ഷാര്‍ജ: ഭാരതീയ വേദാന്ത ദര്‍ശന ങ്ങളിലൂടെ ലോകം നേരിടുന്ന എല്ലാ പ്രശ്‌ന ങ്ങള്‍ക്കും പരിഹാരം സാധ്യമാണെന്നും ഭാരതീയ ദര്‍ശന ങ്ങളെയും അതിന്റെ മഹത്വവും പാരമ്പര്യവും ലോകത്തിന് മുമ്പില്‍ പരിചയ പ്പെടുത്തുകയെന്ന ലക്ഷ്യ ത്തോടെയാണ് താന്‍ ‘ഡാം 999’ എന്ന സിനിമ സംവിധാനം ചെയ്തതെന്നും ചലച്ചിത്ര സംവിധായകന്‍ സോഹന്‍ റോയ് പറഞ്ഞു. പാം പുസ്തക പ്പുരയുടെ നാലാം വാര്‍ഷികാഘോഷ ത്തിന്റെ ഭാഗമായി നടന്ന സര്‍ഗ്ഗ സംഗമം പരിപാടി ഉത്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം.
ഏറ്റവും മികച്ച സാഹിത്യ കാരനുള്ള പാം അക്ഷരമുദ്ര പുരസ്‌കാരം കഥാകൃത്ത് ലത്തീഫ് മമ്മിയൂരിന് സോഹന്‍ റോയ് സമ്മാനിച്ചു. മികച്ച സേവന മുദ്ര പുരസ്‌കാരം സലാം പാപ്പിനി ശ്ശേരിക്ക് ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് വൈ. എ. റഹീം നല്‍കി. ഏറ്റവും മികച്ച കഥയ്ക്കുള്ള അക്ഷര തൂലിക പുരസ്‌കാരം സോണിയ റഫീഖിനും മികച്ച കവിത ക്കുള്ള അക്ഷരതൂലിക പുരസ്‌കാരം രമേശ് പെരുമ്പി ലാവിനും സുകുമാരന്‍ വെങ്ങാട്, സലീം അയ്യനത്ത് എന്നിവര്‍ സമ്മാനിച്ചു. ബാലചന്ദ്രന്‍ തെക്ക ന്മാര്‍ രചിച്ച പാമിന്റെ സ്വാഗത ഗാനം ബാലചന്ദ്രന്‍ തെക്കന്മാറിന് നല്‍കി ക്കൊണ്ട് സോഹന്‍ റോയ് പ്രകാശനം ചെയ്തു.
അവാര്‍ഡ് ജേതാക്കള്‍ ക്കുള്ള പ്രശസ്തി പത്രം അല്‍സാദ് ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മേരി ഡേവിസ് നല്‍കി. വിദ്യാര്‍ത്ഥി കള്‍ക്കിടയില്‍ നടത്തിയ ചെറുകഥാ മത്സരത്തിലെ വിജയി നൈസ് സണ്‍ സുനിലിന് സുബൈര്‍ വെള്ളിയോട് സ്വര്‍ണ്ണ മെഡല്‍ നല്‍കി. സലീം അയ്യനത്ത് കാക്കനാടന്‍ അനുസ്മരണവും ഷാജി ഹനീഫ് സുകുമാര്‍ അഴീക്കോട് അനുസ്മരണവും നടത്തി. റയീസ് ചൊക്ലി, ബബിത ഷാജി, രമ ഗഫൂര്‍ , ദീപ വിജു എന്നിവര്‍ പ്രോത്സാഹന സമ്മാനം നല്‍കി.
വിഖ്യാത സാഹിത്യ കാരന്‍ കാക്കനാടന്റെ ബര്‍സാതി എന്ന നോവലിന്റെ സോഹന്‍ റോയ് പ്രകാശനം ചെയ്തു. കഥാകൃത്ത് സോമന്‍ കരി വെള്ളൂരിന്റെ മഞ്ഞു കൂടാരങ്ങള്‍ എന്ന മിനിക്കഥാ സമാഹാരം ഗഫൂര്‍ പട്ടാമ്പി സദാശിവന്‍ അമ്പല മേടിന് നല്‍കി പ്രകാശനം ചെയ്തു. ആന്റണി വിന്‍സന്റ് പുസ്തക പരിചയം നടത്തി. ജോസ് കോയിവിള യുടെ പ്രഫഷണല്‍ നാടകം മൂല്യവും മൂല്യ ച്യുതിയും എന്ന പുസ്തകം വൈ. എ. റഹീം പ്രകാശനം ചെയ്തു.
ഹിലാരി ജോസഫ് പുസ്തക പരിചയം നടത്തി. സോമന്‍ കരിവെള്ളൂര്‍ , ജോസ് കോയിവിള എന്നിവര്‍ മറുപടി പ്രസംഗം നടത്തി. വെള്ളിയോടന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വിജു സി. പരവൂര്‍ അദ്ധ്യക്ഷത വഹിച്ചു. സുകുമാരന്‍ വെങ്ങാട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്രിജ്‌ല സുനില്‍ കുമാര്‍ കീര്‍ത്തനം ആലപിച്ചു.
ഇതോടൊപ്പം നടന്ന കഥയരങ്ങില്‍ സൈനുദ്ദീന്‍ പുന്നയൂര്‍ക്കുളം, ഗഫൂര്‍ പട്ടാമ്പി, സദാശിവന്‍ അമ്പലമേട്, പി. ആന്റണി, എ. പി. അനില്‍ കുമാര്‍ എന്നിവര്‍ കഥകളും കവിയരങ്ങില്‍ എം. കെ. രാജീവ്, മമ്മൂട്ടി കട്ടയാട്, രമേശ് പെരുമ്പി ലാവ്, റഫീഖ് മേമുണ്ട, രഘുമാഷ്, ലത്തീഫ് മമ്മിയൂര്‍ , അമല്‍ ഗഫൂര്‍ എന്നിവര്‍ കവിത കളും അവതരിപ്പിച്ചു. അബ്ദുറഹിമാന്‍ തയ്യില്‍ , അഷര്‍ ഗാന്ധി എന്നിവര്‍ ചിത്രം വരച്ചു. റഫീഖ് വടകര ഗാനമാലപിച്ചു.