ജനപങ്കാളിത്തം കൊണ്ട് കേരളോത്സവം ശ്രദ്ധേയമായി

January 4th, 2015

abudhabi-malayalee-samajam-logo-epathram അബുദാബി : മലയാളി സമാജം പുതു വത്സര ദിന ത്തില്‍ തുടക്കം കുറിച്ച കേരളോത്സവ ത്തിലേക്ക് യു. എ. ഇ. യുടെ വിവിധ എമിരേറ്റു കളില്‍ നിന്നായി ആയിര ക്കണ ക്കിന് പേര്‍ എത്തിച്ചേര്‍ന്നു.

മുസ്സഫ യിലെ സമാജം അങ്കണ ത്തില്‍ പ്രത്യേക മായി രൂപ കല്‍പന ചെയ്ത വേദിയില്‍ നാടന്‍ ഭക്ഷ്യ വിഭവ ങ്ങളു ടെയും കേരളീയ തനതു കലാ പ്രകടന ങ്ങളുടെയും സംഗമ മായിരുന്നു.

പ്രസിഡന്റ് ഷിബു വര്‍ഗ്ഗീസ് അധ്യക്ഷം വഹിച്ച പൊതു സമ്മേളനം ജെമിനി ഗണേഷ് ബാബു ഉത്ഘാടനം ചെയ്തു. സമാജം മാനേജിംഗ് കമ്മിറ്റി അംഗ ങ്ങളും അബുദാബി യിലെ വാണിജ്യ – വ്യാപാര – സാമൂഹ്യ – സാംസ്കാരിക രംഗത്തെ പ്രമുഖരും ഉത്ഘാടന ചടങ്ങില്‍ സന്നിഹിത രായിരുന്നു.

പ്രശസ്ത നടനും മിമിക്രി താരവുമായ അബി ചടങ്ങില്‍ മുഖ്യ അതിഥി ആയിരുന്നു. ഉത്സവ പ്പറമ്പു കളിലെ വാദ്യ ഘോഷ ങ്ങള്‍, കലാ രൂപ ങ്ങള്‍, ചന്ത, മത്സര പരിപാടി കള്‍, ഗ്രാമീണ ഭക്ഷ്യ വിഭവ ങ്ങള്‍ ലഭിക്കുന്ന സ്റ്റാളു കള്‍ എന്നിവ യെല്ലാം ഒരുക്കി യാണ് കേരളീയ ഗ്രാമീണ ഉത്സവ പശ്ചാത്തല ത്തിൽ രണ്ടു ദിവസ ങ്ങളി ലായി കേരളോത്സവം സംഘടി പ്പിച്ചത്.

ഗാനമേള, മിമിക്രി, കരകാട്ടം, വിവിധ നൃത്ത നൃത്യങ്ങളും അടക്കം ആകര്‍ഷക മായ കലാ പരിപാടികള്‍ കേരളോത്സവ ത്തിന്റെ ഭാഗ മായി സമാജ ത്തിൽ അരങ്ങേറി.

- pma

വായിക്കുക: ,

Comments Off on ജനപങ്കാളിത്തം കൊണ്ട് കേരളോത്സവം ശ്രദ്ധേയമായി

സമാജം കേരളോത്സവം

December 31st, 2014

അബുദാബി : മലയാളി സമാജം സംഘടിപ്പിക്കുന്ന കേരളോത്സവ ത്തിനായി മുസ്സഫയിലെ സമാജം അങ്കണം ഒരുങ്ങി. ജനുവരി ഒന്ന്‍, രണ്ട് തീയതി കളിലായി (വ്യാഴം, വെള്ളി) നടക്കുന്ന കേരളോത്സവം, നാടന്‍ ഭക്ഷ്യ വിഭവ ങ്ങളുടെയും തനതു കലാ പ്രകടന ങ്ങളുടെയും വേദിയായി മാറും.

യു. എ. ഇ. യിലെയും പ്രമുഖ കലാ കാരന്മാരോടൊപ്പം കേരളത്തില്‍ നിന്നും വരുന്ന കലാ കാര ന്മാരുടെ വിവിധ കലാ പരിപാടി കൾ കേരളോത്സവ ത്തിൽ അരങ്ങേറും. നടനും മിമിക്രി താരവുമായ അബി യുടെ നേതൃത്വത്തിൽ അവതരി പ്പിക്കുന്ന മിമിക്രി, ഗാനമേള, കരകാട്ടം, നാടൻ പാട്ടുകൾ, വിവിധ നൃത്ത ങ്ങളും എല്ലാം കേരളോത്സവ ത്തിന്റെ ഭാഗമായി സമാജ ത്തിൽ അരങ്ങേറും.

ഉത്സവ പ്പറമ്പു കളിലെ വാദ്യ ഘോഷങ്ങള്‍, കലാ രൂപങ്ങള്‍, ചന്ത, മത്സര പരിപാടികള്‍, ഗ്രാമീണ ഭക്ഷ്യ വിഭവങ്ങള്‍ ലഭിക്കുന്ന സ്റ്റാളു കള്‍ എന്നിവ യെല്ലാം ഒരുക്കി ക്കൊണ്ടാവും കേരളീയ ഗ്രാമീണ ഉത്സവ പശ്ചാത്തല ത്തിൽ പരിപാടികൾ അവതരിപ്പിക്കുക.

പത്ത് ദിര്‍ഹം വില യുള്ള പ്രവേശന ക്കൂപ്പണ്‍ നറുക്കിട്ടെടുത്ത് വിജയി കളാവുന്നവര്‍ക്ക് മിസ്തുബിഷി കാര്‍ ഉള്‍പ്പെടെ ഇരുപത്തഞ്ചോളം ആകര്‍ഷകങ്ങളായ സമ്മാനങ്ങളും ലഭ്യമാക്കും.

- pma

വായിക്കുക: , ,

Comments Off on സമാജം കേരളോത്സവം

സമാജം സംഘ നൃത്ത മത്സരം ശ്രദ്ധേയമായി

December 21st, 2014

അബുദാബി : മലയാളി സമാജം സംഘടിപ്പിച്ച ‘ഡാന്‍സ് ഡാന്‍സ്’ എന്ന സംഘ നൃത്ത മത്സരം ശ്രദ്ധേയമായി.

പ്രായ ത്തിന്റെ അടിസ്ഥാന ത്തില്‍ മൂന്ന് വിഭാഗ ങ്ങളായി തരം തിരിച്ചാണ് മത്സര ങ്ങള്‍ അരങ്ങേറിയത്. മികച്ച അവതരണ ത്തിന് പുറമേ വസ്ത്രാല ങ്കാര ത്തിനും ട്രോഫികള്‍ സമ്മാനിച്ചു.

എല്ലാ ഭാഷക്കാര്‍ക്കുമായി സംഘടിപ്പിച്ച പരിപാടി യില്‍ യു. എ. ഇ. യുടെ വിവിധ ഭാഗ ങ്ങളില്‍ നിന്നു മായി മുന്നൂ റോളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.

ജോയി രാധാകൃഷ്ണന്‍, അഞ്ജലി മേനോന്‍, വിഷ്ണു എന്നിവര്‍ മത്സര ത്തിന്റെ വിധി നിര്‍ണയം നടത്തി. സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ് ഉദ്ഘാടനം നിര്‍വഹിച്ച പരിപാടി യില്‍ സുരേഷ് പയ്യന്നൂര്‍, ഡോ. ബി. ശ്രീധരന്‍, അഷ്‌റഫ് പട്ടാമ്പി, വിജയരാഘവന്‍ എന്നിവര്‍ സംസാരിച്ചു.

- pma

വായിക്കുക: ,

Comments Off on സമാജം സംഘ നൃത്ത മത്സരം ശ്രദ്ധേയമായി

സംഘ നൃത്ത മത്സരം സമാജത്തിൽ

December 18th, 2014

kalabhavan-jenson-with-fire-dance-ePathram
അബുദാബി : മലയാളി സമാജം കലാ വിഭാഗം സംഘടി പ്പിക്കുന്ന സംഘ നൃത്ത മത്സരം ഡിസംബര്‍ 19 വെള്ളിയാഴ്ച മുസഫ യിലെ സമാജ ത്തില്‍ നടക്കും. മലയാളി കളെ മാത്രമല്ല, എല്ലാ ജനങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ടാണ് സംഘ നൃത്ത മത്സരം ഒരുക്കുന്നത്.

ഒരു നൃത്ത സംഘ ത്തില്‍ അഞ്ചു മുതല്‍ എട്ടു വരെ ആളുകളെ ഉള്‍ക്കൊള്ളിക്കാം. 6 മുതല്‍ 10 വയസ്സു വരെ, 10 മുതല്‍ 15 വരെ, 15 വയസ്സു മുതല്‍ മുകളിലോട്ട് എന്നിങ്ങനെ ഗ്രൂപ്പുകളായി തരം തിരിച്ചാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

വിവരങ്ങള്‍ക്ക്: 050 12 87 455.

- pma

വായിക്കുക: , , ,

Comments Off on സംഘ നൃത്ത മത്സരം സമാജത്തിൽ

മലയാളി സമാജത്തിൽ വിന്റര്‍ ക്യാമ്പ് 18 മുതല്‍

December 16th, 2014

abudhabi-malayalee-samajam-logo-epathram അബുദാബി : മലയാളി സമാജം കുട്ടി കള്‍ക്കായി വിന്റര്‍ ക്യാമ്പ് സംഘടി പ്പിക്കുന്നു. ഡിസംബർ 18 മുതല്‍ 27 വരെ യാണ് വിന്റര്‍ ക്യാമ്പ്. പ്രമുഖ വാഗ്മി യും സംസ്‌കൃത സര്‍വ കലാ ശാലാ ഡയറക്ടറുമായ ഡോ. ഇ. ശ്രീധരന്‍ വിന്റർ ക്യാമ്പിനു നേതൃത്വം നല്‍കും. 5 മുതല്‍ 18 വയസ്സു വരെയുള്ള കുട്ടികള്‍ക്കാണ് ക്യാമ്പില്‍ പ്രവേശനം.

അബുദാബി യിലെ വിവിധ സ്ഥലങ്ങളില്‍നിന്ന് മുസഫയിലെ മലയാളി സമാജം ക്യാമ്പിലേക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്.

വിവരങ്ങള്‍ക്ക്: 050 64 211 93, 050 57 021 40.

- pma

വായിക്കുക: ,

Comments Off on മലയാളി സമാജത്തിൽ വിന്റര്‍ ക്യാമ്പ് 18 മുതല്‍


« Previous Page« Previous « സൗജന്യ നിയമ സഹായം ലഭിച്ചു: തിരുവനന്തപുരം സ്വദേശി നാട്ടിലേക്ക് മടങ്ങി
Next »Next Page » സതേണ്‍ ഫ്രൈഡ് ചിക്കന്‍ ഡല്‍മാ മാളില്‍ തുറന്നു »



  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine