അബുദാബി : യുവ കവികളില്‍ ശ്രദ്ധേയനായ നസീര്‍ കടിക്കാട് കാക്കകളെ മുഖ്യ പ്രമേയമാക്കി എഴുതിയ ‘ കാ കാ ‘ എന്ന കൃതിയെ കുറിച്ച് ചര്‍ച്ച യും അവലോകനവും അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ ജൂണ്‍ 30 വ്യാഴാഴ്ച രാത്രി 8 മണിക്ക്.
യുവ കലാ സാഹിതി ഒരുക്കുന്ന ഈ പരിപാടിയില്‍ കാക്ക കളെ കുറിച്ച് വര്‍ത്തമാനം പറയാന്‍, കാക്ക കവിതകളുടെ നാട്ടിടവഴി കളിലൂടെ നടക്കാന്‍, നസീറിന്‍റെ കവിത യിലെ കാക്കകള്‍ കഥ പറയുന്നത് കേള്‍ക്കാന്‍ ഓരോ സാഹിത്യ പ്രേമികളെയും ക്ഷണിക്കുന്നു.
വിവരങ്ങള്‍ക്ക് വിളിക്കുക : 050 31 60 452