്റല്‍ കോളേജ് ദശ വാര്‍ഷികം
Next »Next Page » കല അബുദാബിക്ക് പുതിയ സാരഥികള്‍ »



  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ
  • ജലീൽ രാമന്തളി വിടവാങ്ങി
  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ
  • ബാബുരാജ് സ്മരണ : ‘ഇന്നലെ മയങ്ങുമ്പോൾ’ ഞായറാഴ്ച
  • സമദാനിയുടെ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 ന്
  • ജലീൽ രാമന്തളിയുടെ പ്രവാസ ത്തുടിപ്പുകൾ പ്രകാശനം ചെയ്യുന്നു
  • ഇമ – വി. പി. എസ്. ഭവന പദ്ധതി : ആദ്യ വീടിന് തറക്കല്ലിട്ടു
  • ആരോഗ്യ പ്രവർത്തകർക്ക് സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
  • ഐ. സി. എ. ഐ. യുടെ ‘തരംഗ്-26’ ശ്രദ്ധേയമായി
  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine