എന്‍ഡോസള്‍ഫാന്‍ : അബുദാബിയില്‍ പ്രതീകാത്മക ഒപ്പു ശേഖരണം

April 24th, 2011

td-ramakrishnan-endosulfan-epathram

അബുദാബി : ഭൌമ ദിനത്തോട് അനുബന്ധിച്ച് കേരള സോഷ്യല്‍ സെന്ററില്‍ എന്‍. പി. സി. സി. യുടെ കേരള കള്‍ച്ചര്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ നടത്തിയ കുട്ടികള്‍ക്കായുള്ള ചിത്ര രചനാ മത്സരത്തില്‍ നൂറോളം കുട്ടികള്‍ പങ്കെടുത്തു. മത്സരത്തിന്റെ ഉദ്ഘാടനം പ്രശസ്ത നോവലിസ്റ്റ് ടി. ഡി. രാമകൃഷ്ണന്‍ നിര്‍വഹിച്ചു.

രാജ്യ വ്യാപകമായി എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപെട്ടു പ്രതീകാത്മകമായി വലിയ ക്യാന്‍വാസില്‍ നിരവധി പേര്‍ ഒപ്പു വെച്ചു. ആദ്യ ഒപ്പ് ടി. ഡി. രാമകൃഷ്ണന്‍ നിര്‍വഹിച്ചു.
painting-competition-epathram
അഷ്‌റഫ്‌ ചെമ്പാട്, ഗോമസ്, അനില്‍കുമാര്‍, മുസ്തഫ, മുഹമ്മദ്‌ കുഞ്ഞി, അജി രാധാകൃഷ്ണന്‍, രാജീവ്‌ മുളക്കുഴ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ചിത്ര രചനാ മത്സര വിജയികള്‍ക്ക് കൈരളി കള്‍ച്ചര്‍ ഫോറത്തിന്റെ പത്താം വാര്‍ഷികമായ ഏപ്രില്‍ 28നു കെ. എസ്. സി. യില്‍ വെച്ച് നടക്കുന്ന ഭാരതീയം ഷോയില്‍ വെച്ച് സമ്മാന ദാനം നിര്‍വഹിക്കും.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഖദീജാ ഷബ്നം : സമാജം സാഹിത്യ പ്രതിഭ

April 21st, 2011

samajam-sahithya-prathibha-khadeeja-epathram
അബുദാബി : മലയാളി സമാജം സംഘടിപ്പിച്ച വിവിധ മല്‍സര ങ്ങളില്‍ പങ്കെടുത്തവര്‍ ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.  സാഹിത്യ വിഭാഗം പതിനഞ്ചോളം ഇനങ്ങളി ലായി നടത്തിയ സാഹിത്യ മല്‍സര ങ്ങളില്‍ മലയാളം കവിതാ പാരായണം, ഉപന്യാസം, പ്രസംഗ മല്‍സരം എന്നിവ യില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി ഒന്നാം സ്ഥാനത്ത് എത്തിയ ഖദീജാ ഷബ്നം, സമാജം സാഹിത്യ പ്രതിഭ പുരസ്കാരം നേടി.

സമാജം കലോല്‍സവ ത്തില്‍ പ്രചന്ന വേഷ മല്‍സരത്തിലും ഖദീജാ ഷബ്നം ഒന്നാം സമ്മാനം കരസ്ഥമാക്കി. അബുദാബി മോഡല്‍ സ്കൂള്‍ ഒന്‍പതാം തരം വിദ്യാര്‍ത്ഥിനി യായ ഖദീജ, കുന്നംകുളം കരിക്കാട് അബ്ദുല്‍ കരീം – ഷംല ദമ്പതി കളുടെ മകള്‍ ആണ്.

(ഫോട്ടോ : സഫറുള്ള പാലപ്പെട്ടി)

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഫ്രാന്‍സിസ് ഇട്ടിക്കോര പുനര്‍വായന

April 21st, 2011

francis-ittikkora-epathram

അബുദാബി : സമകാലീന നോവല്‍ സാഹിത്യ ത്തില്‍ പ്രക്ഷുബ്ധ മായ ശൈലി കൊണ്ട് ശ്രദ്ധേയ മായ ‘ഫ്രാന്‍സിസ് ഇട്ടിക്കോര’ യെ മുന്‍നിര്‍ത്തി എഴുത്തു കാരന്‍ ടി. ഡി. രാമകൃഷ്ണനു മായി അബുദാബി യുവകലാ സാഹിതി സംവാദം സംഘടിപ്പിക്കുന്നു.

ഏപ്രില്‍ 22 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് കേരളാ സോഷ്യല്‍ സെന്‍ററില്‍ നടക്കുന്ന സംവാദ ത്തില്‍ ടി. ഡി. രാമകൃഷ്ണനെ കൂടാതെ യു. എ. ഇ. യിലെ സാഹിത്യ പ്രതിഭ കളും പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 050 – 31 60 452, 055 – 76 96 988 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദുബായില്‍ സാഹിത്യ സായാഹ്നം

April 16th, 2011

td-ramakrishnan-kureeppuzha-sreekumar-arshad-batheri-epathram

ദുബായ്‌ : ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന നോവലിലൂടെ പ്രശസ്തനായ ടി .ഡി. രാമകൃഷ്ണന്‍, കേരളത്തിനകത്തും പുറത്തും കാവ്യാലാപന ത്തിലൂടെ ശ്രദ്ധേയനായ കവി കുരീപ്പുഴ ശ്രീകുമാര്‍, പ്രശസ്ത കഥാകൃത്ത്‌ അര്‍ഷാദ് ബത്തേരി എന്നിവര്‍ കരാമയിലെ ഡി. സി. ബുക്സില്‍ വെച്ച് നടന്ന സാഹിത്യ സായാഹ്നത്തില്‍ വായനക്കാരുമായി സംവദിച്ചു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

രാജേഷ് ചിത്തിര യുടെ ‘ഇക്കോ സിസ്റ്റത്തിലെ പ്രാപ്പിടിയന്മാര്‍’ മികച്ച കവിത

April 13th, 2011

rajesh-chithira-epathram

അബുദാബി :  പ്രവാസി യായ രാജേഷ് ചിത്തിര യുടെ ‘ഇക്കോ സിസ്റ്റത്തിലെ പ്രാപ്പിടിയന്മാര്‍’  മികച്ച കവിത ക്കുള്ള സൗഹൃദം ഡോട്ട് കോം അവാര്‍ഡ്‌ നേടി.
 
 
മലയാള ത്തിലെ പ്രമുഖ സോഷ്യല്‍ നെറ്റ് വര്‍ക്കായ സൗഹൃദം ഡോട്ട് കോം ഓണ്‍ ലൈനിലൂടെ നടത്തിയ സാഹിത്യ മത്സര ത്തിലാണ്  കവിതാ പുരസ്‌കാര ത്തിന്  ‘ഇക്കോ സിസ്റ്റത്തിലെ പ്രാപ്പിടിയന്മാര്‍’  തിരഞ്ഞെടുത്തത്‌.  അബുദാബി യില്‍  ജോലി ചെയ്യുന്ന   രാജേഷ് ചിത്തിര, പത്തനംതിട്ട സ്വദേശി യാണ്.
 
ദിനഷ് വര്‍മ തിരുവനന്തപുരം എഴുതിയ ഫേസ്ബുക്ക്, ഇരിങ്ങാലക്കുട സ്വദേശിയും  പ്രവാസി യുമായ മുരളീധരന്‍ എഴുതിയ ‘മുരുഭൂമിയിലെ വീട്’ എന്നിവ പ്രോല്‍സാഹന സമ്മാന ത്തിന് തിരഞ്ഞെടുക്കപ്പെട്ടു.
 
അടുത്ത മാസം  തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ചടങ്ങില്‍ പുരസ്‌കാര ദാനവും പ്രോല്‍സാഹന സമ്മാന വിതരണവും നടക്കും. 
 
കുരീപ്പുഴ ശ്രീകുമാര്‍, ഡോ. ഡൊമനിക് കാട്ടൂര്‍, ഡോ. ടി. കെ. സന്തോഷ് കുമാര്‍, ശാന്തന്‍, ഉഷ കൊടുങ്ങല്ലൂര്‍ എന്നിവര്‍ അടങ്ങിയ ജഡ്ജിംഗ് കമ്മിറ്റി യാണ് പുരസ്‌കാര ത്തിനായി അര്‍ഹമായ കവിത കള്‍ തെരഞ്ഞടുത്തത്.

- pma

വായിക്കുക: , ,

1 അഭിപ്രായം »


« Previous Page« Previous « കൂട്ടം ‘മികച്ച മലയാളി’ അവാര്‍ഡ് ജെ. ഗോപീകൃഷ്ണന്
Next »Next Page » ലോകാവസാന സന്ദേശങ്ങള്‍ നീക്കം ചെയ്തു »



  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine