മോഡറേറ്ററായിരിക്കും.
ദുബായ് : ഈ വര്‍ഷ ത്തെ ദല – കൊച്ചുബാവ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കഥാ വിഭാഗ ത്തില്‍ കെ. രാജേന്ദ്രന്‍റെ ‘കോമണ്‍വെല്‍ത്ത്’ എന്ന കൃതിയും കവിതാ വിഭാഗ ത്തില്‍ എം. പി. പവിത്ര യുടെ ‘വീണുപോയത്’ എന്ന കൃതിയും ഏകാംഗ നാടക വിഭാഗ ത്തില്‍ എം. യു. പ്രവീണിന്‍റെ ‘കനി’ എന്ന രചന യുമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ലേഖന വിഭാഗ ത്തില്‍ പി. കെ. അനില്‍കുമാറും പുരസ്‌കാരം നേടി.
5001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം ജൂണ്‍ 25 ന് കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ സുകുമാര്‍ അഴീക്കോട് സമ്മാനിക്കുമെന്ന് ദല ഭാരവാഹികള്‍ പാലക്കാട്ട് വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.
മുണ്ടൂര്‍ സേതുമാധവന്‍, അഷ്ടമൂര്‍ത്തി, എന്‍. ആര്‍. ഗ്രാമപ്രകാശ്, എന്‍. രാധാകൃഷ്ണന്‍ നായര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണ്ണയിച്ചത്.
– നാരായണന്‍ വെളിയംകോട്
- pma
ദുബായ് : ദല മാതൃഭാഷ പുരസ്ക്കാരത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. എസ്. എസ്. എല്‍. സി., സി. ബി..എസ്. ഇ. (പത്താം തരം) പരീക്ഷകളില്‍ മലയാളം അടക്കം എല്ലാ വിഷയങ്ങളിലും A+ നേടി പാസ്സായ കുട്ടികള്‍ക്കാണ് പുരസ്ക്കാരം നല്‍കുന്നത്. ദുബായ് എമിറേറ്റിലെ സ്കൂളില്‍ നിന്നുള്ള കുട്ടികളാണ് അപേക്ഷിക്കേണ്ടത്. സ്കൂള്‍ പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റോടൂ കൂടി താഴെ പറയുന്ന അഡ്രസ്സുകളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. ഫാക്സ് : 04-2725898. ഈമെയില്‍ : mail അറ്റ് daladubai ഡോട്ട് കോം. വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : 055 2722729, 050 2865539.
– നാരായണന്‍ വെളിയംകോട്
- ജെ.എസ്.
വായിക്കുക: കുട്ടികള്‍, ദല, പ്രവാസി, ബഹുമതി, വിദ്യാഭ്യാസം, സാഹിത്യം
ദുബായ് : സാഹിത്യ രംഗത്തെ പ്രതിഭകളെ പ്രോത്സാഹി പ്പിക്കുന്നതിനു വേണ്ടി ഇരിങ്ങപ്പുറം പ്രവാസി കൂട്ടായ്മ ‘ഫ്രണ്ട്‌സ് ഓഫ് ഇരിങ്ങപ്പുറം’ ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയ ‘കാവ്യദീപ്തി കവിതാ പുരസ്‌കാര’ ത്തിന് യു. എ. ഇ. യിലെ എഴുത്തു കാരില്‍ നിന്നും കവിതകള്‍ ക്ഷണിച്ചു.
18 വയസിനു മുകളിലുള്ളവര്‍ക്കു പങ്കെടുക്കാം. 40 വരികളില്‍ കൂടാതെയുള്ള കവിതകള്‍ ഇതു വരെ ആനുകാലിക ങ്ങളില്‍ പ്രസിദ്ധീകരി ച്ചിട്ടില്ലാത്ത തുമായിരിക്കണം .
താല്പര്യമുള്ളവര്‍ തങ്ങളുടെ രചനകള്‍ ജൂലൈ 30 നു മുന്‍പേ സെക്രട്ടറി, ഫ്രണ്ട്‌സ് ഓഫ് ഇരിങ്ങപ്പുറം, പി. ബി. നമ്പര്‍ 82412, യു. എ. ഇ. എന്ന വിലാസ ത്തിലോ friendsofiringapuram at gmail dot com എന്ന ഇ -മെയില്‍ വിലാസ ത്തിലോ അയക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
050 22 65 718 ( അഭിലാഷ് വി. ചന്ദ്രന്‍), 050 92 77 031 ( ടി. എം. ജിനോഷ്).
- pma
അബുദാബി : കോലായ സാഹിത്യ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ നടത്തിയ സാഹിത്യ ചര്‍ച്ചയില്‍ പ്രശസ്ത കവി സച്ചിദാനന്ദന്‍റെ ‘വിക്ക് ‘ എന്ന കവിത ജലീലും ‘സമയം’ എന്ന കവിത ഫൈസല്‍ ബാവയും ചൊല്ലി. കവിതകളെ കുറിച്ചുള്ള പഠനം കൃഷ്ണകുമാറും അവതരിപ്പിച്ചു. തുടര്‍ന്നുള്ള ചര്‍ച്ചയില്‍ അജി രാധാകൃഷ്ണന്‍, അഷ്‌റഫ് ചെമ്പാട്, രാജീവ് മുളക്കുഴ തുടങ്ങിയവര്‍ സംസാരിച്ചു. അസ്മോ പുത്തന്‍ചിറ ചര്‍ച്ച നിയന്ത്രിച്ചു.
- സ്വന്തം ലേഖകന്‍
വായിക്കുക: കവിത, കേരള സാംസ്കാരിക വ്യക്തിത്വം, സാംസ്കാരികം, സാഹിത്യം