അല്‍ഐന്‍ ബ്ലൂസ്റ്റാര്‍ കലാ സാഹിത്യ മേള

January 21st, 2012

അബുദാബി : ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷ ത്തോട് അനുബന്ധിച്ച് ജനുവരി 27 വെള്ളിയാഴ്ച അല്‍ ഐന്‍ ബ്ലൂസ്റ്റാര്‍ കലാ സാഹിത്യ മേള സംഘടിപ്പിക്കുന്നു. ഉച്ച കഴിഞ്ഞ് ഒന്നര മണി മുതല്‍ രാത്രി ഒന്‍പതര വരെ അല്‍ ഐന്‍ ജൂനിയേഴ്‌സ് സ്‌കൂള്‍ ക്യാമ്പസ്സില്‍ വെച്ചാണ് പരിപാടി. നഴ്‌സറി സ്‌കൂള്‍ കുട്ടികള്‍ മുതല്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ വരെ പങ്കെടുക്കുന്ന മേളയാണ് ഇത് . കളറിംഗ്, പെയിന്റിംഗ്, കവിതാലാപനം, ഉപന്യാസ രചന, ക്വിസ് മല്‍സരം എന്നിവയും ഉണ്ടായിരിക്കും. യു. എ. ഇ. യിലെ വിവിധ എമിറേറ്റു കളില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും സമൂഹ ത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന പ്രഗല്‍ഭ വ്യക്തിത്വ ങ്ങളും പങ്കെടുക്കും. വിവരങ്ങള്‍ക്ക് വിളിക്കുക : 050 59 39 233, 050 67 43 090.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബൂലോകം ചെറുകഥാ മല്‍സര വിജയികള്‍

January 20th, 2012

boolokam-online-logo-ePathramബൂലോകം.കോം സംഘടിപ്പിച്ച ചെറുകഥാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം റാഫേല്‍ തൈക്കാട്ടില്‍ (കഥ : പിഴച്ചു പോകാനുള്ള വഴികള്‍ ), രണ്ടാം സമ്മാനം മനോരാജ് കെ. ആര്‍ (കഥ : ശവംനാറിപ്പൂവ്‌ ,) മൂന്നാം സമ്മാനം വര്‍ക്കല ശ്രീകുമാര്‍ (കഥ : മരണാനന്തരം).

168 കഥകളില്‍ നിന്നും ഓണ്‍ലൈന്‍ വോട്ടി ങ്ങിലൂടെയും, നിരൂപകനും എഴുത്തുകാരനുമായ എം. കെ. ഹരികുമാര്‍ , എഴുത്തു കാരായ പ്രഭാകരന്‍ പഴശ്ശി, എം. കെ. മനോഹരന്‍ എന്നിവര്‍ അടങ്ങിയ ജഡ്ജിംഗ് പാനലിന്റെ വിധി നിര്‍ണയ ത്തിലൂടെയുമാണ് വിജയികളെ കണ്ടെത്തിയത്‌ .

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അബുദാബി ശക്തി അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു

January 12th, 2012

sakthi-theaters-logo-epathramഅബുദാബി : 2012 ലെ അബുദാബി ശക്തി അവാര്‍ഡു കള്‍ക്കും തായാട്ട് അവാര്‍ഡിനും പരിഗണി ക്കുന്നതിന് സാഹിത്യ കൃതികള്‍ ക്ഷണിക്കുന്നു. പ്രസാധകര്‍ക്കും പുസ്തകങ്ങള്‍ അയയ്ക്കാം. 2009 ജനവരി 1 മുതല്‍ 2011 ഡിസംബര്‍ 31 വരെ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികളാണ് അവാര്‍ഡിനായി പരിഗണിക്കുക. വിവര്‍ത്തന ങ്ങളോ അനുകരണ ങ്ങളോ സ്വീകാര്യമല്ല. നോവല്‍ , ചെറുകഥ, നാടകം, കവിത, സാഹിത്യ വിമര്‍ശനം, ബാല സാഹിത്യം, വിജ്ഞാന സാഹിത്യം (ചരിത്രം, വിദ്യാഭ്യാസം, ശാസ്ത്രം, ഭാഷ, മനഃശാസ്ത്രം, സംസ്‌കാരം, നാടോടി വിജ്ഞാനം, സിനിമ തുടങ്ങിയവ), ഇതര സാഹിത്യ വിഭാഗം (ആത്മകഥ, ജീവചരിത്രം, യാത്രാവിവരണം, സ്മരണ, തൂലികാ ചിത്രം തുടങ്ങിയവ) എന്നീ സാഹിത്യ വിഭാഗ ങ്ങളില്‍പ്പെടുന്ന കൃതി കള്‍ക്കാണ് അബുദാബി ശക്തി അവാര്‍ഡു കള്‍ നല്കുന്നത്. സാഹിത്യ വിമര്‍ശന കൃതിക്കാണ് തായാട്ട് അവാര്‍ഡ്. ബാലസാഹിത്യ ത്തിന് ഏഴായിരത്തി അഞ്ഞൂറ് രൂപയും മറ്റു സാഹിത്യ ശാഖ കള്‍ക്ക് പതിനായിരം രൂപ വീതവുമാണ് അവാര്‍ഡ് തുക. ഇതിനു മുമ്പ് അബുദാബി ശക്തി അവാര്‍ഡോ തായാട്ട് അവാര്‍ഡോ കിട്ടിയിട്ടുള്ള വരുടെ കൃതികള്‍ അവാര്‍ഡിന് പരിഗണി ക്കുന്നതല്ല. അവാര്‍ഡു കള്‍ക്ക് പരിഗണി ക്കുന്നതിനായി പുസ്തക ങ്ങളുടെ മൂന്നു കോപ്പി വീതം കണ്‍വീനര്‍ , അബുദാബി ശക്തി അവാര്‍ഡ് കമ്മിറ്റി , ദേശാഭിമാനി, കൊച്ചി – 17. എന്ന വിലാസ ത്തില്‍ ജനവരി 31 നകം കിട്ടത്തക്ക വിധം അയയേ്ക്കണ്ടതാണ്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജബ്ബാരി പുസ്തകം പ്രകാശനം ചെയ്തു

January 10th, 2012

jabbari-book-release-ePathram
ഷാര്‍ജ : പാം സാഹിത്യ സഹകരണ സംഘം പ്രസിദ്ധീ കരിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകന്‍ ജബ്ബാരി യെക്കുറിച്ചുള്ള ലേഖന സമാഹാരം ‘ജബ്ബാരി’ ഡോ. മുഹമ്മദ് കാസിം പ്രകാശനം ചെയ്തു. പാം പ്രസി ഡന്‍റ് വിജു. സി. പരവൂര്‍ ഏറ്റുവാങ്ങി. സലീം അയ്യനേത്ത് അദ്ധ്യക്ഷത വഹിച്ചു. ഖലീഫ മുഹമ്മദ് സാലിഹ്, രാജന്‍ കൊളാവിപ്പാലം, സുബൈര്‍ വെള്ളിയോട്, റഫീഖ് മേമുണ്ട, നാസര്‍ പരദേശി, റീനസലീം, ഗഫൂര്‍ കോഴിക്കോട്, ഗഫൂര്‍ കാസര്‍കോട്, ആദം, കുട്ടേട്ടന്‍ മതിലകം, പ്രേമാനന്ദ്, അഷ്‌റഫ് കൊടുങ്ങല്ലൂര്‍, കെ. എ. ജബ്ബാരി എന്നിവര്‍ പ്രസംഗിച്ചു. ശുഭ ആനന്ദ് അറബിക് കവിത ആലപിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘ജബ്ബാരി’ പുസ്തക പ്രകാശനം ദുബായില്‍

January 6th, 2012

jabbari-book-release-ePathram
ഷാര്‍ജ : സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകനായ ജബ്ബാരി യെക്കുറിച്ച് പ്രമുഖ എഴുത്തുകാരും പത്രപ്രവര്‍ത്തകരും എഴുതിയ ലേഖനങ്ങളുടെ സമാഹാരം ‘ജബ്ബാരി’ എന്ന പുസ്തക ത്തിന്റെ പ്രകാശന കര്‍മ്മം ജനുവരി 6 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ദേര ദുബായ് ഇത്തിസലാത്തിന് സമീപം ഡെല്‍മോക് ടവര്‍ ഓഡിറ്റോറിയ ത്തില്‍ നടക്കും. പാം സാഹിത്യ സഹകരണ സംഘമാണ് പുസ്തക ത്തിന്റെ പ്രസാധകര്‍. എ. കെ. എം. ജി. ദുബായ് ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. പി. മുഹമ്മദ് കാസിം പ്രകാശനം ചെയ്യുന്ന പുസ്തകം ബഷീര്‍ തിക്കോടി ഏറ്റുവാങ്ങും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എനോര സ്നേഹ സംഗമം
Next »Next Page » കമാല്‍ കാ കമാല്‍ മ്യൂസിക്‌ നൈറ്റ് »



  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine