അബുദാബി : മൂന്നര ദശാബ്ദ ക്കാലത്തെ ഗള്‍ഫ് ജീവിത ത്തിനുശേഷം കേരള ത്തിലേക്ക് മടങ്ങുന്ന യു. എ. ഇ. യിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തു കാരനുമായ ജലീല്‍ രാമന്തളിക്ക് ‘ഇന്ത്യന്‍ മീഡിയ അബുദാബി’ (ഇമ) യാത്രയയപ്പ് നല്കി.
അബുദാബി നാഷണല്‍ ഓയില്‍ കമ്പനി ഉദ്യോഗസ്ഥനായ ജലീല്‍ നിരവധി പുസ്തക ങ്ങളുടെ രചയിതാവും ‘മിഡില്‍ ഈസ്റ്റ് ചന്ദ്രിക’ അബുദാബി ബ്യൂറോ ചീഫുമാണ്.
യു. എ. ഇ. യുടെ രാഷ്ട്ര പിതാവ് ശൈഖ് സായിദിനെ ക്കുറിച്ച് മലയാള ത്തില്‍ ആദ്യമായി പുസ്തകം എഴുതിയത് ജലീല്‍ രാമന്തളിയാണ്.
അബുദാബി യിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇമ യുടെ സ്ഥാപക നേതാവും നിലവിലെ വൈസ് പ്രസിഡണ്ടുമായ ജലീല്‍ നിരവധി പുരസ്കാരങ്ങള്‍ക്കും അര്‍ഹനായിട്ടുണ്ട്.
അബുദാബി ഫുഡ്ലാന്റ് ഹോട്ടലില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ ഇമ യുടെ പ്രസിഡന്റ് ടി. പി. ഗംഗാധരന് മൊമന്റൊ സമ്മാനിച്ചു. യു. എ. ഇ. എക്സ്ചേഞ്ച് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വൈ. സുധീര്‍കുമാര്‍ ഷെട്ടി ജലീലിന് ഇമ യുടെ പുരസ്കാരം നല്കി. ഇമ ജനറല്‍ സെക്രട്ടറി ബി. എസ്. നിസാമുദ്ദീന്‍ സ്വാഗതം പറഞ്ഞു.
ചടങ്ങില്‍ ലുലു ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ മാനേജര്‍ വി. നന്ദകുമാര്‍, ഇമ പ്രസ്സ് സെക്രട്ടറി പി. എം. അബ്ദുള്‍ റഹ്മാന്, അംഗങ്ങളായ ടി. അബ്ദുള്‍ സമദ്, താഹിര്‍ ഇസ്മായില്‍ ചങ്ങരംകുളം എന്നിവര്‍ പ്രസംഗിച്ചു.
ജോണി ഫൈന്‍ ആര്‍ട്സ്, മനു കല്ലറ, ഹഫ്സല്‍ അഹ്മദ്, അമീര്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്കി.
ഇമ ജോയിന്റ് സെക്രട്ടറി സിബി കടവില്‍ നന്ദി പറഞ്ഞു.
(ചിത്രങ്ങള്‍ : ഹഫ്സല്‍ അഹമദ് – ഇമ )