അബുദാബി : മാടായി പഞ്ചായത്ത് കെ. എം. സി. സി. യുടെ മാധ്യമ പുരസ്കാര ങ്ങള്‍ക്ക് മിഡിലീസ്റ്റ് ചന്ദ്രിക അബുദാബി ബ്യൂറോ ചീഫ് ജലീല്‍ രാമന്തളിയും ഗള്‍ഫ് മാധ്യമം സീനിയര്‍ കറസ്പോണ്ടന്‍റ് ബി. എസ്. നിസാമുദ്ധീനും അര്‍ഹരായി.
ഗ്രന്ഥരചന, പത്ര പ്രവര്‍ത്തനം എന്നിവ പരിഗണിച്ചാണ് സമഗ്ര സംഭാവന യ്ക്കുള്ള പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ അവാര്‍ഡ് ജലീല്‍ രാമന്തളിക്ക് നല്‍കുന്നത്. പത്തോളം പുസ്തകങ്ങള്‍ തയ്യാ റാക്കിയ ജലീല്‍ രാമന്തളി, യു.എ.ഇ.യുടെ രാഷ്ട്ര പിതാവ് ശൈഖ് സായിദിന്‍റെ ജീവ ചരിത്രം ആദ്യ മായി മലയാള ത്തില്‍ പുറത്തിറക്കി. ഇന്തോ – അറബ് ബന്ധം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന തരത്തില്‍ നിരവധി രചനകള്‍ നടത്തിയതിനെ കമ്മിറ്റി പ്രശംസിച്ചു.
സാമൂഹിക പ്രസക്തി യുള്ള വിഷയ ങ്ങളില്‍ പ്രവാസി കള്‍ക്കിടയില്‍ ബോധവല്‍കരണ ലക്ഷ്യത്തോടെ നിസാമുദ്ധീന്‍ തയ്യാറാക്കിയ നിരവധി വാര്‍ത്തകള്‍ മുന്‍ നിറുത്തിയാണ് സമഗ്ര സംഭാവന യ്ക്കുള്ള പി. കുഞ്ഞിക്കോയ തങ്ങള്‍ അവാര്‍ഡ് ബി. എസ്. നിസാമുദ്ധീന് നല്‍കുന്നത്.
കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയായ ഇദ്ദേഹം 2000 മുതല്‍ മാധ്യമ ത്തില്‍ ജോലി ചെയ്യുന്നു. മൂന്നു വര്‍ഷ ങ്ങളായി ഗള്‍ഫ് മാധ്യമ ത്തില്‍ സീനിയര്‍ സബ് എഡിറ്ററാണ്. 2010 ലെ ചിരന്തന മാധ്യമ പുരസ്കാരം നേടിയിരുന്നു.
ഉപഹാരവും പ്രശംസാ പത്രവും അടങ്ങുന്ന അവാര്‍ഡ് ജനുവരി അവസാന വാരം സമ്മാനിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.