അബുദാബി : ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് മലപ്പുറം ജില്ലാ – അബുദാബി കമ്മിറ്റി, 2014 ജനുവരി 31 ന് വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് മുസ്സഫ യിലെ മലയാളി സമാജ ത്തില്‍ വെച്ച് സ്‌നേഹ സംഗമം സംഘടിപ്പിക്കുന്നു.
കേരള പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറി അഡ്വ. ടി. സിദ്ദിഖ് പരിപാടി ഉത്ഘാടനം ചെയ്യും. കെ. പി. സി. സി. സെക്രട്ടറി പി. ടി. അജയ് മോഹന്‍ മുഖ്യാതിഥി യായിരിക്കും.
ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം യു. എ. ഇ. യിലെ കലാകാരന്മാര്‍ അണി നിരക്കുന്ന ഗാന മേള യും ഉണ്ടായിരിക്കും.