അബുദാബി : മലയാളി സമാജം സംഘടിപ്പിച്ച ‘ഡാന്‍സ് ഡാന്‍സ്’ എന്ന സംഘ നൃത്ത മത്സരം ശ്രദ്ധേയമായി.
പ്രായ ത്തിന്റെ അടിസ്ഥാന ത്തില്‍ മൂന്ന് വിഭാഗ ങ്ങളായി തരം തിരിച്ചാണ് മത്സര ങ്ങള്‍ അരങ്ങേറിയത്. മികച്ച അവതരണ ത്തിന് പുറമേ വസ്ത്രാല ങ്കാര ത്തിനും ട്രോഫികള്‍ സമ്മാനിച്ചു.
എല്ലാ ഭാഷക്കാര്‍ക്കുമായി സംഘടിപ്പിച്ച പരിപാടി യില്‍ യു. എ. ഇ. യുടെ വിവിധ ഭാഗ ങ്ങളില്‍ നിന്നു മായി മുന്നൂ റോളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.
ജോയി രാധാകൃഷ്ണന്‍, അഞ്ജലി മേനോന്‍, വിഷ്ണു എന്നിവര്‍ മത്സര ത്തിന്റെ വിധി നിര്‍ണയം നടത്തി. സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ് ഉദ്ഘാടനം നിര്‍വഹിച്ച പരിപാടി യില്‍ സുരേഷ് പയ്യന്നൂര്‍, ഡോ. ബി. ശ്രീധരന്‍, അഷ്‌റഫ് പട്ടാമ്പി, വിജയരാഘവന്‍ എന്നിവര്‍ സംസാരിച്ചു.