ചെറുകഥാ ശില്‍പ്പശാല ഷാര്‍ജയില്‍

October 27th, 2010

mass-sharjah-katha-camp-epathram

ഷാര്‍ജ : പ്രഗല്‍ഭ കഥാകൃത്തുക്കള്‍ വൈശാഖന്‍, സന്തോഷ്‌ എച്ചിക്കാനം എന്നിവര്‍ നേതൃത്വം നല്‍കുന്ന ഒരു ചെറുകഥാ ശില്‍പ്പശാല മാസ് ഷാര്‍ജയുടെ ആഭിമുഖ്യത്തില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നവംബര്‍ 4, 5 തിയതികളില്‍ നടക്കും.

ഉപജീവനാര്‍ത്ഥം ഉപേക്ഷിച്ചു പോന്ന സ്വന്തം നാടിനെയും, സംസ്കാരത്തേയും നാം തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്നത് മുഖ്യമായും വായനയിലൂടെയാണ്. വിസ്മയം പോലെ വീണു കിട്ടുന്ന ഒഴിവു വേളകളെ നമ്മള്‍ അര്‍ത്ഥം കൊടുത്തു പൊലിപ്പിച്ചെടുക്കുന്നു. ദൃശ്യ ശ്രാവ്യ മാധ്യമങ്ങളുടെ ധാരാളിത്തം വായന നിഷ്പ്രഭമാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഈ ദുരവസ്ഥയില്‍ വായന തിരിച്ചു പിടിക്കുക എന്ന സന്ദേശം ഉയര്‍ത്തി പ്പിടിക്കാന്‍ മാസ് ഷാര്‍ജ ശ്രമം ആരംഭി ച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായാണ് ചെറുകഥാ ശില്‍പ്പ ശാല സംഘടിപ്പിക്കുന്നത് എന്ന് മാസ് ഷാര്‍ജ സാഹിത്യ വിഭാഗം കണ്‍വീനര്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഷാര്‍ജ പുസ്തകോത്സവത്തില്‍ ഡി.സി. ബുക്ക്സ്

October 27th, 2010

dc-books-sharjah-book-fair-epathram

ഷാര്‍ജ : ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 6 വരെ ഷാര്‍ജ എക്സ്പോ സെന്ററില്‍ നടക്കുന്ന ഷാര്‍ജ പുസ്തകോത്സവത്തില്‍ ഇന്ത്യയിലെ ആദ്യത്തെ ഐ. എസ്. ഓ. സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ച പുസ്തക പ്രസാധകരായ ഡി. സി. ബുക്ക്സ് പങ്കെടുക്കുന്നു. ഇതോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനവും പുസ്തക പ്രകാശനങ്ങളും നടത്തുന്നതാണ്.

onv-kurup-sethu-madhusoodanan-nair-epathram

ജ്ഞാനപീഠം ജേതാവും പ്രശസ്ത കവിയും ഗാന രചയിതാവുമായ ഓ. എന്‍. വി. കുറുപ്പ് രചിച്ച “ദിനാന്തം” എന്ന കാവ്യ പുസ്തകം നവംബര്‍ അഞ്ചിന് വൈകുന്നേരം അഞ്ചു മണിക്ക് പ്രകാശനം ചെയ്യുന്നു. ഡി. സി. ബുക്ക്സ് പ്രസിദ്ധീകരിച്ച പതിനായിരാമത്തെ പുസ്തകമാണ് “ദിനാന്തം”. ചടങ്ങില്‍ ഓ. എന്‍. വി. മുഖ്യാതിഥി ആയിരിക്കും.

പാണ്ഡവപുരം ഉള്‍പ്പെടെയുള്ള നിരവധി നോവലുകളുടെ രചയിതാവും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുള്ള പ്രശസ്ത എഴുത്തുകാരനുമായ സേതു ഒക്ടോബര്‍ 29ന് വൈകുന്നേരം 5 മണിക്ക് പങ്കെടുക്കുന്നു. സേതുവിന്‍റെ പുതിയ നോവല്‍ “പെണ്ണകങ്ങള്‍” ചടങ്ങില്‍ പ്രകാശിപ്പിക്കുന്നു.

ഒക്ടോബര്‍ 30ന് വൈകുന്നേരം 5 മണിക്ക് “നാറാണത്ത് ഭ്രാന്തനി” ലൂടെ ശ്രദ്ധേയനായ പ്രശസ്ത കവി വി. മധുസൂദനന്‍ നായര്‍ മുഖ്യാതിഥി ആയി പങ്കെടുക്കുകയും കാവ്യാലാപനം നടത്തുകയും ചെയ്യും. വായനക്കാരുമായി എഴുത്തുകാര്‍ നടത്തുന്ന മുഖാമുഖവും സംഘടിപ്പിക്കുന്നു. വിശദ വിവരങ്ങള്‍ക്ക് : 050 1669547, 055 8918292

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

തോമസ്‌ ചെറിയാന്റെ കഥാ സമാഹാരം പ്രകാശനം ചെയ്യുന്നു

October 26th, 2010

nilavilikalkku-kaathorkkaam-book-epathramദുബായ്‌ : പ്രമുഖ കഥാകാരന്‍ തോമസ്‌ ചെറിയാന്റെ “നിലവിളികള്‍ക്ക് കാതോര്‍ക്കാം” എന്ന കഥാ സമാഹാരം ദുബായില്‍ പ്രകാശനം ചെയ്യുന്നു. ഒക്ടോബര്‍ 29 വെള്ളിയാഴ്ച വൈകീട്ട് 05:30 മുതല്‍ 09:00 മണി വരെ ഖിസൈസ്‌ റോയല്‍ പാലസ് ഹോട്ടലിലാണ് പരിപാടി. കവി സുറാബ് മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള ഈ വര്‍ഷത്തെ കേരള ഭാഷാ ഇന്‍സ്റിറ്റ്യൂട്ട് പുരസ്കാര ജേതാവായ പി. മണികണ്ഠനു പുസ്തകം നല്‍കി കൊണ്ട് പ്രകാശന കര്‍മ്മം നിര്‍വഹിക്കും. സുറാബ് പുസ്തക അവലോകനം നടത്തും. പി. മണികണ്ഠന്‍ മുഖ്യ പ്രഭാഷണം നടത്തും.

e പത്രം പരിസ്ഥിതി ക്ലബ്‌ അവതരിപ്പിക്കുന്ന ഒരു ഹ്രസ്വ ചിത്രത്തോടെ കാര്യ പരിപാടികള്‍ തുടങ്ങും. ഇസ്മായീല്‍ മേലടി സ്വാഗതവും ജ്യോതി കുമാര്‍ മോഡറേറ്ററും ആയിരിക്കും. കവി മുളക്കുളം മുരളീധരന്‍ പുസ്തക പരിചയം നടത്തും.

പുസ്തക വിചാരത്തില്‍ ഉപഭോഗ സംസ്കാരം (കഥകള്‍ – വെര്‍ച്വല്‍ വേള്‍ഡ്‌, സ്ക്രീനില്‍ ശേഷിക്കുന്നതെന്ത്‌, ബമ്പര്‍ പ്രൈസ്‌) – നാസര്‍ ബേപ്പൂര്‍, അണു കുടുംബങ്ങളിലെ ആണ്‍ – പെണ്‍ വ്യവഹാരങ്ങള്‍ (കഥകള്‍ – യാത്ര, നിലവിളികള്‍ക്ക് കാതോര്‍ക്കാം, ഓട്ടത്തിനൊടുവില്‍) – സിന്ധു മനോഹരന്‍, തലമുറകളുടെ മുറിവും നീതിബോധവും, വര്‍ത്തമാന കാലത്ത്‌ (കഥകള്‍ – തിരുമുറിവുകള്‍, ചരിത്ര പ്പുട്ടില്‍ സോളമന്‍) – രവി പുന്നക്കല്‍, തൊഴില്‍ രാഹിത്യ സങ്കീര്‍ണ്ണതകള്‍ (കഥകള്‍ – സമയ സന്ധ്യകള്‍, കൊണ്ക്രീറ്റ്‌) – സി. വി. സലാം, യുദ്ധം, അധിനിവേശം, സാമ്രാജ്യത്വം (കഥകള്‍ – ഫണ്‍ റേസ്‌, ആശങ്കകള്‍ക്ക് വിരുന്നു പാര്‍ക്കാന്‍ ഒരു ജീവിതം) – റാം മോഹന്‍ പാലിയത്ത്, ആഗോളീകരണ കാലത്തെ ധനാസക്തികള്‍ (കഥകള്‍ – ജനിതകം, ഹോള്‍ഡര്‍ ഓഫ് ഇന്ത്യന്‍ പാസ്പോര്‍ട്ട് നമ്പര്‍ K010…) – ലത്തീഫ്‌ മമ്മിയൂര്‍ എന്നിവര്‍ പങ്കെടുക്കും.

ബഷീര്‍ തിക്കോടി, എം. എം. മുഹമ്മദ്‌, സൂസന്‍ കോരുത്ത്, കമറുദ്ദീന്‍ ആമയം, സബാ ജോസഫ്‌, പി. കെ. മുഹമ്മദ്‌, പുന്നയൂര്‍ക്കുളം സൈനുദ്ദീന്‍, എസ്. എ. ഖുദ്സി, അനൂപ്‌ ചന്ദ്രന്‍, കബീര്‍, പി. ആന്റണി, സുരേഷ് പാടൂര്‍, മസ്ഹര്‍, മനാഫ്‌ കേച്ചേരി, ഷാജി ഹനീഫ്‌ എന്നിവര്‍ ആശംസകള്‍ അറിയിക്കും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശക്തി യുടെ വയലാര്‍- ചെറുകാട് അനുസ്മരണം

October 25th, 2010

vayalar-cherukad-anusmaranam-epathram

അബുദാബി :  ശക്തി തിയറ്റേഴ്സിന്‍റെ ആഭിമുഖ്യത്തില്‍  വയലാര്‍ – ചെറുകാട് അനുസ്മരണം സംഘടിപ്പിക്കുന്നു.  ഒക്ടോബര്‍ 26 ചൊവ്വാഴ്ച്ച രാത്രി 8 മണിക്ക്  കേരള സോഷ്യല്‍ സെന്‍ററില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖ പത്രപ്രവര്‍ത്തകനും എഴുത്തു കാരനുമായ സഫറുള്ള പാലപ്പെട്ടി, വയലാര്‍ അനുസ്മരണ പ്രഭാഷണവും ടി. എന്‍. നീലകണ്ഠന്‍ നമ്പ്യാര്‍,  ചെറുകാട് അനുസ്മരണ പ്രഭാഷണവും നടത്തും.
 
തുടര്‍ന്ന്‍ വയലാര്‍ രചിച്ച ഗാനങ്ങള്‍ ഉള്‍പ്പെടുത്തി ‘വയലാര്‍ ഗാനസന്ധ്യ’യും മറ്റു കലാപരിപാടി കളും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മാപ്പിള ശൈലി പ്രകാശനം

October 16th, 2010

mappila-shyli-book-release-epathram
ദുബായ്‌ : ഭാഷ നഷ്ടപ്പെടുമ്പോള്‍ നമ്മുടെ സംസ്കൃതിയും പൈതൃകവുമാണ് നഷ്ടപ്പെടുന്നത് എന്നും സംസ്കൃതിയെ നശിപ്പിക്കുക എന്നാല്‍ ഭാഷയെ നശിപ്പിക്കുക എന്നതാണെന്നും ഇതിനെതിരെയുള്ള പ്രതിരോധം സൃഷ്ടിക്കുക എന്നുള്ളതാണ് സമൂഹത്തിന്റെ ദൌത്യമെന്നും എന്‍. കെ. എ. ലത്തീഫിന്റെ “മാപ്പിള ശൈലി” എന്ന ഗ്രന്ഥത്തെ കുറിച്ച് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ഭാഷയ്ക്കെതിരെയുള്ള അധിനിവേശം അംഗീകരിച്ചു കൊടുക്കാന്‍ സാധിക്കില്ല. ലത്തീഫ് സാഹിബിന്റെ കൃതി നടന്നു വന്ന വഴികളിലൂടെ പൈതൃകത്തിലേക്കുള്ള തിരിച്ചു പോക്കാണ്. എല്ലാവരും നാട്ടു ഭാഷയെ തിരസ്ക്കരിച്ചു മാധ്യമ ഭാഷയിലേക്ക് മാറിയിരിക്കുന്നു. കേരളീയ മുസ്ലിംകളെ ഒന്നിപ്പിച്ചു നിര്‍ത്തി നൂറ്റാണ്ടുകളോളം വൈദേശിക ആധിപത്യത്തിനെതിരെ പൊരുതിയത് കലയിലൂടെയും സാഹിത്യത്തിലൂടെയും ഉള്ള മുന്നേറ്റത്തി ലൂടെയാണെന്നും പ്രസംഗകര്‍ അഭിപ്രായപ്പെട്ടു.

ദുബായ്‌ തൃശൂര്‍ ജില്ല കെ. എം. സി. സി. സര്‍ഗ്ഗ ധാരയുടെ സര്‍ഗ്ഗ സംഗമത്തില്‍ വെച്ച് എന്‍. കെ. എ. ലത്തീഫ് രചിച്ച “മാപ്പിള ശൈലി” എന്ന ഗ്രന്ഥത്തിന്റെ രണ്ടാം പതിപ്പ്‌ എ. പി. അബ്ദു സമദ്‌ (സാബീല്‍) ഉബൈദ്‌ ചേറ്റുവയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. എ. പി. അബ്ദു സമദ്‌ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ജമാല്‍ മനയത്ത്‌ അദ്ധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി മുഹമ്മദ്‌ വെട്ടുകാട്‌ സ്വാഗതം പറഞ്ഞു.

ബഷീര്‍ തിക്കോടി ഗ്രന്ഥ ചര്‍ച്ച ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവര്‍ത്തകന്‍ നാസര്‍ ബേപ്പൂര്‍ മോഡറേറ്റര്‍ ആയിരുന്നു. ആരിഫ്‌ സൈന്‍, റഈസ്‌ തലശ്ശേരി എന്നിവര്‍ പ്രസംഗിച്ചു. പീതാംബര കുറുപ്പ് എം. പി. യുടെ സന്ദേശം ബഷീര്‍ മാമ്പ്ര വായിച്ചു. ഭാരവാഹികളായ ഫറൂഖ്‌ പട്ടിക്കര, അഷ്‌റഫ്‌ കൊടുങ്ങല്ലൂര്‍, ടി. കെ. അലി, അഷ്‌റഫ്‌ പിള്ളക്കാട് എന്നിവര്‍ സംബന്ധിച്ചു. ജന. കണ്‍വീനര്‍ അഷ്‌റഫ്‌ കിള്ളിമംഗലം നന്ദി പറഞ്ഞു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

98 of 1041020979899»|

« Previous Page« Previous « യഥാര്‍ത്ഥ മലയാളി കേരളം ഹൃദയ ത്തിലേറ്റിയ പ്രവാസികള്‍
Next »Next Page » ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓണാഘോഷം »



  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച
  • ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ്
  • ഓർമ – ബോസ്‌ കുഞ്ചേരി സാഹിത്യ പുരസ്കാരം ഹുസ്ന റാഫി, വെള്ളിയോടൻ എന്നിവർക്ക്
  • ഒന്നാമത് റെജിൻ ലാൽ മെമ്മോറിയൽ ട്രോഫി ഡി. സി. എ. ടീമിന്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine