
അബുദാബി: പ്രസക്തി, കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗം, കോലായ, നാടക സൗഹൃദം, ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പ് എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം സംഘടിപ്പിക്കുന്നു. ജൂലൈ 15, വെള്ളിയാഴ്ച 5 മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്ററിലാണ് അനുസ്മരണം.
യു. എ. ഇ. യിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പ് ബഷീറിന്റെ കാരിക്കേച്ചറും ബഷീര്‍ കഥാപാത്രങ്ങളുടെ ചിത്രീകരണവും നടത്തും. ശശിന്‍ .സാ, രാജീവ് മുളക്കുഴ, ജോഷി ഒഡേസ, ഹാരീഷ് തചോടി, രഞ്ജിത്ത് രാമചന്ദ്രന്‍, ഷാഹുല്‍ കൊല്ലന്‍കോട്, അനില്‍ താമരശേരി, ഷാബു, ഗോപാല്‍, ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുക്കും. 
തുടര്‍ന്നു ബഷീര്‍ അനുസ്മരണ സമ്മേളനം കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്‍റ് കെ. ബി. മുരളി ഉദ്ഘാടനം ചെയ്യും. എന്‍. എസ്. ജ്യോതികുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തും. സുരേഷ് പാടൂര്‍, അസ്മോ പുത്തന്‍ചിറ, നസീര്‍ കടിക്കാട്, ശിവപ്രസാദ്, രാജീവ് ചേലനാട്ട്, പി. എം. അബ്ദുല്‍ റഹ്മാന്‍, ഫാസില്‍, ഫൈസല്‍ ബാവ, ദേവിക സുധീന്ദ്രന്‍, റൂഷ് മെഹര്‍, കൃഷ്ണകുമാര്‍, അജി രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിക്കും.
തുടര്‍ന്ന് ഇസ്കിന്ധര്‍ മിര്‍സ രചനയും സംവിധാനവും നിര്‍വഹിച്ച അനല്‍ഹഖ് എന്ന നാടകം അബുദാബി നാടക സൗഹൃദം അവതരിപ്പിക്കും.

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 
 ദുബായ് : ഭാവനാ ആര്‍ട്‌സ് സൊസൈറ്റി കഥാ രചനാ മത്സരം സംഘടിപ്പിക്കുന്നു. തിരഞ്ഞെടുക്ക പ്പെടുന്ന കഥ കള്‍ക്ക് സമ്മാനം നല്‍കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ എം. എ. ഷാനവാസ്, ആര്‍ട്‌സ് സെക്രട്ടറി, ഭാവനാ ആര്‍ട്‌സ് സൊസൈറ്റി, പി. ബി. നമ്പര്‍ 117293,  ദുബായ്, യു. എ. ഇ.  എന്ന വിലാസ ത്തിലോ shanjaz at yahoo dot com എന്ന ഇ – മെയിലിലോ   ജൂലൈ 18 ന് മുന്‍പായി അയക്കുക.




























 