സാഹിത്യ സമീക്ഷ പുരസ്കാര ദാനം

April 7th, 2011

aadu-jeevitham-benyamin-epathram

ദുബായ്‌ : പ്രവാസി ബുക്ക്‌ ട്രസ്റ്റിന്റെ രണ്ടാം വാര്‍ഷിക പരിപാടിയോട് അനുബന്ധിച്ച് നടക്കുന്ന സാഹിത്യ സമീക്ഷ പുരസ്കാര ദാനം ഏപ്രില്‍ 8 വെള്ളിയാഴ്ച ദുബായ്‌ കരാമയിലെ വൈഡ്‌ റേഞ്ച് റെസ്റ്റോറന്റില്‍ നടക്കും. വൈകുന്നേരം 4:30ന് ആരംഭിക്കുന്ന പരിപാടി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. ബെന്യാമിന്‍, അര്‍ഷാദ്‌ ബത്തേരി, വിജയന്‍ പാറയില്‍ റഫീഖ്‌ തിരുവള്ളൂര്‍ എന്നിവര്‍ മുഖ്യ അതിഥികള്‍ ആയിരിക്കും.

ആദ്യ പുരസ്കാരത്തിന് അര്‍ഹമായ “ആടു ജീവിതം” രചിച്ച ബെന്യാമിന് കുരീപ്പുഴ ശ്രീകുമാര്‍ പുരസ്കാരം നല്‍കും.

തുടര്‍ന്ന് നടക്കുന്ന സിമ്പോസിയത്തില്‍ “ആടു ജീവിതത്തിലെ കീഴാള പരിപ്രേക്ഷ്യം” എന്ന വിഷയം പ്രവാസി മലയാളി എഴുത്തുകാരില്‍ ശ്രദ്ധേയനായ സംസ്കാര വിമര്‍ശകനും സാഹിത്യ നിരൂപകനുമായ പി. മണികണ്ഠന്‍ അവതരിപ്പിക്കും. ബഷീര്‍ തിക്കോടി, ജ്യോതികുമാര്‍ എന്നിവര്‍ പങ്കെടുക്കും. ഇസ്മയില്‍ മേലടി സിമ്പോസിയം നിയന്ത്രിക്കും.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൈരളി കള്‍ച്ചറല്‍ ഫോറം കഥാ പുരസ്ക്കാരം രാജു ഇരിങ്ങലിന്

March 23rd, 2011

iringal-raju-epathram
അബുദാബി : മുസ്സഫ എന്‍. പി. സി. സി. കൈരളി കള്‍ച്ചറല്‍ ഫോറം നടത്തിയ സാഹിത്യ മത്സര ത്തില്‍ കഥയ്ക്ക് ഒന്നാം സ്ഥാനം ബഹ് റൈനില്‍ നിന്നുള്ള ബ്ലോഗര്‍ കൂടിയായ രാജു ഇരിങ്ങലിന്.

ഇരിങ്ങലിന്‍റെ ‘ചരിവുതലം’ എന്ന കഥയാണു ഒന്നാം സ്ഥാനം നേടിയത്. സലിം അയ്യനത്ത് എഴുതിയ ‘മൂസാട്’ രണ്ടാം സ്ഥാനവും, മമ്മുട്ടി കളയാടി ന്‍റെ ‘ടൈപ്പിംഗ് സെന്‍റര്‍’ മൂന്നാം സ്ഥാനവും നേടി.

കവിത യ്ക്ക് അനീഷ് അയാടത്തി ന്റെ യാത്ര യ്ക്കാണു ഒന്നാം സ്ഥാനം . രവീന്ദ്രന്‍ പാടിക്കാനം എഴുതിയ മരുപ്പച്ച രണ്ടാം സ്ഥാനം നേടി.

കവി പി. കെ. ഗോപിയും നാരായണന്‍ അമ്പലത്തറ യുമാണു വിജയികളെ തെരഞ്ഞെടുത്തത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

‘മീറ്റ്‌ ദി പോയറ്റ്‌’

March 22nd, 2011

meet-the-poet-at-embassy-epathram

അബുദാബി : ഇന്ത്യന്‍ എംബസ്സി യിലെ സാംസ്കാരിക വിഭാഗവും സിറാജ് ദിനപ്പത്രവും കൂടെ സംയുക്ത മായി എംബസ്സിയില്‍ സംഘടിപ്പിച്ച ‘മീറ്റ്‌ ദി പോയറ്റ്‌’ പരിപാടിയില്‍ യു. എ. ഇ. ഫെഡറല്‍ നാഷണല്‍ കൌണ്‍സില്‍ ഡെപ്യൂട്ടി സ്പീക്കര്‍ അഹ്മദ്‌ ഷബീബ് അല്‍ ദാഹിരി, യു. എ. ഇ. കവി ഡോ. ശിഹാബ്‌ അല്‍ ഗാനിം, കെ. സച്ചിദാനന്ദന്‍ എന്നിവര്‍ പങ്കെടുത്തു.

-അയച്ചു തന്നത് : മുനീര്‍

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കൈരളി കള്‍ച്ചറല്‍ ഫോറം സ്മരണിക പ്രകാശനം ചെയ്തു

March 22nd, 2011

npcc-kairali-smaranika-epathram

അബുദാബി : മുസ്സഫ എന്‍. പി. സി. സി. കൈരളി കള്‍ച്ചറല്‍  ഫോറം പത്താം വാര്‍ഷിക സ്മരണിക   കെ. സച്ചിദാനന്ദന്‍, തോപ്പില്‍ മുഹമ്മദ്‌ മീരാനു നല്കി  പ്രകാശനം ചെയ്തു.

അബുദാബി ഇന്‍റര്‍ നാഷണല്‍ എക്സിബിഷന്‍ സെന്‍ററിലെ ബുക്ക്‌ ഫെയര്‍ വേദിയില്‍ കൈരളി പ്രസിഡന്‍റ് ടെറന്‍സ് ഗോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സാഹിത്യ വിഭാഗം സെക്രട്ടറി അഷ്‌റഫ് ചമ്പാട് സ്വാഗതവും സെക്രട്ടറി അനില്‍കുമാര്‍ നന്ദിയും പറഞ്ഞു. റൂഷ് മെഹര്‍ പുസ്തകത്തെ ക്കുറിച്ച് പഠനം നടത്തി. 

കൈരളി കള്‍ച്ചറല്‍  ഫോറം  നടത്തിയ കഥ, കവിത മത്സര വിജയി കളുടെ പേരു വിവരങ്ങള്‍ വൈസ് പ്രസിഡന്‍റ് രാജന്‍ കണ്ണൂര്‍  പ്രഖ്യാപിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്തോ അറബ് കള്‍ച്ചറല്‍ സെമിനാര്‍

March 20th, 2011

indo-arab-cultural-relation-epathram

അബുദാബി :  ഇന്ത്യന്‍ എംബസ്സി യുടെ സാംസ്കാരിക വിഭാഗവും സിറാജ് ദിനപ്പത്രവും കൂടെ സംയുക്ത മായി സംഘടിപ്പിച്ച ഇന്തോ അറബ് കള്‍ച്ചറല്‍ സെമിനാറില്‍ പ്രമുഖ സാഹിത്യകാരന്‍ തോപ്പില്‍ മുഹമ്മദ്‌ മീരാന്‍ മുഖ്യ പ്രഭാഷണം നടത്തി.

അറബ് ലോകത്തെ ശ്രദ്ധേയനായ പ്രാസംഗികനും അവതാരകനു മായ അലി അല്‍ സലൂം സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നിസാര്‍ സെയ്ത് അദ്ധ്യക്ഷത വഹിച്ചു.

-അയച്ചു തന്നത് : മുനീര്‍

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അലൈനില്‍ മ്യൂസിക്‌ നൈറ്റ്‌
Next »Next Page » ഐ. സി. എഫ്. വിജ്ഞാന മത്സരം : വിജയികള്‍ »



  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വിശ്വാസികൾക്ക് സമർപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine