അബുദാബി : മലബാറില്‍ നിന്നുള്ള ആദ്യ സാറ്റലൈറ്റ് ചാനല്‍ ദര്‍ശന ടി. വി.യുടെ ഔദ്യോഗിക സംപ്രേ ഷണം 2012 ജനുവരി ഒന്ന്‍ ഞായറാഴ്ച വൈകീട്ട് 7 മണിക്ക് തുടങ്ങും. ദര്‍ശന ടി. വി. സ്റ്റുഡിയോ യില്‍ നടക്കുന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കുന്ന ചാനലാണ് ദര്‍ശന ടി. വി.
മലയാളി ജീവിത ത്തിന്‍റെ നാനാ തുറകളി ലേക്ക് വെളിച്ചം വീശുന്ന പരിപാടി കള്‍ ദര്‍ശന ടി. വി. യുടെ അണിയറ യില്‍ ഒരുങ്ങുന്നു എന്നും വിനോദ ത്തിനും വിജ്ഞാന ത്തിനും ഒരുപോലെ പ്രാധാന്യം നല്‍കി ആസ്വാദന ത്തിന്‍റെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുന്ന ദര്‍ശന ടി. വി. പ്രകൃതിയും കാരുണ്യവും കാഴ്ചയുടെ മുഖമുദ്ര യായി കാണുന്നു എന്നും പ്രവാസ ജീവിത ത്തിന്‍റെ കാണാക്കാഴ്ചകളും അവരുടെ ജീവിത പ്രശ്‌നങ്ങളും ദര്‍ശന ടി. വി.യുടെ മുഖ്യ പരിഗണനാ വിഷയമാണ് എന്നും ദര്‍ശന ഭാരവാഹി കള്‍ അറിയിച്ചു.
മതേതരത്വവും മാനവിക സൌഹാര്‍ദ്ദവും മാനുഷിക മൂല്യങ്ങളും ആതുര സേവനവും പരിസ്ഥിതി സംരക്ഷണവും വാഗ്ദാനം ചെയ്യുന്ന ചാനല്‍, മലയാളി പ്രേക്ഷകര്‍ക്ക് ഒരു പുത്തന്‍ അനുഭവം തന്നെ ആയിരിക്കും.
ഇന്ത്യയിലും ഗള്‍ഫ്, മധ്യ പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലും ആസ്ത്രേലിയ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ തുടങ്ങിയ മേഖല കളിലും ഇന്‍സാറ്റ് റ്റു ഇ സാറ്റലൈറ്റ് വഴി ചാനല്‍ ലഭ്യമാക്കാന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഹൈദരബാദിലാണ് എര്‍ത്ത് സ്റ്റേഷന്‍.
നവംബര്‍ ആദ്യത്തോടെ ദുബായ് ഓഫീസ് പ്രവര്‍ത്തനം സജ്ജമാകും. എംപക് ഫോര്‍മാറ്റ് വഴിയാണ് ചാനല്‍ പ്രേക്ഷകര്‍ക്ക് ലഭ്യമാക്കുന്നത്.
Downlink Details: Satelite – INSAT 2E, Frequency: 3656 MHz, Symbol Rate: 13330, Polarization-VERTICAL, FEC – 7/8, Beam-Wide beam, Extent upto Middle East.