അബുദാബി : മലയാളി സമാജം സംഘടി പ്പിക്കുന്ന ശ്രീദേവി മെമ്മോറിയൽ യുവ ജനോ ത്സവം ജനുവരി 30 വ്യാഴാഴ്ച തുടക്ക മാവും.
മുസ്സഫ യിലെ സമാജ ത്തില്‍ രാഗം, താളം, ശ്രുതി, ഭാവം എന്നീ പേരു കളില്‍ ഒരുക്കിയ നാലു വേദി കളില്‍ വ്യാഴം, വെള്ളി, ശനി (ജനുവരി 30, 31 ഫെബ്രു വരി 1) എന്നീ മൂന്നു ദിവസ ങ്ങളിലായി യുവ ജനോ ത്സവം അരങ്ങേറും.
ഭരതനാട്യം, കുച്ചുപ്പുടി, മോഹിനി യാട്ടം, സംഘ നൃത്തം, നാടോടി നൃത്തം, ശാസ്ത്രീയ സംഗീതം, ലളിത ഗാനം, മാപ്പിള പ്പാട്ട്, നാടൻ പാട്ട്, ചലച്ചിത്ര ഗാനം, മോണോ ആക്ട്, പ്രഛന്ന വേഷം, ഉപകരണ സംഗീതം തുടങ്ങി 18 ഇനങ്ങളില്‍ മല്‍സര ങ്ങള്‍ ഉണ്ടാവും. ഓരോ ഗ്രുപ്പി ലും കൂടുതൽ പോയിന്റ് നേടുന്ന കുട്ടി കൾക്ക് പ്രത്യേകം സമ്മാനം നൽകും. നാട്ടില്‍ നിന്നുള്ള പ്രഗല്‍ഭരായ കലാ കാരന്മാര്‍ വിധി കര്‍ത്താക്കള്‍ ആയി രിക്കും.
9 മുതൽ 18 വയസ്സ് വരെയുള്ള കുട്ടി കളിൽ നൃത്തം ഉൾപ്പെടെ യുള്ള മത്സര ങ്ങളിൽ വിജ യിച്ച് ഏറ്റവും കൂടുതൽ പോയിൻറ് നേടുന്ന പ്രതിഭ യെ’സമാജം കലാതിലകം’ ആയി പ്രഖ്യാ പിക്കുകയും ശ്രീദേവി മെമ്മോറിയൽ ട്രോഫി സമ്മാനിക്കുകയും ചെയ്യും.