കോമ്പസും വേട്ടക്കോലും പ്രകാശനം ചെയ്തു

April 8th, 2012

book-release-of-fazil-compassum-vettakkolum-ePathram
അബുദാബി : പ്രമുഖ കഥാകാരന്‍ ഫാസില്‍ രചിച്ച ‘കോമ്പസും വേട്ടക്കോലും’ എന്ന നോവല്‍ പ്രകാശനം ചെയ്തു. കേരള സോഷ്യല്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരന്‍ എസ്. എ. ഖുദ്സി യില്‍ നിന്നും പുസ്തക ത്തിന്റെ ആദ്യ പ്രതി, കെ. എസ്. സി. ലൈബ്രേ റിയന്‍ കെ. വി. ബഷീര്‍, സമാജം ലൈബ്രേറിയന്‍ അബൂബക്കര്‍ മേലേതില്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. പതിവില്‍ നിന്നും വിത്യസ്തമായി രണ്ടു പ്രമുഖ സാംസ്കാരിക സംഘടനകളുടെ ലൈബ്രേറിയന്‍മാര്‍ പുസ്തകം സ്വീകരിച്ചത്‌ ശ്രദ്ധേയമായി.

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2010 ലെ മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള എന്‍. വി. കൃഷ്ണ വാര്യര്‍ സ്മാരക പുരസ്കാര ജേതാവ് കൂടിയായ പി. മണികണ്ഠന്‍ മുഖ്യ പ്രഭാഷണം ചെയ്തു.

book-release-of-fazil-audiance-ePathram

ഫൈസല്‍ ബാവ അദ്ധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളന ത്തില്‍ അജി രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. അസ്മോ പുത്തഞ്ചിറ, ടി. പി. ഗംഗാധരന്‍, ടി. കൃഷ്ണകുമാര്‍, നൗഷാദ്, അനൂപ്‌ ചന്ദ്രന്‍, ശശിന്‍സ് എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. നോവലിസ്റ്റ് ഫാസില്‍ മറുപടി പ്രസംഗം ചെയ്തു. സാഹിത്യ – സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.

തുടര്‍ന്ന് പ്ലാറ്റ്‌ഫോം ദുബായ് ഒരുക്കിയ ‘എ & ബി’ എന്ന ലഘു നാടകം അരങ്ങേറി. എന്‍. എന്‍. പിള്ളയുടെ ശുദ്ധമദ്ദളത്തെ ആധാരമാക്കി ടി. വി. ബാലകൃഷ്ണന്‍ സംവിധാനം ചെയ്ത നാടക ത്തില്‍ സഞ്ജു , അഷ്‌റഫ്‌ കിരാലൂര്‍ എന്നിവരാണ് അഭിനയിച്ചത്. യു. എ. ഇ. യിലെ പ്രമുഖ സാംസ്‌കാരിക സംഘടന കളായ പ്രസക്തി, നാടക സൗഹൃദം, കോലായ, ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പ് എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പുസ്തക പ്രകാശനവും സാംസ്കാരിക സദസ്സും

April 3rd, 2012

fazil-book-release-compussum-vettakkolum-ePathram
അബുദാബി : പ്രമുഖ കഥാകാരന്‍ ഫാസില്‍ രചിച്ച ‘കോമ്പസും വേട്ടക്കോലും’ എന്ന നോവലിന്റെ പ്രകാശനവും സാംസ്‌കാരിക സദസ്സും ഏപ്രില്‍ 7 ശനിയാഴ്ച, വൈകീട്ട് 8 മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ നടക്കും.

യു. എ. ഇ. യിലെ പ്രമുഖ എഴുത്തുകാരനും എമിറേറ്റ്‌സ് റൈറ്റേഴ്‌സ് യൂണിയന്‍ മുന്‍ ചെയര്‍മാനുമായ ഹാരിബ് അല്‍ ദാഹ്‌രി പുസ്തകം പ്രകാശനം ചെയ്യും. പ്രസക്തി വൈസ് പ്രസിഡന്‍റ് ഫൈസല്‍ ബാവ അദ്ധ്യക്ഷത വഹിക്കുന്ന സാംസ്‌കാരിക സദസ്സ് കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് കെ. ബി. മുരളി ഉദ്ഘാടനം ചെയ്യും.

പി. മണികണ്ഠന്‍ മുഖ്യപ്രസംഗം നടത്തും. കവയിത്രി ദേവസേന, മാതൃഭൂമി ബുക്‌സ് പബ്ലിക്കേഷന്‍ മാനേജര്‍ നൗഷാദ്, അനൂപ്ചന്ദ്രന്‍, ഇമ പ്രസിഡന്‍റ് ടി. പി. ഗംഗാധരന്‍ എന്നിവര്‍ പങ്കെടുക്കും.

തുടര്‍ന്ന് എന്‍. എന്‍. പിള്ളയുടെ ശുദ്ധമദ്ദളത്തെ ആധാരമാക്കി ടി. വി. ബാല കൃഷ്ണന്‍ സംവിധാനം ചെയ്ത ‘എ & ബി’ എന്ന ലഘു നാടകം, പ്ലാറ്റ്‌ഫോം ദുബായ് അവതരിപ്പിക്കും. യു. എ. ഇ. യിലെ പ്രമുഖ സാംസ്‌കാരിക സംഘടന കളായ പ്രസക്തി, കോലായ, നാടക സൗഹൃദം, ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പ് എന്നിവ രാണ് പരിപാടി യുടെ സംഘാടകര്‍.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജലീല്‍ രാമന്തളി യുടെ നേര്‍ച്ചവിളക്ക് പ്രകാശനം ചെയ്തു

April 2nd, 2012

jaleel-ramanthali-nercha-vilakku-book-release-ePathram
അബുദാബി : നിരന്തര മായ വായന യിലൂടെയാണ് മാനവ സമൂഹം സാംസ്‌കാരിക ഔന്നത്യം കൈവരിക്കുന്നത് എന്ന് യു. എ. ഇ. എക്‌സ്‌ചേഞ്ച് ഗ്ലോബല്‍ സി. ഓ. ഓ. സുധീര്‍കുമാര്‍ ഷെട്ടി പ്രസ്താവിച്ചു.

ദൃശ്യ – ശ്രാവ്യ മാധ്യമ ങ്ങള്‍ പലപ്പാഴും വിസ്മൃതി യില്‍ ലയിക്കുമ്പോള്‍ അച്ചടി മഷി പുരണ്ടവയാണ് കാലത്തെ അതി ജീവിക്കുന്നത്. ഓരോ പുസ്തകവും അനുഭവ ത്തിന്റെ ഓരോ വന്‍കര യാണ് – അദ്ദേഹം പറഞ്ഞു.

ജലീല്‍ രാമന്തളി യുടെ ‘നേര്‍ച്ചവിളക്കി’ന്റെ ആദ്യപ്രതി അബുദാബി മലയാളി സമാജം പ്രസിഡന്റ് ഡോ. മനോജ് പുഷ്‌കറിന് നല്‍കി പ്രകാശനം നിര്‍വ്വ ഹിക്കുക യായിരുന്നു അദ്ദേഹം. ചിരന്തന സാംസ്‌കാരിക വേദിയുടെ പതി മൂന്നാമത്തെ പ്രസിദ്ധീകരണ മാണ് നേര്‍ച്ച വിളക്ക്.

അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ വെച്ചു നടന്ന പരിപാടി യില്‍ ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. അയിഷ സക്കീര്‍ പുസ്തക പരിചയം നടത്തി.

എം. പി. എം. റഷീദ്, ടി. പി. ഗംഗാധരന്‍, യേശുശീലന്‍, കരപ്പാത്ത് ഉസ്മാന്‍, അസ്‌മോ പുത്തന്‍ചിറ, ഷറഫുദ്ദീന്‍ മംഗലാട്, സഫറുല്ല പാലപ്പെട്ടി, കെ. എച്ച്. താഹിര്‍, നാസര്‍ പരദേശി, വി. ടി. വി. ദാമോദരന്‍ എന്നിവര്‍ ആശംസ നേര്‍ന്നു.

jaleel-ramanthali-at-book-release-nercha-vilakku-ePathram

രചയിതാവ്‌ ജലീല്‍ രാമന്തളി മറുപടി പ്രസംഗം നടത്തി. ചിരന്തന ജനറല്‍ സെക്രട്ടറി വി. പി. മുഹമ്മദലി മാസ്റ്റര്‍ സ്വാഗതവും സലാം പാപ്പിനിശ്ശേരി നന്ദിയും പറഞ്ഞു. സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അടക്കം സമൂഹ ത്തിന്റെ എല്ലാ ശ്രേണിയിലും പെട്ട വലിയൊരു സദസ്സ് പരിപാടി വേറിട്ടൊരു അനുഭവമാക്കി.

- pma

വായിക്കുക: ,

1 അഭിപ്രായം »

അബുദാബി പുസ്തക മേള : ഡോ. ഹുസൈന്‍ രണ്ടത്താണി പങ്കെടുക്കും

April 1st, 2012

siraj-pavalion-at-abudhabi-book-fair-ePathram
അബുദാബി : രാജ്യാന്തര പുസ്തക മേളയുടെ സാംസ്കാരിക പരിപാടി യില്‍ ചരിത്ര പണ്ഡിതനും ഗ്രന്ഥകാരനു മായ ഡോ. ഹുസൈന്‍ രണ്ടത്താണി പങ്കെടുക്കും.

നാലു വര്‍ഷമായി പുസ്തകമേള യുടെ ഔദ്യോഗിക സാംസ്കാരിക പരിപാടി യുടെ സാന്നിദ്ധ്യ മായി നില്‍ക്കുന്ന സിറാജ് ദിനപത്ര വുമായി സഹകരിച്ചു സംഘടി പ്പിക്കുന്ന ‘ മീറ്റ്‌ ദ ഓഥര്‍ ‘ പരിപാടി യില്‍ പുസ്തക മേളയുടെ സമാപന ദിവസമായ ഏപ്രില്‍ 2 ഞായറാഴ്ച വൈകിട്ട് 8.30 ന് ഡിസ്കഷന്‍ സോഫയില്‍ ഡോ. ഹുസൈന്‍ രണ്ടത്താണി സദസ്സുമായി ‘വായനയുടെ ലോകം’ എന്ന ശീര്‍ഷക ത്തില്‍ സംവദിക്കും.

ചരിത്ര പണ്ഡിതനും ഗ്രന്ഥകാരനും ഗവേഷകനുമായ ഡോ. ഹുസൈന്‍ രണ്ടത്താണി ശ്രദ്ധേയമായ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും കൂടിയാണ്. സ്വാതന്ത്ര്യം വിഭജനത്തില്‍ (1998) ചരിത്ര മുത്തുകള്‍ (1998) ടൈഗ്രീസ് നദിയുടെ പുത്രി (ചരിത്ര നോവല്‍ ) ഹസ്രത്ത്‌ നിസാമുദ്ധീന്‍ (1990) മാപ്പിള മലബാര്‍ (2007) മഖ്ദൂമുമാരും പൊന്നാനിയും (2010) അടക്കമുള്ള നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും കൂടിയാണ്.

കോഴിക്കോട് സര്‍വ്വകലാശാല യില്‍ നിന്നും ചരിത്ര പഠന ത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള ഹുസൈന്‍ രണ്ടത്താണി വളാഞ്ചേരി എം. ഇ. എസ്. കോളേജ് പ്രിന്‍സിപ്പല്‍ കൂടിയാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അബുദാബി പുസ്തക മേളക്ക് തുടക്കമായി

March 30th, 2012

abudhabi-book-fair-2012-ePathram
അബുദാബി : ഇരുപത്തി രണ്ടാം പുസ്തക മേളക്ക് തുടക്കമായി. അബുദാബി ഇന്റര്‍നാഷണല്‍ എക്സിബിഷന്‍ സെന്ററില്‍ (അഡ്നെക്) നടക്കുന്ന പുസ്തകോത്സവം ഏപ്രില്‍ 2 ന് അവസാനിക്കും. അബുദാബി കിരീടാവകാശി ഹിസ്‌ ഹൈനസ് ശൈഖ് മുഹമ്മദ്‌ ബിന്‍ സായിദ് അല്‍ നഹ്യാന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കുന്ന പുസ്തകമേള അബുദാബി ടൂറിസം & കള്‍ച്ചറല്‍ അതോറിട്ടിയാണ് സംഘടിപ്പിക്കുന്നത്.

അതോറിട്ടി ചെയര്‍മാന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ തഹ്നൂന്‍ ആല്‍ നഹ്യാന്‍ മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഉന്നത വിദ്യാഭ്യാസ – ശാസ്ത്ര ഗവേഷണ വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാന്‍, അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മുബാറക് അല്‍ മുഖൈരി എന്നിവരും സന്നിഹിത രായിരുന്നു. 54 രാജ്യങ്ങളില്‍ നിന്നുള്ള 33 ഭാഷ കളിലായി 904 പ്രസാധകരുടെ 10 ലക്ഷം പുസ്തക ങ്ങളാണ് മേളക്ക് എത്തിയിട്ടുള്ളത്.

അന്താരാഷ്ട്ര പുസ്തകോത്സവ ത്തില്‍ ഇപ്രാവശ്യവും മലയാള ത്തിന്റെ സാന്നിദ്ധ്യം അറിയിച്ചു കൊണ്ട് പുസ്തകമേളയുടെ സാംസ്കാരിക പരിപാടി യുടെ ഔദ്യോഗിക മാധ്യമ മായ സിറാജ് ദിനപത്രം പവലിയനും ഹാള്‍ നമ്പര്‍ 12 ല്‍ എമിരേറ്റ്സ് ഹെരിറ്റേജ് ക്ലബ്ബിന്റെ പിന്‍ വശത്ത്‌ 12 B 55 ലും, ഡി സി ബുക്സ് 11 A 27 ലും ഇന്ത്യാ ഗവണ്മെന്റിനു കീഴിലുള്ള നാഷണല്‍ ബുക്ക്‌ ട്രസ്റ്റ് ഓഫ് ഇന്ത്യ, ഹാള്‍ 11 A 18 ലും ദല്‍ഹി രാജ്യാന്തര പുസ്തകമേള യുടെ പ്രസാധകര്‍ ദല്‍ഹി പ്രസ്സ്‌ 11A 32 ലും പുസ്തക ചന്ത ഒരുക്കിയിട്ടുണ്ട്

എക്സിബിഷന്‍ സെന്‍ററില്‍ 21,741 ചതുരശ്ര മീറ്റര്‍ വിസ്തൃതി യിലാണ് സ്റ്റാളുകള്‍ ഒരുക്കിയത്. വൈവിധ്യമാര്‍ന്ന കലാ സാംസ്കാരിക പരിപാടി കളാണ് മേളയുടെ ഭാഗമായി അരങ്ങേറുന്നത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കൊയിലാണ്ടി എന്‍ ആര്‍ ഐ ഫോറം : പുതിയ ഭാരവാഹികള്‍
Next »Next Page » ജ്വലിക്കും സ്മരണ »



  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്
  • പ്രസംഗ മത്സരം സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine