തിരുവാതിരക്കളി : കെ. എസ്.സി. ക്ക് ഒന്നാം സ്ഥാനം

December 2nd, 2014

അബുദാബി : മലയാളീ സമാജം വനിതാ വിഭാഗം സംഘടിപ്പിച്ച തിരുവാതിര ക്കളി മത്സരം ശക്തമായ മത്സരം കൊണ്ടും വന്‍ ജന പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

സമാജം അങ്കണത്തില്‍ നടന്ന തിരുവാതിര ക്കളി മത്സര ത്തില്‍ അഞ്ചു ടീമുകള്‍ മാറ്റുരച്ചു. കേരളാ സോഷ്യല്‍ സെന്റര്‍ വനിതാ വിഭാഗം ഒന്നാം സമ്മാനം കരസ്ഥമാക്കി. ഭാമാസ് മുസ്സഫ, എന്‍. എസ്. എസ്. വനിതാ വിഭാഗം എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാന ങ്ങള്‍ നേടി.

കേരളത്തില്‍ നടക്കുന്ന മത്സര ങ്ങളോട്‌ കിട പിടിക്കുന്ന രീതി യിലുള്ള മത്സരം തന്നെ യാണ് ഇവിടെ അരങ്ങേറിയത് എന്ന് വിധി കര്‍ത്താ ക്കളായി നാട്ടില്‍ നിന്നും എത്തിയ രാജന്‍ കരിവെള്ളൂര്‍, കലാ മണ്ഡലം വനജ രാജന്‍ എന്നിവര്‍ വിലയിരുത്തി.

സമാജം പ്രസിഡന്റ് ഷിബു വര്‍ഗ്ഗീസ്, ജനറല്‍ സെക്രട്ടറി സുരേഷ്, വനിതാ വിഭാഗം കണ്‍ വീനര്‍ രേഖാ ജയകുമാര്‍ തുടങ്ങിയവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

- pma

വായിക്കുക: , , , ,

Comments Off on തിരുവാതിരക്കളി : കെ. എസ്.സി. ക്ക് ഒന്നാം സ്ഥാനം

സമാജം ഇസ്ലാമിക സാഹിത്യ മത്സരം സംഘടിപ്പിക്കുന്നു

November 27th, 2014

അബുദാബി : മലയാളി സമാജം ഇസ്ലാമിക സാഹിത്യ മത്സരങ്ങള്‍ സംഘടി പ്പിക്കുന്നു. നവംബർ 28 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് അരങ്ങേറുന്ന മത്സര ങ്ങളില്‍ ഖുര്‍ ആന്‍ പാരായണം, ഭക്തി ഗാനങ്ങള്‍, ഇസ്ലാമിക് ക്വിസ് എന്നിവയുള്‍പ്പെടും.

പങ്കെടുക്കാന്‍ താത്പര്യമുള്ള 6 വയസ്സിനും 18 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ സമാജം സാഹിത്യ വിഭാഗവുമായി 050 410 63 05, 02 55 37 600 എന്ന നമ്പറുകളില്‍ ബന്ധപ്പെടണം.

- pma

വായിക്കുക: , , , , ,

Comments Off on സമാജം ഇസ്ലാമിക സാഹിത്യ മത്സരം സംഘടിപ്പിക്കുന്നു

സമാജം പുസ്തകോല്‍സവം

September 19th, 2014

abudhabi-malayalee-samajam-logo-epathram അബുദാബി : വായനയെ പ്രോത്സാഹി പ്പിക്കുന്നതി നായി മുസ്സഫ യിലെ മലയാളി സമാജ ത്തില്‍ ഡി. സി. ബുക്സിന്റെ സഹകരണ ത്തോടെ ‘പുസ്തകോല്‍സവം’ സംഘടി പ്പിക്കുന്നു. വെള്ളി യാഴ്ച നടക്കുന്ന ഓണ സദ്യക്ക് മുന്നോടി യായി തുടക്കം കുറിക്കുന്ന ‘പുസ്തകോല്‍സവം’ വൈകുന്നേരം അഞ്ചു മണി വരെ നീണ്ടു നില്‍ക്കും.

നാലര പതിറ്റാണ്ടിലേറെ പഴക്ക മുള്ള മലയാളി സമാജം ഗ്രന്ഥ ശാല നവീകരിക്കുന്ന തിന്റെ ഭാ ഗമായി ‘സമാജത്തിനൊരു പുസ്തകം’ എന്ന പദ്ധതി യില്‍ പങ്കാളികള്‍ ആവുന്ന വര്‍ക്ക് സമാജം നല്‍കിയ കൂപ്പണ്‍ നറുക്കെടുപ്പില്‍ വിജയിക്കുന്ന അംഗത്തിന് സ്വര്‍ണ നാണയം സമ്മാനം നല്‍കും.

300 പേര്‍ക്ക് ഒരേ പന്തിയില്‍ ഇരിക്കാവുന്ന സംവിധാന ങ്ങള്‍ ഒരുക്കി രാവിലെ 11.30 മുതല്‍ ഒാണ സദ്യ വിളമ്പും. 2500 പേര്‍ക്ക് കഴിക്കാവുന്ന വിഭവ സമൃദ്ധമായ സദ്യ യാണ് ഈ വര്‍ഷം സമാജം ഒരുക്കുന്നത്.

- pma

വായിക്കുക: , , , , ,

Comments Off on സമാജം പുസ്തകോല്‍സവം

മലയാളി സമാജം സമ്മര്‍ ക്യാമ്പ് സമാപിച്ചു

August 19th, 2014

അബുദാബി : മലയാളീ സമാജം സമ്മർ ക്യാമ്പ് ‘ഉല്ലാസ പ്പറവകൾ’ വർണ്ണാഭമായ പരിപാടികളോടെ സമാപിച്ചു. പാട്ടും കഥ പറച്ചിലും പഠനവും കളികളുമായി പതിനാറു ദിവസ ങ്ങളിലായി മുസഫ യിലെ സമാജം അങ്കണ ത്തിൽ നടന്ന സമ്മർ ക്യാമ്പിൽ കുട്ടികൾ പരിശീലിച്ച കലാ പരിപാടി കൾ സമാപന വേദിയിൽ അവതരിപ്പിച്ചു.

നാല് ഗ്രൂപ്പു കളിലായി നടന്ന മത്സര ങ്ങളിൽ പെരിയാർ, പമ്പ എന്നീ ഗ്രൂപ്പു കൾ ഓന്നാം സ്ഥാനവും നിള, തേജസ്വിനി എന്നീ ഗ്രൂപ്പു കൾ രണ്ടാം സ്ഥാനവും കരസ്ഥ മാക്കി. ക്യാമ്പ് ഡയരക്ടർ ഡോ. ആര്‍. സി. കരിപ്പത്ത് സമാപന സമ്മേളനം ഉല്‍ഘാടനം ചെയ്തു. വി. എസ്. തമ്പി, യേശുശീലന്‍, അഷ്‌റഫ് പട്ടാമ്പി, ഡോ. രേഖ പ്രസാദ്, ടി. പി. ഗംഗാധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

സമാജം പ്രസിഡന്റ് ഷിബു വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുരേഷ് പയ്യന്നൂർ സ്വാഗതവും സതീഷ് കുമാര്‍ നന്ദിയും പറഞ്ഞു. രക്ഷിതാക്കളും കുട്ടികളും സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on മലയാളി സമാജം സമ്മര്‍ ക്യാമ്പ് സമാപിച്ചു

സ്വാതന്ത്ര്യ ദിനാഘോഷം ശ്രദ്ധേയമായി

August 16th, 2014

independence-day-in-isc-abudhabi-ePathram
അബുദാബി : ഇന്ത്യന്‍ എംബസ്സി സാംസ്കാരിക വിഭാഗ ത്തിന്റെ നേതൃത്വ ത്തില്‍ നിറപ്പകിട്ടാര്‍ന്ന പരിപാടി കളോടെ സ്വാതന്ത്ര്യ ദിനാ ഘോഷം സംഘടിപ്പിച്ചു. ഇന്ത്യാ സോഷ്യല്‍ സെന്റ റില്‍ നടന്ന സ്വാതന്ത്ര്യ ദിനാ ഘോഷം ഐ. എസ്. സി. പ്രസിഡന്റ്റ് ഡി. നടരാജന്‍ ഉത്ഘാടനം ചെയ്തു.

68th-indian-independence-day-celebration-ePathram

ഇന്ത്യൻ സ്ഥാനപതി കാര്യാലയ ത്തിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ നമൃത കുമാർ, എംബസ്സി ഉദ്യോഗസ്ഥര്‍, അബുദാബി യിലെ അംഗീകൃത സംഘടന കളായ ഇന്ത്യൻ ഇസ്ലാമിക് സെന്റര്‍,അബുദാബി മലയാളീ സമാജം, ഇന്ത്യൻ ലേഡീസ് ആസോസി യേഷന്‍, ഇന്ത്യാ സോഷ്യല്‍ സെന്റര്‍,കേരളാ സോഷ്യല്‍ സെന്റര്‍ എന്നിവ യുടെ ഭാരവാഹി കള്‍ ഇന്ത്യന്‍ സമൂഹ ത്തിനു ആശംസകള്‍ നേര്‍ന്നു.

സാംസ്കാരിക സംഘടനകള്‍ സംയുക്തമായി ഒരുക്കിയ ആകര്‍ഷക ങ്ങളായ കലാ പരിപാടികളും അരങ്ങേറി.

- pma

വായിക്കുക: , , , , ,

Comments Off on സ്വാതന്ത്ര്യ ദിനാഘോഷം ശ്രദ്ധേയമായി


« Previous Page« Previous « ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
Next »Next Page » ഡോക്ടര്‍മാരെ ആദരിച്ചു »



  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine