ചിരന്തന മാധ്യമ പുരസ്കാരം വി.എം. സതീഷിനും പ്രമദ് ബി. കുട്ടിക്കും

August 2nd, 2012

chiranthana-media-awards-vm-sathish-pramad-ePathramദുബായ് : ചിരന്തര സാംസ്കാരിക വേദി യു. എ. ഇ. എക്സ്ചേഞ്ചുമായി സഹകരിച്ചു ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കി വരുന്ന മാധ്യമ പുരസ്കാര ത്തിന് വി. എം. സതീഷ്, പ്രമദ് ബി. കുട്ടി എന്നിവര്‍ അര്‍ഹരായി.

ഗള്‍ഫ് ഇന്ത്യക്കാരുടെ പ്രശ്നങ്ങളില്‍ ഊന്നിയുള്ള അന്വേഷണാത്മക പത്രപ്രവര്‍ത്തനം, ജീവകാരുണ്യ റിപ്പോര്‍ട്ടുകള്‍ എന്നിവ പരിഗണിച്ചാണ് വി. എം. സതീഷിനെ പുരസ്കാര ത്തിന് തെരഞ്ഞെടുത്തത്. എമിറേറ്റ്സ് 24/7 സീനിയര്‍ റിപ്പോര്‍ട്ടര്‍ ആണ് വി. എം. സതീഷ്. ദുബായിലെ മാധ്യമ പ്രവര്‍ത്ത കരുടെ കൂട്ടായ്മ ഇന്ത്യന്‍ മീഡിയ ഫോറം (IMF) വൈസ് പ്രസിഡന്‍റാണ്.

മനോരമ ന്യൂസ് ക്യാമറ മാനാണ് പ്രമദ് ബി. കുട്ടി. ശരീരം തളര്‍ന്ന് നാലു മാസം ദുബായ് റാഷിദ് ആശുപത്രി യില്‍ കഴിഞ്ഞിരുന്ന തൃശൂര്‍ ചെന്ത്രാപ്പിന്നി സ്വദേശി യുടെ ദുരിതം ചിത്രീകരിച്ച തിനാണ് പ്രമദിന് പുരസ്കാരം.

സ്വര്‍ണ്ണ മെഡലും പ്രശംസാ പത്രവും ഫലകവും അടങ്ങിയ ചിരന്തന മാധ്യമ പുരസ്കാരം, ആഗസ്റ്റ്‌ അവസാന വാരം ദുബായില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വി. സി. പത്ര പ്രവര്‍ത്തക പുരസ്കാരം പ്രഖ്യാപിച്ചു

August 2nd, 2012

kmcc-vc-award-to-jaleel-pattambi-ramanthali-ePathram
അബുദാബി : അബുദാബി കെ. എം. സി. സി. അഴീക്കോട്‌ മണ്ഡലം കമ്മിറ്റിയുടെ നാലാമത് വി. സി. സ്മാരക പത്ര പ്രവര്‍ത്തക അവാര്‍ഡ്‌ പ്രമുഖ പ്രവാസി പത്ര പ്രവര്‍ത്തകരായ ജലീല്‍ പട്ടാമ്പി, ജലീല്‍ രാമന്തളി എന്നിവര്‍ക്ക് സമ്മാനിക്കും. ചന്ദ്രിക പത്രാധിപര്‍ ആയിരുന്ന വി. സി. അബൂബക്കര്‍ സാഹിബിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ അവാര്‍ഡ് 10, 001 രൂപയും പ്രശംസാ പത്രവും ഉപഹാരവുമാണ്.

മിഡില്‍ ഈസ്റ്റ്‌ ചന്ദ്രിക യു. എ. ഇ. എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ്‌ ആണ് ജലീല്‍ പട്ടാമ്പി.

ദുബായിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ ഇന്ത്യന്‍ മീഡിയ ഫോറം ( I M F ) ജനറല്‍ സെക്രട്ടി ആയി പ്രവര്‍ത്തിച്ചിരുന്നു. ദി ഹിന്ദു, മാധ്യമം, ഗള്‍ഫ്‌ മാധ്യമം എന്നീ പത്രങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. കൈരളി കലാ കേന്ദ്രം, കേരള സഹൃദയ മണ്ഡലം, ദുബായ്‌ വായനക്കൂട്ടം, ചിരന്തന സാംസ്കാരിക വേദി യുടെയും അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

യു. എ. ഇ. യുടെ രാഷ്ട പിതാവ്  ശൈഖ് സായിദ്‌ ന്റെ ജീവചരിത്രം ആദ്യമായി ഇന്ത്യന്‍ ഭാഷയില്‍ രചിച്ച ജലീല്‍ രാമന്തളി ഗള്‍ഫിലെ അറിയപ്പെടുന്ന പത്ര പ്രവര്‍ത്തകനും ഗ്രന്ഥ കര്‍ത്താവുമാണ്. പ്രവാസികളുടെ ജീവിതം വരച്ചു കാട്ടുന്ന ഒട്ടേറെ കൃതികളുടെ രചയിതാവാണ്. ‘മരുഭൂമികള്‍ പറയുന്നത് ; പറയാത്തതും’ , അഭയം തേടി, സ്നേഹം ഒരു കടങ്കഥ, ഇരുള്‍ മുറ്റിയ വഴിയമ്പലങ്ങള്‍, നഗര ത്തിലെ കുതിരകള്‍, ഗള്‍ഫ് സ്കെച്ചുകള്‍, ഒട്ടകങ്ങള്‍ നീന്തുന്ന കടല്‍, നേര്‍ച്ച വിളക്ക് തുടങ്ങിയ നിരവധി പുസ്തകങ്ങള്‍ ജലീല്‍ രാമന്തളി യുടേതായി പ്രസിദ്ധീ കരിച്ചിട്ടുണ്ട്.

മിഡില്‍ ഈസ്റ്റ്‌ ചന്ദ്രിക അബുദാബി ബ്യൂറോ ചീഫ്‌ ആയ ഇദ്ദേഹം, മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ അബുദാബി ( I M A ) യുടെ വൈസ്‌ പ്രസിഡന്‍റ് കൂടിയാണ്. സമഗ്ര സംഭാവനക്കുള്ള  സഹൃദയ- അഴീക്കോട് പുരസ്‌കാരം, മാടായി പഞ്ചായത്ത് കെ. എം. സി. സി. യുടെ മാധ്യമ പുരസ്കാരം, ചിരന്തന സാംസ്കാരിക വേദി യുടെയും അടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

സെപ്തംബര്‍ അവസാന വാരം അബുദാബിയില്‍ നടക്കുന്ന ചടങ്ങില്‍ വി. സി. സ്മാരക അവാര്‍ഡുകള്‍ സമ്മാനിക്കും എന്ന് ഭാരവാഹികളായ ഇ. ടി. മുഹമ്മദ്‌ സുനീര്‍, പി. വി. മുഹമ്മദ്‌ നാറാത്ത്‌, സി. ബി. റാസിഖ് കക്കാട്, താജ് കമ്പില്‍ എന്നിവര്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എം. എ. യൂസഫലിയെ ‘ഇമ’ അഭിനന്ദിച്ചു

July 22nd, 2012

indian-media-abudhabi-ima-logo-ePathram
അബുദാബി : ഗള്‍ഫ്‌ മലയാളി കളുടെ യാത്രാ ക്ലേശം പരിഹരി ക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ട എയര്‍ ഇന്ത്യ യുടെ ഡയരക്ടര്‍ സ്ഥാനം രാജി വെച്ചു എയര്‍ കേരള യുടെ പ്രവര്‍ത്തന ങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയ പദ്മശ്രീ എം. എ. യൂസഫലിയെ ഇന്ത്യന്‍ മീഡിയ അബുദാബി ( ഇമ ) അഭിനന്ദിച്ചു.

ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ മുന്നിട്ടിറങ്ങിയ അദ്ദേഹത്തിന്റെ നടപടി മാതൃകാ പരമാണ്. ഗള്‍ഫ്‌ യാത്രക്കാരുടെ പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കാന്‍ എയര്‍ കേരള തുടങ്ങാന്‍ കേരള സര്‍ക്കാരും പ്രവാസി സമൂഹവും ഒരുമിച്ചു ശ്രമിക്കണം എന്നും എയര്‍ കേരള യുടെ പരിശ്രമങ്ങള്‍ക്ക് പരിപൂര്‍ണ്ണ പിന്തുണയേകാനും ഇമ തീരുമാനിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വായനമുറി തുറന്നു

July 16th, 2012

vayanamuri-shabu-epathram

ദുബായ് : ജനകീയ വിഷയങ്ങളിൽ ഇടപെടാൻ രാഷ്ട്രീയ നേതൃത്വങ്ങളിൽ ഫലപ്രദമായി സമ്മർദ്ദം ചെലുത്തി യു. എ. ഇ. യിലെ മാദ്ധ്യമ രംഗത്ത് തികച്ചും വ്യത്യസ്തമായ വ്യക്തി മുദ്ര പതിപ്പിച്ച ഷാബു കിളിത്തട്ടിൽ ഓൺലൈൻ മാദ്ധ്യമ രംഗത്തേയ്ക്കുള്ള ചുവടു വെപ്പ് കുറിച്ചു. ഷാബുവിന്റെ നേതൃത്വത്തിൽ ആരംഭിച്ച വായനമുറി ഡോട്ട് കോം എന്ന ഓൺലൈൻ മാസിക ശനിയാഴ്ച്ച ഇന്ത്യൻ കോൺസുൽ ജനറൽ സഞ്ജയ് വർമ്മ പ്രൌഡ ഗംഭീരമായ സദസ്സിന്റെ സാന്നിദ്ധ്യത്തിൽ ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ ഉദ്ഘാടനം ചെയ്തതോടെ നവീന മാദ്ധ്യമ സാദ്ധ്യതകൾ ദുബായിലെ മലയാളി സമൂഹത്തിന് ലഭ്യമാവും.

സൈബർ യുഗത്തിലെ ജീവിത വേഗത്തിനിടക്ക് പുതിയൊരു വായന സംസ്കാരം രൂപപ്പെടേണ്ടത് അത്യാവശ്യമാണെന്ന് മാസിക ഉദ്ഘാടനം ചെയ്തു കൊണ്ട് സഞ്ജയ് വർമ്മ അഭിപ്രായപ്പെട്ടു. നല്ല വായനയിലൂടെ മാത്രമേ നന്മയുടെ വിത്തുകൾ മുളപ്പിച്ചെടുക്കാൻ സാധിക്കൂ. എല്ലാ സമൂഹത്തിനും അവരുടെതായ സാംസ്കാരിക പൈതൃകം അവകാശപ്പെടാനുണ്ട്. സ്വന്തം സംസ്കാരം ആണ് മികച്ചത് എന്ന് വിചാരിക്കുമ്പോഴാണ് പരസ്പരം ശത്രുതയുണ്ടാകുന്നത്. അതിലുപരി സ്വന്തം സംസ്കാരത്തെ പാലിച്ചും മറ്റു സംസ്കാരങ്ങളെ അറിഞ്ഞും ബഹുമാനിച്ചും ജീവിക്കുമ്പോഴാണ് മനുഷ്യ ജീവിതം അർത്ഥ പൂർണ്ണമാകുന്നത്. ഇതിനു വായന കൊണ്ട് മാത്രമേ സാധിക്കൂ എന്നും അതിനു വായനമുറി ഡോട്ട് കോം പോലുള്ള പുതിയകാല വായനമുറികൾ ഉണ്ടാകേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

വായനമുറി ഡോട്ട് കോം ഡിസൈൻ ചെയ്ത് നിർമ്മിച്ച ഗ്രെഡെൻസ ഇന്റർനാഷ്ണലിന്റെ ചീഫ് സിസ്റ്റംസ് അനലിസ്റ്റ് നിഷാദ് കൈപ്പള്ളി മാസികയെ വ്യത്യസ്തമാക്കുന്ന നൂതന സങ്കേതങ്ങൾ വിശദീകരിച്ചു.

ചടങ്ങിൽ കോൺസുൽ അശോക് ബാബു, ജെ. ആർ. ജി. സി. ഇ. ഓ. സജിത്ത് കുമാർ, മായ കർത്താ, കൃഷ്ണൻ കൂനിചേരിൽ, പി. മണികണ്ഠൻ, ഭാസ്കർ രാജ്, ലീൻ ജെസ്മാസ് എന്നിവർ പങ്കെടുത്തു. തുടർന്ന് ജതിൻ സുബ്രഹ്മണ്യം, ശ്രുതി സുബ്രഹ്മണ്യം എന്നിവരുടെ നൃത്തവും, ആത്മയിലെ കലാകാരന്മാർ അവതരിപ്പിച്ച ഗസൽ സന്ധ്യയും അരങ്ങേറി. റിയാസ് ചെന്ത്രാപ്പിന്നി, ശശികുമാർ, മചിങ്ങൾ രാധാകൃഷ്ണൻ എന്നിവർ ചടങ്ങുകൾ നിയന്ത്രിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാറപ്പുറത്ത് മനുഷ്യനന്മ കാംക്ഷിച്ച കഥാകാരന്‍ : ഡോ. ഡി. ബാബുപോള്‍

July 8th, 2012

parappurathu-foundation-babu-paul--inauguration-ePathram
ദുബായ് : ജീവിത ത്തിന്റെ കൊടും തമസ്സിലും പ്രകാശ ത്തിന്റെ നേരിയ കിരണങ്ങള്‍ ദര്‍ശിച്ച നവോത്ഥാന കാലഘട്ട ത്തിലെ ശ്രദ്ധേയനായ നോവലിസ്റ്റ് ആയിരുന്നിട്ടും വേണ്ടത്ര അംഗീകാരം ലഭിക്കാതെ പോയ കഥാകാരനായിരുന്നു പാറപ്പുറത്ത്‌ എന്നും എന്നാല്‍ പുരസ്‌കാര ലബ്ധിയേക്കാള്‍ ഉപരി കാലത്തെ അതിജീവിക്കാനുള്ള കരുത്ത് അദ്ദേഹ ത്തിന്റെ രചന കള്‍ക്ക് ഉണ്ടായിരുന്നു എന്നും പ്രമുഖ എഴുത്തുകാരനും കോളമിസ്റ്റുമായ ഡോ. ഡി. ബാബുപോള്‍ അഭിപ്രായപ്പെട്ടു.

പാറപ്പുറത്ത് ഫൗണ്ടേഷന്റെ ആഭിമുഖ്യ ത്തില്‍ ഖിസൈസ് ആപ്പിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയ ത്തില്‍ സംഘടിപ്പിച്ച പാറപ്പുറത്ത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.

മനുഹ്യ നന്മ കാംക്ഷിച്ച കഥാകാരനായിരുന്നു പാറപ്പുറത്ത്. സൈനികരുടെ ജീവിത ത്തിലേക്ക് വെളിച്ചം വീശി ക്കൊണ്ട് വായനക്കാര്‍ക്ക് പുതിയ അനുഭവ തലം സമ്മാനിച്ച കഥാകാരന്‍. ജീവിത ത്തിന്റെ ക്ഷണികതയും നശ്വരതയും തന്റെ കൃതികളില്‍ ഉടനീളം കാണാം. പാറപ്പുറ ത്തിന്റെ എഴുത്തിന്റെ കാലഘട്ട ത്തില്‍ സാങ്കേതിക വിദ്യ ഇത്രകണ്ട് വളര്‍ന്നിട്ടി ല്ലായിരുന്നു. അതു കൊണ്ട് ഓരോ കഥാകാരനും അച്ചടി മാധ്യമങ്ങള്‍ക്ക് പുറകേ പോകേണ്ടി വന്നു. അത് പട്ടിണി യുടെയും പരാധീനത യുടെയും കാലമായിരുന്നു. അന്ന് എന്തിനും ഒരു അടുക്കും ചിട്ടയും ഉണ്ടായിരുന്നു. ഇന്ന് മലയാളി യുടെ ആ സ്വഭാവ ത്തിന് മാറ്റം സംഭവിച്ചു വെന്ന് ബാബു പോള്‍ പറഞ്ഞു.

അനുസ്മരണ സമ്മേളന ത്തോട് അനുബന്ധിച്ച് പ്രവാസി കള്‍ക്കായി സംഘടിപ്പിച്ച മൂന്നാമത് പാറപ്പുറത്ത് സ്മാരക ചെറുകഥാ പുരസ്‌കാര ത്തിന് അര്‍ഹനായ ഷാബു കിളിത്തട്ടിലിന് പതിനായിരത്തൊന്നു രൂപയും പ്രശസ്തി പത്രവും ഫലകവും ബാബു പോള്‍ സമ്മാനിച്ചു.

parappurathu-award-2012-to-shabu-kilithattil-ePathram

കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ അദ്ധ്യക്ഷനായ സമിതി തെരഞ്ഞെടുത്ത ‘ജഡകര്‍ത്തൃകം’ എന്ന കഥയാണ് ഷാബുവിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

പോള്‍ ജോര്‍ജ് പൂവത്തേരില്‍ അദ്ധ്യക്ഷത വഹിച്ചു. റോജിന്‍ പൈനുംമൂട്, സജിത്ത് കുമാര്‍ പി. കെ, ഫിലിപ്പ് തോമസ് എന്നിവര്‍ പ്രസംഗിച്ചു. ഷാബു കിളിത്തട്ടില്‍ മറുപടി പ്രസംഗം നടത്തി. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സുനില്‍ പാറപ്പുറത്ത്, നാട്ടുകാരായ ഭാസ്‌കര്‍ രാജ്, അഡ്വ. സന്തോഷ് മാത്യൂസ്, ബി. ശശികുമാര്‍ എന്നിവര്‍ പാറപ്പുറ ത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചു. മച്ചിങ്ങല്‍ രാധാകൃഷ്ണന്‍ അവതാരകന്‍ ആയിരുന്നു.

ജോര്‍ജ് മാത്യു ചെറിയത്ത്, കെ. എ. ജബ്ബാരി, സലീം അയ്യനോത്ത്, ഡോ. കെ. ഷാജി, രാഘവന്‍, റോയി പത്തിച്ചിറ, റെനി കെ. ജോണ്‍, മനുഡേവിഡ്, കെ. കെ. നാസര്‍, ജിസ് ജോര്‍ജ്, തോമസ് പി. തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഒമാനില്‍ നാലു പേര്‍ അറസ്റ്റില്‍
Next »Next Page » പാവങ്ങള്‍ നോവല്‍ ആസ്വാദനവും കവിയരങ്ങും »



  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു
  • ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും
  • ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്; കേരള രാഷ്ട്രീയത്തിന്റെ പ്രതിഫലനം
  • മൂന്നാമത് ഐ. ഐ. സി. ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് മെയ് 16,17 തിയ്യതികളിൽ
  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം
  • മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine